ചരിത്രമാണ് മനുഷ്യനെ മനുഷ്യനാക്കിയത് : എം.എ. ഉസ്താദ്
ദുബൈ: ചരിത്രമാണ് മനുഷ്യനെ മനുഷയനാക്കിയതെന്നും, ചരിത്രമില്ലായിരുന്നുവെങ്കില്‍ മനുഷ്യന്‍ മനുഷ്യന്‍ ആകില്ലായിരുന്നു എന്നും എന്നും ആള്‍ ഇന്ത്യാ സുന്നി എജുക്കേഷനല്‍ ബോര്‍ഡ് പ്രസിഡന്റും, ജാമിഅ: സഅദിയ്യ: അറബിയ്യ: ജനറല്‍ മാനേജരുമായ നൂറുല്‍ ഉലമ എം.എ അബ്ദുല്‍ഖാദര്‍ മുസ്‌ലിയാര്‍ പ്രസ്താവിച്ചു.
വര്‍ത്തമാന കാലത്ത് സംഭവിച്ച് കൊണ്ടിരിക്കുന്ന എല്ലാ അപചയങ്ങള്‍ക്കും, തീവ്ര വാദ ചിന്തകള്‍ക്കും കാരണം ചിലര്‍ പണ്ഡിതന്‍മാരുടെ നേതൃത്വം അംഗീകരിക്കാത്തത് കൊണ്ടാണ്. ഭരണാധിപന്‍മാരുടെ ശക്തമായ പീഢനങ്ങളും അക്രമങ്ങളും സഹിച്ച് കൊണ്ട് ദീനീ പ്രബോധന രംഗത്ത് പണ്ഡിതന്‍മാര്‍ സജീവമായത് കൊണ്ടാണ് ഇത്രയും സുന്ദരമായി ഇസ്‌ലാം നമ്മുടെ കൈകളിലെത്തിയത്.
മതത്തില്‍ പരിഷ്‌കരണ വാദവുമായി ആരൊക്കെ രംഗത്ത് വന്നുവോ ആസമയത്തൊക്കെ ശക്തമായ പ്രതിരോധവുമായി കേരളത്തിലെ പണ്ഡിതര്‍ നിലയുറപ്പിച്ചിട്ടുണ്ട്. മതപണ്ഡിതന്‍മാര്‍ ഒരു വശത്തും ഭൗതികമായ അഭ്യസ്ഥ വിദ്യര്‍ മറുവശത്തുമായി വിത്യസ്ത ധ്രുവങ്ങളിലായി സഞ്ചരിച്ച് കൊണ്ടിരിക്കുന്ന അപകടകരമായ സ്ഥിതി വിശേഷം മുന്നില്‍ കണ്ടപ്പോഴാണ് സമന്വയ വിദ്യാഭ്യാസമെന്ന ആശയം സമസ്ത നേതാക്കളുടെ ഹൃദയത്തിലുദിച്ചത്. അതിന്റെ സാക്ഷാല്‍ക്കാരമാണ് സഅദിയ്യയും മര്‍കസും മററ് സുന്നീ സ്ഥാപനങ്ങളും.
ഈ സ്ഥാപനങ്ങളുടെ വളര്‍ച്ചയില്‍ കേരളത്തിലെ ഉലമാക്കളുടെയും, ഉമറാക്കളുടെയും സഹകരണം ശ്ലാഘനീയമാണെന്നും എം.എ കൂട്ടിച്ചേര്‍ത്തു. ദുബൈ ഖിസൈസിലെ സഅദിയ്യയുടെ പുതിയ ആസ്ഥാനത്ത് സംഘടിപ്പിച്ച സഅദിയ്യ ഉത്ഘാടന പൊതു സമ്മേളനത്തില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
ദുബൈ ഫത്‌വ വിഭാഗം തലവന്‍ ഡോ: അഹമ്മദ് അബ്ദുല്‍ അസീസ് അല്‍ ഹദ്ദാദ് ഉത്ഘാടനം ചെയ്തു. ഉംറ കഴിഞ്ഞെത്തിയ എം.എക്ക് ഉജജ്വല സ്വീകരണമാണ് പ്രവര്‍ത്തകര്‍ നല്‍കിയത്.
കൂടുതല്‍ ചിത്രങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
കൂടുതല്‍ ചിത്രങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
.