![]() |
നടക്കാവ് മസ്ജിദു റഹ്മാന് (ഫയല്‍ ഫോട്ടോ) |
ഇടിമിന്നലേറ്റ് നടക്കാവ് പള്ളിക്ക് സാരമായ കേട് പറ്റി
ഉദിനൂര്‍ : കാല വര്‍ഷം കനത്തതോടെ നാട്ടിലെങ്ങും ദുരിതങ്ങള്‍ പടരുന്നു. കഴിഞ്ഞ ദിവസം ഉണ്ടായ കനത്ത ഇടി മിന്നലില്‍ നടക്കാവ് മസ്ജിദു റഹ്മാന് സാരമായ കേട് പറ്റി. പള്ളിയുടെ മൈക്ക് സെറ്റ്, ലൈറ്റ് തുടങ്ങിയവക്കൊക്കെ കേട് പറ്റിയിട്ടുണ്ട്. പള്ളിയുടെ ഭിത്തിക്കും കാര്യമായ കേടുണ്ട്. പള്ളിയിലെ ഉസ്താദ് ഭാഗ്യം കൊണ്ട് മാത്രമാണ് രക്ഷപ്പെട്ടത്. കഴിഞ്ഞ വര്‍ഷം പേക്കടം തൌഫീക്ക് മസ്ജിദിന്റെ മിനാരത്തിനും ഇടി മിന്നലേറ്റിരുന്നു.
ഉദിനൂരിലെ നിരവധി വീടുകളിലെ ടി.വി, ഫ്രിഡ്ജ്, ടെലഫോണ്‍ തുടങ്ങിയ ഉപകരണങ്ങള്‍ക്കും കേടു പറ്റിയതായി റിപ്പോര്‍ട്ടുണ്ട്. ഇടി മിന്നല്‍ ഉണ്ടാവുമ്പോള്‍ ടെലഫോണ്‍, മൊബൈല്‍ എന്നിവ ഉപയോഗിക്കരുതെന്ന് ബന്ധപ്പെട്ടവര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇലക്ട്രോണിക് ഉപകരണങ്ങളുടെ വയര്‍ ഊറി വെച്ചാല്‍ മിന്നലേല്‍ക്കാതെ അവയെ സംരക്ഷിക്കാം.
.