നരിക്കോട് മുഹമ്മദ് മുസ്‌ലിയാര്‍ നിര്യാതരായി.
തളിപ്പറമ്പ്: അറിയപ്പെടുന്ന സൂഫി വര്യനും പ്രമുഖ പണ്ഡിതനുമായ നരിക്കോട് മുഹമ്മദ് മുസ്‌ലിയാര്‍ നിര്യാതരായി. 73 വയസ്സായിരുന്നു. തളിപ്പറമ്പ് നരിക്കോട്ടെ വീട്ടിനോട് ചേര്‍ന്നുള്ള രിഫാഇ മസ്ജിദില്‍ ദിക്‌റ് ഹല്‍ഖയക്ക് നേതൃത്വം നല്‍കുന്നതിനിടയില്‍ വ്യാഴാഴ്ച ഉച്ചയക്ക് 2.30 ഓടെ അന്ത്യം സംഭവിക്കുകയായിരുന്നു.
എല്ലാ ആഴ്ചയും തന്റെ നേതൃത്വത്തില്‍ നരിക്കോട് നടക്കുന്ന ദിക്‌റ് മജ്‌ലിസിനു പതിവു പോലെ നേതൃത്വം നല്‍കിക്കൊിരിക്കേ നൂറു കണക്കിനു വിശ്വസികള്‍ക്കിടയില്‍ വെച്ചാണ് മരണം സംഭവിച്ചത്. വെള്ളിയാഴ്ച രാവിലെ നരിക്കോട് രിഫാഇ മസ്ജിദില്‍ മയ്യിത്ത് നിസ്‌കാര ശേഷം അവിടെത്തന്നെ ഖബറടക്കും.
ദിക്റില്‍ ആയി മാത്രം ജീവിതം തള്ളി നീക്കിയ ആ മഹാനുഭാവന്റെ പ്രാര്തനകള്‍ക്ക് വലിയ ഫലം ചെയ്തിരുന്നു. അത് കൊണ്ട് തന്നെ നാട്ടിന്റെ നാനാ ഭാഗത്ത് നിന്നും വിശ്വാസികള്‍ അദ്ദേഹത്തെ കാണാന്‍ എത്താറുണ്ട്.
ഉദിനൂര്‍ മഹല്ല് എസ്.വൈ.എസിന്റെ നേതൃത്വത്തില്‍ മഹല്ലിലെ 11 വീടുകള്‍ കേന്ദ്രീകരിച്ചു 11 ആം രാവില്‍ നടക്കുന്ന ദിക്ര്‍ ഹല്‍ഖ സ്ഥാപിച്ചത് നരിക്കോട് ഉസ്താദ് ആയിരുന്നു. പ്രസ്തുത ദിക്റിനു നേതൃത്വം നല്‍കാനായി ഉസ്താദ് നിരവധി തവണ ഉദിനൂരില്‍ വന്നിരുന്നു.
.