ലൈബ്രറി ഉല്‍ഘാടനം ചെയ്തു
ഉദിനൂര്: മഹല്ല് എസ്. വൈ. എസിന്റെ കീഴില്‍ സുന്നി സെന്ററില്‍ നടക്കുന്ന പ്രതിവാര ഖുര്‍ആന്‍ ക്ലാസിലെ അംഗങള്‍ക്കായിഉള്ള ഇസ്ലാമിക് സി.ഡി.ലൈബ്രറി ഉല്‍ഘാടനം ചെയ്തു. കഴിഞ്ഞ 5 ദിവസമായി മഹാല്ലില്‍ നടന്നു വരുന്ന മതപ്രഭാഷണ വേദിയില്‍ വെച്ചായിരുന്നു ലൈബ്രറിയുടെ ഔദ്യോഗിക ഉല്‍ഘാടനം നിര്‍വ്വഹിക്കപ്പെട്ടത്. ബഹു:സയ്യിദ് സൈനുല്‍ ആബിദ് താങ്ങള്‍ ആയിരുന്നു ഉല്‍ഘാടനം കര്‍മ്മം നിര്‍വ്വഹീച്ചത്.
ഖുര്‍ആന്‍ ക്ലാസ്സിലെ മെമ്പര്‍മാര്‍ക്ക് ഈ ലൈബ്രറിയില്‍ തികച്ചും സൌജന്യമായ് അംഗത്വാം ലഭിക്കുന്നതാണ്. വിജ്ഞാന പ്രദമായ ഒട്ടേറെ സി.ഡി കളുടെ ഒരു വന്‍ ശേഖരം തന്നെ ഇതിനായി തയ്യാര്‍ ചെയ്തതായി സംഘാടകര്‍ അറിയിചു. സി.ഡി.കളെ ആസ്പദമാക്കി വാര്‍ഷിക പരീക്ഷയും നടക്കുമെന്നു ബന്ധപ്പെട്ടവര്‍ കൂട്ടിചേര്‍ത്തു.
.