തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ സ്ഥാനാര്‍ഥികള്‍ പ്രചരണം തുടങ്ങി
തൃക്കരിപ്പൂര്‍ : തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ നിന്നും മത്സരിക്കുന്ന ഇടതു വലതു സ്ഥാനാര്തികളുടെ വോട്ടു തേടിയുള്ള പര്യടനം ആരംഭിച്ചു. മണ്ഡലത്തിലെ ഓരോ വോട്ടര്‍മാര്‍ക്കും, രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കും ആരായിരിക്കും യുഡി എഫു സ്ഥാനാര്‍ഥി എന്ന കാര്യത്തില്‍ ഉണ്ടായ ഏറെ ദിവസത്തെ ആശങ്ങകള്‍ക്ക് വിരാമമിട്ടു കഴിഞ്ഞ ദിവസം കേന്ദ്ര-സംസ്ഥാന നേത്രത്വം പുറത്തിറക്കിയ സ്ഥാനാര്‍ഥി പട്ടികയില്‍ തൃകരിപ്പൂരില്‍ നിന്നും കെ.വി ഗംഗാധാരന് നറുക്ക് വീണതോടെ എല്ലാ കണക്കു കൂട്ടലുകളും അസ്ഥാനത്തായി. ഡി.സി.സി പ്രസിഡന്റ് കെ.വെളുത്തമ്പുവിന്റ്റെ പേരും, യൂത്ത് കൊണ്ഗ്രെസ്സു നേതാവ് പി കെ ഫൈസലിന്റ്റെ പേരും ഏറെ ദിവസം മണ്ഡലത്തില്‍ ചര്‍ച്ചക്ക് വന്നു എങ്കിലും ആ കാറ്റിനു അത്ര ആയുസ്സ് ഉണ്ടായിരുന്നില്ല. മത്സ്യ തൊഴിലാളി നേതാവും, രഷ്ട്രീയ രംഗത്തെ വര്‍ഷങ്ങളുടെ പരിജയവും ഭാഗ്യമായി തുണച്ചതോടെ ഗംഗാധരന്‍ സമയം ഒട്ടും നഷടപ്പെടുത്താതെ പ്രചാരണ രംഗത്തെക്ക് ഇറങ്ങുകയായിരുന്നു.
ഡി.സി.സി പ്രസിഡന്റ് കെ.വെളുത്തമ്പു, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ടി.വി.കോരന്‍ എന്നിവരുടെ വസതിയിലെത്തി അനുഗ്രഹം തേടിയാണ് പ്രചാരണം തുടങ്ങിയത്. പിന്നീടുള്ള യാത്ര നേരെ ചീമേനിയിലെ കോണ്‍ഗ്രസ് രക്തസാക്ഷി പിലാന്തോളി കൃഷ്ണന്റെ അമ്മ പി.കുമ്പയുടെയും.രക്തസാക്ഷി കുടുംബങ്ങളായ ശശി, സുരേന്ദ്രന്‍ എന്നിവരുടെ വീട്ടിലെക്കായിരുന്നു. മത്സ്യ തൊഴിലാളികളുടെ മനസ്സറിഞ്ഞ നേതാവിന് മലയോര മേഘലയിലും അണികള്‍ ഒട്ടും കുറവല്ലായിരുന്നു. വരും ദിവസങ്ങളില്‍ പ്രചരണം ഏറെ ചൂട് പിടിപിക്കനാണ് നേതാവിന്‍റെ ശ്രമം.
എല്‍.ഡി.എഫു ആകട്ടെ, ഉറച്ച സീറ്റ് എന്ന സ്ഥിരo പല്ലവിയുമായി സിറ്റിംഗ് എം.എല്‍.ഏ യായ കെ കുഞ്ഞിരാമനെ തന്നെ സ്ഥാനാര്‍ഥിയാക്കികൊണ്ട് നേരത്തെ തന്നെ പ്രചാരണ രംഗത്ത് ഇറങ്ങി കഴിഞ്ഞിരുന്നു. കഴിഞ്ഞ എല്‍ ഡി എഫു സര്‍ക്കാര്‍ മണ്ഡലത്തില്‍ ചെയ്തിട്ടുള്ള വികസന കാര്യങ്ങള്‍ മുന്നില്‍ കാണിച്ചാണ് കെ കുഞ്ഞിരാമന്‍ ജന മധ്യത്തിലേക്ക് ഇറങ്ങുന്നത് .
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച്ചുള്ള പ്രചാരണതിന്റ്റെ ഭാഗമായി കഴിഞ്ഞ ദിവസം തൃക്കരിപ്പൂര്‍ ഗവ.പോളിടെക്‌നിക്കില്‍ പര്യടനം നടത്തി . ബുധനാഴ്ച അദ്ദേഹം പത്രിക സമര്‍പ്പിക്കും.