വിശുദ്ധ റമസാനിനെ ചൈതന്യവത്താക്കുക
വീണ്ടും ഒരു റമ സാന്‍ കൂടി സമാഗതമായി. ഇനി യുള്ള 30 നാള്‍ വ്രത ശുദ്ധിയുടെ നാളുകള്‍. റമസാന്‍ എന്നാല്‍ കേവലം അന്ന പാനീയങ്ങള്‍ ഉപേക്ഷിക്കലല്ല, മറിച്ച് സകല വിധ തിന്മകളില്‍ നിന്നും മനസ്സിനെയും ശരീരത്തെയും നിയന്ത്രിക്കല്‍ കൂടിയാണ്.
നബി (സ ) അരുള്‍ ചെയ്യുന്നു: വ്രതം അനുഷ്ടിച്ചിട്ട് അനാവശ്യ സംസാരങ്ങള്‍ വര്‍ജ്ജിക്കാത്തവന്‍ വിശപ്പും, ദാഹവും അനുഭവിക്കണമെന്ന് അല്ലാഹുവിനു യാതൊരു ആവശ്യവും ഇല്ല. ഈ ഹദീസില്‍ നിന്നും പാഠം ഉള്‍ക്കൊണ്ടു അനാവശ്യ സംസാരങ്ങള്‍ തീര്‍ത്തും വര്‍ജ്ജിച്ചു നോമ്പിന്റെ യതാര്‍ത്ത സത്ത ഉള്‍ക്കൊള്ളാന്‍ നാം പ്രതിജ്ഞാ ബദ്ധരാവുക.
ഏവര്‍ക്കും റമസാന്‍ ആശംസകള്‍ .............