ആ ഫോട്ടോയുടെ നിജസ്ഥിതി
ഉദിനൂര്‍: മുന്‍ മുദരിസ് കുഞ്ഞഹമ്മദ് അഹ്സനി ഉസ്താദിന്റെ ഫോട്ടോ ചേര്‍ത്ത് തെറ്റിദ്ധാരണാ ജനകമായ വാര്‍ത്ത ഒരു സൈറ്റില്‍ കാണാനിടയായി. ഇതേക്കുറിച്ച് എസ്. വൈ.എസ് നേതാക്കളുടെ വിശദീകരണം:
ഉദിനൂര്‍ മഹല്ല് എസ്.വൈ. എസിന്റെ കീഴില്‍ വര്ഷം തോറും നടത്തി വരാറുള്ള ഹജ്ജാജിമാരുടെ യാത്ര അയപ്പ് ചടങ്ങിലേക്ക് ഒരു ഹജ്ജ് യാത്രക്കാരന്‍ എന്ന നിലയില്‍ എസ്.വൈ എസിന്റെ ക്ഷണം ഉസ്താദിന് കൊടുക്കുകയും, തദനുസൃതം അദ്ദേഹം ജമാഅത്ത് പ്രസിടന്റിനോട് അഭിപ്രായം ആരായുകയും, പ്രസിടന്റിന്റെ സമ്മത പ്രകാരം സുന്നി സെന്ററില്‍ നടന്ന യാത്ര അയപ്പ് യോഗത്തില്‍ അദ്ദേഹം സംബന്ധിക്കുകയും ചെയ്തിട്ടുണ്ട്. പ്രസ്തുത പരിപാടിയുടെ ഫോട്ടോ ആണ് സൈറ്റില്‍ കൊടുത്തത്. ഇതല്ലാതെ ഉദിനൂരില്‍ അദ്ദേഹം മുദരിസായി സേവനം ചെയ്യുന്ന കാലയളവില്‍ എസ്. വൈ.എസിന്റെ ഒരു പൊതു പരിപാടികളിലും പങ്കെടുത്തിട്ടില്ല.
ഞങ്ങളുടെ സൈറ്റിലെ വരി ഇപ്രകാരമായിരുന്നു .......
5) മുന്‍ മുദരിസും, ഖത്തീബ് ഉസ്താദും ഞങ്ങളുടെ പ്രസ്ഥാന ബന്ധുക്കള്‍ ആയിരുന്നിട്ടും അവരെ എസ്. വൈ. എസിന്റെ ഒരു പൊതു പരിപാടിയിലും ക്ഷണിക്കാതെ ഞങ്ങള്‍ സൂക്ഷ്മത പുലര്‍ത്തുകയാണ് ഉണ്ടായത്.
NB : ഞങ്ങള്‍ നമ്പറിട്ട് ചോദിച്ച ചോദ്യങ്ങള്‍ക്ക് മറുപടി ഉണ്ടെങ്കില്‍ പ്രതീക്ഷിക്കുന്നു.
.