Head Line

Head Line

FLASH NEWS

POWERED BY TEE CEE'S CREATIONS.......>

2011, ജൂൺ 21, ചൊവ്വാഴ്ച









ഉദിനൂരിനു അഭിമാന മുഹൂര്‍ത്തം
ടി. സുബൈര്‍ ഏഷ്യാനെറ്റ് കറസ്പോണ്ടന്റ്

സൗദിഅറേബ്യ: ഉദിനൂര്‍പരത്തിച്ചാലിലെ ടി. സുബൈറിന്റെ  ശബ്ദം ഇനി  ലോകത്തെമ്പാടുമുള്ള  ദശ  ലക്ഷക്കണക്കിന്‌ ശ്രോദ്ധാക്കള്‍ക്ക് ശ്രവിക്കാം. 
സുബൈറിനെ ഏഷ്യാനെറ്റ് ടി.വി.യുടെ ദമ്മാം കറസ്പോണ്ടന്റായി  തെരഞ്ഞെടുത്ത  സന്തോഷ  വാര്‍ത്ത ഇക്കഴിഞ്ഞ ദിവസമാണ് അതികൃതര്‍ പുറത്തു വിട്ടത്. 
കഴിഞ്ഞ ഏതാനും മാസത്തെ പരിശ്രമങ്ങള്‍ക്കും, പരിശീലനങ്ങള്‍ക്കും ഒടുവിലാണ് ഉദിനൂര്‍ നിവാസികളുടെ  അഭിമാനം വാനോളം ഉയര്‍ത്തിയ വാര്‍ത്ത പുറത്തു വന്നത്.  

സിറാജ് ദിന പത്രത്തിന്റെ തൃക്കരിപ്പൂര്‍ ലേഖകനായിട്ടാണ് സുബൈര്‍ മാധ്യമ പ്രവര്‍ത്തന രംഗത്തേക്ക് കടന്നു വന്നത്. പിന്നീട് പയ്യന്നൂര്‍ നെറ്റ് വര്‍ക്ക് ചാനല്‍, ജയ് ഹിന്ദ്‌ ടി. വി എന്നിവയിലും അല്‍പ്പകാലം ജോലി ചെയ്തു. ഇപ്പോള്‍ ഉദിനൂര്‍ ബ്ലോഗ്സ്പോടിന്റെ സൗദി കറസ്പോണ്ടന്റായി സേവനം അനുഷ്ടിക്കുന്നു. പുറമേ തൃക്കരിപ്പൂര്‍ ന്യൂസ് ഡോട്ട് കോമിനു വേണ്ടിയും റിപ്പോര്‍ട്ടിംഗ് നടത്തുന്നു.

ഇക്കഴിഞ്ഞ ദിവസം ദമ്മാമില്‍ വെച്ച്  ഏഷ്യാനെറ്റ് അധികൃതര്‍ നടത്തിയ സൌണ്ട് ടെസ്റിന് വേണ്ടി  സുബൈര്‍ സമര്‍പ്പിച്ചത് ഈ വര്ഷം ആദ്യത്തില്‍ ദുബായില്‍ നടന്ന ഉദിനൂര്‍ ബ്ലോഗ്സ്പോട്ട്  ഒന്നാം വാര്‍ഷികത്തിന് വേണ്ടി തയ്യാര്‍ ചെയ്ത തന്റെ അനൌണ്‍സ്മെന്റിന്റെ  ടേപ്പ്  ആയിരുന്നു.  പ്രസ്തുത ടേപ്പ് ആണ് സുബൈറിന്റെ നിയമനത്തില്‍ വഴിത്തിരിവായത്. 

ഉദിനൂര്‍ പരത്തിച്ചാലിലെ പി പി യൂസഫ്‌ ഹാജിയുടെയും ടി ആസിയ ഹജ്ജുമ്മയുടെയും മകനാണ് സുബൈര്‍. പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് സിവില്‍ ഇഞ്ചിനീയര്‍ പി കെ ഫസീല (രാമന്തളി) യാണ് ഭാര്യ. മകന്‍ മുഹമ്മദ്‌ ഫൈസീന്‍ . 
സുബൈറിന്റെ ഈ സ്വപ്ന തുല്യമായ നേട്ടത്തില്‍ ഉദിനൂര്‍ മഹല്ല് എസ്.വൈ. എസ്,  യുനീക് ഭാരവാഹികള്‍ അദ്ദേഹത്തെ അഭിനന്ദനങ്ങള്‍ അറിയിച്ചു. തന്റെ ഉയര്‍ച്ചയില്‍ സഹായിച്ച മുഴുവന്‍ പേര്‍ക്കും സുബൈര്‍ നന്ദി അറിയിച്ചു. സിറാജിന്റെ ലേഖകനായി തന്നെ കൈ പിടിച്ചുയര്‍ത്തിയ ജനാബ് എ.ബി.അബ്ദുള്ള മാസ്റ ര്‍ ആണ് തന്നിലെ പ്രതിഭയെ ഉണര്ത്തിയതെന്നു ഒരു ചോദ്യത്തിനുത്തരമായി സുബൈര്‍ പ്രതികരിച്ചു.

.