നബിദിനാ ഘോഷം ഉദിനൂര്‍ ഡോട്ട് കോം കറസ്പോണ്ട ന്ടുമാരുടെ ടീമിന് ഒന്നാം സ്ഥാനം
ഉദിനൂര്‍: കഴിഞ്ഞ മൂന്നു ദിവസമായി ഉദിനൂര്‍ മമ്പഉല്‍ ഉലൂം മദ്രസ്സയില്‍ നടന്നു വന്ന നബിദിനാഘോഷ പരിപാടിയിലെ ഏറ്റവും ആകര്‍ഷണീയ ഇനമായ പൂര്‍വ്വ വിദ്യാര്തികളുടെ മത്സര പരിപാടിയില്‍ സംഘ ഗാനത്തില്‍ ഉദിനൂര്‍ ഡോട്ട് കോം കറസ്പോണ്ടന്ടുമരായ ടി. സുബൈര്‍, ടി ഇബ്രാഹിം കുട്ടി എന്നിവരുടെ ടീമിന് ഒന്നാം സ്ഥാനം. പിതൃവ്യ സഹോദരനായ ടി അബ്ദുല്‍ ഹമീദാണ് ഈ സംഘത്തില്‍ ഉണ്ടായിരുന്ന മറ്റൊരു ഗായകന്‍. ഏറ്റവും അധികം മല്സരാര്‍ത്തികള്‍ പങ്കെടുത്തതും സംഘഗാന മത്സരത്തിനായിരുന്നു.
അതെ സമയം ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന മാപ്പിളപ്പാട്ട് മത്സരത്തില്‍ പ്രശസ്ത ഗായകനും, എം.ആര്‍.സി യുടെ വെബ് പ്രതിനിധിയുമായ റാഷിദ് എം.സി. ഒന്നാം സ്ഥാനം നേടി. പ്രസംഗ മത്സരത്തില്‍ പി.ഷമീം ഒന്നാം സ്ഥാനം നേടി. കഴിഞ്ഞ കാല്‍ നൂറ്റാണ്ടു കാലമായി പൂര്‍വ്വ വിദ്യാര്തികളുടെ മത്സരത്തിലെ നിത്യ സാനിധ്യമായ എന്‍.മുസ്തഫ ഇച്ച ഇത്തവണയും പതിവ് തെറ്റിക്കാതെ മത്സരിക്കാനെ ത്തിയിരുന്നു. ഒരു ദശകക്കാലം തുടര്‍ച്ചയായി ഉടയോന്‍ പടച്ചവരെ എന്ന വിഖ്യാത ഗാനം പാടിയ റിക്കാര്‍ഡും മുസ്തഫ ഇച്ചാന്റെ പേരില്‍ ഉണ്ട്.
.