Head Line

Head Line

FLASH NEWS

POWERED BY TEE CEE'S CREATIONS.......>

2011, ഓഗസ്റ്റ് 14, ഞായറാഴ്‌ച

ദുബൈ രാജ്യാന്തര ഹോളി ഖുര്‍ആന്‍ മത്സരത്തില്‍
ഇന്ത്യന്‍ വിദ്യാര്‍ഥിയുടെ പ്രകടനം ഇന്ന്

ദുബൈ: രാജ്യാന്തര ഹോളി ഖുര്‍ആന്‍ മത്സരത്തില്‍ ഇന്ത്യന്‍  പ്രതിനിധിയായി പങ്കെടു ക്കുന്ന   ശമീര്‍ മുഹമ്മദിന്റെ പ്രകടനം ഇന്ന്.  ദുബായ് മംസാ റിലുള്ള കള്‍ച്ച റാല്‍ ആന്റ് സയന്റിഫിക് അസോസിയേഷന്‍ ഹാളില്‍ ഇന്ന്  (15 .8 .11 തിങ്കള്‍ ) രാത്രി 10 മണി മുതല്‍ ആണ് മത്സര പരിപാടികള്‍ ആരംഭിക്കുക. ഉഗാണ്ട, അള്‍ജീരിയ,ബ്രിട്ടന്‍, ബഹ്‌റൈന്‍, കെനിയ, എന്നീ 5 രാജ്യങ്ങളിലെ പ്രതിനിധികള്‍ക്കൊപ്പമാണ് ഷമീര്‍ ഇന്ന് ഖുര്‍ ആന്‍ പാരായണം 
നടത്തുക.  മത്സരത്തില്‍ മൊത്തം 90 രാജ്യങ്ങളിലെ വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്നു.  ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനത്തിലാണ് മത്സരം എന്നത് ഏറെ ശ്രദ്ധേയമാണ്. 

കാരന്തൂര്‍ മര്‍കസ് ഹിഫ്സുല്‍ ഖുര്‍ ആന്‍ കോളേജില്‍ ഇന്നാണ് ഷമീര്‍ ഖുര്‍ആന്‍ മനപ്പാഠം ആക്കിയത്.  ഇത് ആറാം തവണയാണ് മര്‍കസ് വിദ്യാര്‍ഥികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭ്യമാകുന്നത്. പോയ വര്‍ശങ്ങളില്‍ സിറാജ് ആലിപ്പറമ്പ്, ഉമര്‍ ഓമശ്ശേരി, ലത്വീഫ് കോടമ്പുഴ, സയ്യിദ് ഇബ്രാഹീം ഹൈദരാബാദ്, ജാബിര്‍ ഹംസ പത്തായക്കല്ല് എന്നിവര്‍ എത്തിയിരുന്നു. ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്നുമെത്തുന്ന വിദ്യാര്‍ഥികളോടാണ് ഇവര്‍ മാറ്റുരച്ചത്.   

2009ല്‍ നടന്ന മത്സരത്തില്‍ മര്‍കസ് വിദ്യാര്‍ഥിയായ സയ്യിദ് ഇബ്രാഹീം ഒന്നാം സ്ഥാനം നേടിയിരുന്നു. 85 രാഷ്ട്രങ്ങളില്‍ നിന്നുള്ളവരെയാണ് അന്ന് ഇബ്രാഹിം മറികടന്നത്. മറ്റുള്ള വര്‍ഷങ്ങളിലും മര്‍കസ് വിദ്യാര്‍ഥികള്‍ മികച്ച പ്രകടനം കാഴ്ചവെച്ചതായും സംഘാടകര്‍ അറിയിച്ചു. ഈ വര്‍ഷം മലപ്പുറം ജില്ലയിലെ ചേറൂര്‍ സ്വദേശി മര്‍ഹൂം കൊടക്കല്ല് മുഹമ്മദ് കുട്ടി ഹാജിയുടെയും കൊടുവായൂര്‍ സ്വദേശിയായ ഖജീദയുടെയും ഏഴു മക്കളില്‍ ഇളയവനായ ശമീറിനാണ് അവസരം ലഭിച്ചത്. 11-ാം വയസില്‍ മര്‍കസില്‍ ഹിഫ്സില്‍ ചേര്‍ന്നു. മൂന്നു വര്‍ഷം കൊണ്ട് ഹിഫ്സ് പൂര്‍ണമാക്കി. കഴിഞ്ഞ വര്‍ഷം ഈജിപ്തില്‍ നടന്ന 22 രാഷ്ട്രങ്ങള്‍ പങ്കെടുത്ത ഖുര്‍ആന്‍ മത്സരത്തില്‍ ഷമീര്‍ ഒന്നാം സ്ഥാനം നേടിയിരുന്നു.