മുജമ്മഅ് ആക്ടിംഗ് ജനറല്‍ സെക്രട്ടറി എം ടി അബ്ദുല്‍ ജലീല്‍ സഖാഫി ധാരണാപത്രത്തില്‍ ഒപ്പ് വെക്കുന്നു. |
മുജമ്മഅ് സ്‌കൂള്‍ എജുക്കോം സൊലൂഷന്‍സ് ലിമിറ്റഡുമായി കരാറൊപ്പിട്ടു.
തൃക്കരിപ്പൂര്‍: മുജമ്മഅ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ഡല്‍ഹി എജുക്കോം സൊലൂഷന്‍സ് ലിമിറ്റഡുമായി കരാറൊപ്പിട്ടു. മുജമ്മഅ് സ്‌കൂളില്‍ ആരംഭിക്കുന്ന സ്മാര്‍ട്ട് ക്ലാസുമായി ബന്ധപ്പെട്ടതാണ് കരാര്‍. അതിനൂതന സംവിധാനമുപയോഗിച്ച് നിലവിലുള്ള ക്ലാസ് റൂമുകളെ സജ്ജീകരിച്ചുകൊണ്ടായിരിക്കും പുതിയ അധ്യയനവര്‍ഷംമുതല്‍ പഠനം ആരംഭിക്കുക. എല്‍. കെ. ജി മുതല്‍ പത്താം ക്ലാസ്സ് വരെയുള്ള ആയിരത്തോളം കുട്ടികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.
മേഖലയിലെ ഏക സി ബി എസ് ഇ അംഗീകൃത സ്‌കൂളായ മുജമ്മഇലെ എല്‍ കെ ജി മുതല്‍ പത്താംക്ലാസ് വരെയുള്ള സ്മാര്‍ട്ട് ക്ലാസ് നടപ്പിലാക്കുന്ന തൃക്കരിപ്പൂരിലെ ആദ്യ വിദ്യാലയമാണ്. ഇതിന്റെ ഭാഗമായി ഈ വേനലവധിക്ക് അധ്യാപകര്‍ക്ക് പ്രത്യേക കോച്ചിംഗ് നല്‍കും. മുജമ്മഅ് ആക്ടിംഗ് ജനറല്‍ സെക്രട്ടറി എം ടി അബ്ദുല്‍ ജലീല്‍ സഖാഫി ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. എജുക്കോം ഏരിയാ മാനേജര്‍ എസ് സായിപ്രസാദ്, എന്‍ അബ്ദുല്‍ മജീദ് മാസ്റ്റര്‍, എം ജാബിര്‍ സഖാഫി, രാജു മാത്യു, എ ബി അബ്ദുല്ല മാസ്റ്റര്‍, ഹുസൈന്‍ ഹാജി മസ്‌ക്കറ്റ്, അബ്ദുല്ലത്തീഫ് കണ്ണപുരം തുടങ്ങിയവര്‍ സംബന്ധിച്ചു.
അനുമോദിച്ചു
ദുബൈ: മുജമ്മഅ് ഇംഗ്ലീഷ് മീഡിയം സ്കൂളിനു പ്ലസ് ടു അംഗീകാരം ലഭിച്ചതിലും, എജുക്കോം സൊലൂഷന്‍സ് ലിമിറ്റഡുമായി പുതിയ കരാര്‍ ഒപ്പിട്ടതിലും ദുബൈയിലുള്ള മുജമ്മഅ് പ്രവര്‍ത്തകര്‍ അനുമോദനം അറിയിച്ചു. പoന നിലവാരത്തില്‍ ഇനിയും ഉയരങ്ങള്‍ കീഴടക്കാന്‍ വിദ്യാര്‍ഥികള്‍ക്കും, അധ്യാപകര്‍ക്കും, മാനേജ്മെന്റിനും സാധിക്കട്ടെ എന്നും ആശംസിച്ചു.
.