തൃക്കരിപ്പൂര്‍ പഞ്ചായത്ത് ഓഫീസില്‍
ജീവനക്കാര്‍ വൈകിയെത്തുന്നു
തൃക്കരിപ്പൂര്‍: പഞ്ചായത്ത് ഓഫീസ് ജീവനക്കാര്‍ കൃത്യ സമയത്ത് ജോലിക്ക് ഹാജരാകാത്തത് നിത്യ സംഭവമാകുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം തൃക്കരിപ്പൂര്‍ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു. 14 ജീവനക്കാര്‍ ഉള്ള പഞ്ചായത്ത് ഓഫീസില്‍ ഇന്നലെ 4 പേര്‍ മാത്രമേ കൃത്യ സമയത്ത് ഹാജരായുള്ളൂ. 2 പേര്‍ അവധിയില്‍ ആയിരുന്നുവത്രേ. 10 .30 ആയിട്ടും പഞ്ചായത്തിന്റെ ഫ്രണ്ട് ഓഫീസ് കൌണ്ടറില്‍ പോലും ആരും എത്തിയില്ലെന്നാണ് നാട്ടുകാരുടെ പരാതി. അതെ സമയം കെ.എം.സി.സി യുടെ സൌജന്യ ഹെല്പ് ലൈന്‍ ഡസ്ക് 9 .30 നു തന്നെ പ്രവര്‍ത്തന സജ്ജമായിരുന്നു.
.