എന്‍. സൈനബ (ബത്തക്ക) നിര്യാതയായി.
ഉദിനൂര്: പരതതിച്ചാലിലെ എന്‍. സൈനബ (68) ഇന്നു കാലത്ത് (18.4.2011) നിര്യാതയായി. രക്ത സമ്മര്‍ദ്ദം ഉയര്‍ന്നതിനെ തുടര്‍ന്ന് പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു എങ്കിലും അവിടെ വെച്ച് മരണം സംഭവിക്കുകയായിരുന്നു.
ബത്തക്ക സൈന്‍ത എന്ന പേരില്‍ വിഖ്യാതായായ സൈന്‍തയുടെ സാന്നിധ്യം ഇല്ലാത്ത നേര്‍ച്ചപ്പുരകളും കല്യാണ വീടുകളും ഉദിനൂരില് ചുരുക്കം. വാര്‍ദ്ധക്യത്തിലും കടിനമായി അധ്വാനിക്കുക സൈന്‍തയുടെ സ്വഭാവം ആയിരുന്നു.
മക്കള്‍: യൂസുഫ്, മജീദ്, സലാമ്, നാഫീസ, കുഞ്ഞാമി, ഖദീജ, ജമീല. സൈന്‍തയുടെ ആകസ്മിക നിര്യാണത്തില്‍ ഉദിനൂര് മഹല്ല് SYS, UWC, SSF കമ്മിറ്റികള്‍ ബന്ധുക്കളെ അനുശൊചനം അറിയിച്ചു.
.