അന്നാ ഹസാരേ നല്‍കുന്ന സന്ദേശം
ന്യൂ ഡെല്‍ഹി: പ്രമുഖ ഗാന്ധിയനായ അന്നാ ഹസാരേ അഴിമതിക്കെതിരെ നടത്തിയ നിരാഹാരം സമ്പൂര്‍ണ്ണ വിജയം കൈവരിചിരിക്കുകയാണ്. രാജ്യം അഴിമതിയില്‍ മുങ്ങിക്കുളിചു നില്‍കുന്ന ഈ സന്ദര്‍ഭത്തില്‍ അഴിമതിക്കെതിരെ അന്നാ ഹസാരേ നടത്തിയ ധീരമായ പ്രതിഷേധം രാജ്യത്തെ നന്മ കാംക്ഷിക്കുന്ന മുഴുവന്‍ ജനങ്ങളും ആവേശത്തോടെ സ്വീകരിച്ചപ്പോള്‍ ഭരണ ചക്രം തിരിക്കുന്നവര്‍ക്ക് കണ്ണ് തുറക്കുകയല്ലാതെ നിര്‍വ്വാഹമില്ലായിരുന്നു.
രാജ്യത്തെ നടുക്കിയ 2ജി സ്പെക്‌ട്രമ് കുംഭ കോണത്തിന്റെ കണക്കു മാത്രം പരിശോധിച്ചാല്‍ മതി ഭരണചക്രം തിരിക്കുന്നവര്‍ അകപ്പെട്ടിരിക്കുന്ന അഴിമതിയുടെ വ്യാപ്തി അറിയാന്‍. 17,60,000000000/- രൂപ ആയിരുന്നു ഈ ഒരൊറ്റ അഴിമതിയിലൂടെ രാജ്യത്തിന് നഷ്ടമായത്. 100 രൂപയുടെ നോട്ട് കുത്തനെ വെച്ചാല്‍ 260 കി. മീറ്റര്‍ ഉയരം വരും, നീളത്തില്‍ വെച്ചാല്‍ 176000 കി. മീറ്റര്‍ നീളം വരും. 115 കോടി ഇന്ത്യക്കാര്‍ക്ക് വീതം വെച്ചാല്‍ ഒരാള്‍ക്ക് 1570 രൂപാ വെച്ചു കിട്ടും. 115 കോടി ഇന്ത്യക്കാര്‍ക്ക് 2 രൂപക്ക് ഒരു കിലോ അരി കൊടുത്താല്‍ തുടര്‍ച്ചയായി 2 വര്‍ഷവും 1 മാസവും അരി കൊടുക്കാം.
അഴിമതിയുടെ ഞെട്ടിക്കുന്ന കഥകള്‍ വേറെയുമുണ്ട് രാജ്യതത്. കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതി, ആദര്ശ് ഫ്ലാറ്റ് കുംഭ കോണം. ഖജനാവ് കാലിയാക്കുന്ന ഇത്തരം അഴിമതിയുടെ വാതായനങള്‍ കൊട്ടിയടച്ച് രാജ്യത്തിന്റെ ധനം പൌരന്മാര്‍ക്ക് ഉപയുക്തമാം വിധം വിനിയോഗിക്കുകയാണെങ്കില്‍ ഇന്ത്യയിലെ ഒരൊറ്റ പൌരനും വിദേശത്ത് ജോലിതേടി പോകേണ്ടി വരില്ല.
അത്തരത്തിലുള്ള നീതിമാനും, സത്യ സന്ധനുമായ ഒരു ഭരണാധികാരി ആണ് നമുക്കാവശ്യം. മധ്യ പൌരസ്ത്യ ദേശത്തെ ചുരുങ്ങിയ വര്‍ഷങ്ങള്‍ കൊണ്ട് ലോകത്തിന്റെ നെറുകയിലെത്തിച്ച നീതിമാന്മാരായ ഭരണാധിപന്മാര്‍ നമ്മുടെ കണ്ണ് തുറപ്പിക്കേണ്ടതാണ്.
നിലവിലുള്ള രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും നാം അത്തരം ഒരു നീതി ഒരിക്കലും പ്രതീക്ഷിക്കേണ്ടതില്ല. കാരണം അഴിമതിയുടെ കാര്യത്തില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഒരേ തൂവല്‍ പക്ഷികളാണ്. ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാന്‍ പോകുമ്പോള്‍ വോട്ടര്‍മാര്‍ക്ക് ചിന്തിക്കാന്‍ രണ്ടുകാര്യമേ ഉള്ളൂ 2 ജി വേണോ, അതോ ലോട്ടറി മാഫിയ മതിയോ ? (ക്ഷമിക്കണം: സോണിയാ ജിയും മന്‍മോഹന്‍ ജിം അല്ല ഉദ്ധദേശിച്ചത്).
ചെയ്ത് തീര്‍കാനുള്ള ഒട്ടേരെ കാര്യങ്ങള്‍ മാറ്റി വെച്ചു ഈ അഴിമതി രാഷ്ട്രീയക്കാര്‍ക്ക് വേണ്ടി വിയര്‍പ്പോഴുക്കിയും, തൊണ്ട പൊട്ടിയും അദ്ധ്വാനിക്കാന്‍ ഒരു സമൂഹം ഇവിടെ ബാക്കിയാകുന്ന കാലത്തോളം ഈ അഴിമതി വീരന്മാര്‍ അരങ്ങ് തകര്‍ക്കുക തന്നെ ചെയ്യും. നാം ജാഗ്രതൈ.
.