ദുബായ് സഅദിയ്യ സെന്റര്‍ മനുഷ്യ സാഗരമായി
ദുബൈ: ജാമിഅ: സഅദിയ്യ: അറബിയ്യ: ദുബായ് കമ്മിററിയുടെ യും, സുന്നീ സംഘശക്തിയുടെയും ആസ്ഥാന മന്ദിരമായ ഖിസൈസിലെ സഅദിയ്യ: സെന്ററിന്റെ ഉത്ഘാടന പൊതു സമ്മേളനം കേരളത്തിലെ വൈജ്ഞാനിക രംഗത്തെ കുലപതി നൂറുല്‍ ഉലമ എം.എ അബ്ദുല്‍ഖാദര്‍ മുസ്‌ലിയാരുടെയും ആയിരക്കണക്കിന് വരുന്ന സുന്നീ പ്രവര്‍ത്തകരുടെയും സാന്നിധ്യം കൊണ്ട് പ്രൗഢമായി. വൈകുന്നേരം തൊട്ട് പ്രവര്‍ത്തകരുടെ പ്രവാഹമായിരുന്നു ഖിസൈസിലെ ആസ്ഥാന മന്ദിരത്തിലേക്ക്. ദുബായിലെ സുന്നികളുടെ രണ്ടാമത്തെ ആസ്ഥാനമായ സഅദിയ്യ: സെന്ററിന്റെ ഉത്ഘാടനവും തുടര്‍ന്ന് ഇന്നലെ നടന്ന പൊതു സമ്മേളനവും തീര്‍ത്തും ജന സാഗരമാകുകയായിരുന്നു. സഅദിയ സെന്ററിന്റെ നാല് ഭാഗവും നിറഞ്ഞു കവിഞ്ഞ ജനം ഒടുവില്‍ റോഡ് വക്കുവരെ നീണ്ടു. പ്രതീക്ഷിച്ചതിലും കൂടുതല്‍ ജനങ്ങള്‍ സമ്മേളനത്തിലെത്തിയതിനാല്‍ സ്ഥല പരിമിതി മൂലം സമ്മേളന നഗരിയും പരിസരവും അക്ഷരാര്‍ത്ഥത്തില്‍ വീര്‍പ്പ് മുട്ടുകയായിരുന്നു.
പ്രവര്‍ത്തകരുടെ നിരന്തര ക്ഷണം മാനിച്ച് ഉത്ഘാടന സമ്മേളനത്തിലെത്തിയ നൂറുല്‍ ഉലമക്ക് മനസ്സ് കുളിരുന്ന അനുഭവമാണ് സമ്മാനിച്ചത്. ഉംറ ചെയ്യാനായി പരിശുദ്ധ ഹറമില്‍ എത്തിയ നൂറുല്‍ ഉലമ എം.എ അബ്ദുല്‍ഖാദര്‍ മുസ്‌ലിയാര്‍ ജിദ്ദയില്‍ ജുമുഅ നിസ്‌കാരം നിര്‍വ്വയിച്ചതിന് ശേഷമായിരുന്നു ദുബായിലെ സമ്മേളന നഗരിയിലെത്തിയത്.
ദുബായ് അന്താരാഷ്‌ട്ര വിമാനതാവളത്തില്‍ അദ്ദേഹത്തെ ദുബായ് ഐ.സി.എഫിന്റെയും,
സഅദിയ്യയുടെയും ഭാരവാഹികളായ ബി. എം. അഹമ്മദ് മുസ്ലിയാര്‍, ടി.സി. മുഹമ്മദ് കുഞ്ഞി ഹാജി കൈതക്കാട്,
മുഹമ്മദ് സഅദി കൊച്ചി, അബ്ദുല്‍ കരീം തളങ്കര, ടി.സി.ഇസ്മായില്‍ ഉദിനൂര്‍, അബ്ദുല്‍ ഹകീം ഹാജി കല്ലാച്ചി, മുഹമ്മദ് ഫാറൂഖ് കണ്ണൂര്‍, തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു. ഐ.സി.എഫ് സൗദി നാഷണല്‍ കമ്മിറ്റി പ്രസിടന്റ്റ് ഹബീബ് കോയ തങ്ങള്‍ എം.എ ഉസ്താദിനെ അനുഗമിച്ചു.
നൂറുല്‍ ഉലമ എം.എ അബ്ദുല്‍ഖാദര്‍ മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ നടന്ന സമ്മേളനം ദുബൈ ഫത്‌വാ വിഭാഗം തലവന്‍ ഡോ: അഹമ്മദ് അബ്ദുല്‍ അസീസ് അല്‍ ഹദ്ദാദ് ഉത്ഘാടനം ചെയ്തു. പേരോട് അബ്ദുറഹ്മാന്‍ സഖാഫി മുഖ്യ പ്രഭാഷണം നടത്തി. കൂററമ്പാറ അബ്ദുറഹ്മാന്‍ ദാരിമി, കോടമ്പുഴ ബാവ മുസ്‌ലിയാര്‍, പി.എസ്.കെ മൊയ്തു ബാഖവി മാടവന, വടശേശരി ഹസ്സന്‍ മുസ്‌ലിയാര്‍, ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, അബ്ദുല്‍ കരീം സഅദി ഏണിയാടി, ഐ.സിഎഫ് സൗദി നാഷണല്‍ ചെയര്‍മാന്‍ ഹബീബ് തങ്ങള്‍, യഹ്‌യ ഹാജി വെല്‍ഫിററ്, ടി.സി മുഹമ്മദ് കുഞ്ഞി ഹാജി, ത്വാഹ ബാഫഖി, ഡോ. സാജു ജമാല്‍, ഗോര്‍ഫുഖാന്‍ മഹ്മൂദ് ഹാജി, ഗഫാര്‍ സഅദി, മാഹിന്‍, ജമാല്‍ ഹാജി ചെങ്ങരോത്ത്, അഹ്മദ് മുസ്‌ലിയാര്‍ മേല്‍പ്പറമ്പ് പ്രസംഗിച്ചു. മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍ സ്ഥാപനം പരിചയപ്പെടുത്തി. അബ്ദുല്‍ അസീസ് സഖാഫി മമ്പാട് സ്വാഗതവും കരീം തളങ്കര നന്ദിയും പറഞ്ഞു.
.