മാസ്റര്‍ അഹ്മദ് നബീല്‍ ബാന്ഗലൂര്‍,
മാസ്റര്‍ മുയീനുദ്ധീന്‍ ബാന്ഗലൂര്‍ എന്നിവര്‍ യു.എ. ഇ യില്‍
ദുബായ്: പ്രശസ്ത ബുര്‍ദ ഗായകരായ മാസ്റര്‍ അഹ്മദ് നബീല്‍ ബാന്ഗലൂര്‍, മാസ്റര്‍ മുയീനുദ്ധീന്‍ ബാന്ഗലൂര്‍ എന്നിവര്‍ യു.എ. ഇ യിലെത്തി. റബീഉല്‍ അവ്വല്‍ പ്രമാണിച്ച് യു.എ ഇ യിലെ വിവിധ വേദികളില്‍ പ്രോഗ്രാം അവതരിപ്പിക്കുന്നതിനാണ് ഇരുവരും ഇവിടെ എത്തിയിട്ടുള്ളത്.
ഫെബ്രു 3 നു വൈകു 7 മണിക്ക് അബൂദാബി കേരള സോഷ്യല്‍ സെന്ററിലും, ഫെബ്രു 4 നു ദുബായ് അല്‍ ഇത്തിഹാദ് സ്കൂളിലും ആണ് പരിപാടി നടക്കുക. ഇമാം ബൂസൂരി ഫൌന്ടെഷന്‍ ഡായരക്ടര്‍ അബ്ദുസ്സമദ് അമാനിയും, സയ്യിദ് മുഹമ്മദ് അസ്ലം ജിഫ്രി സിലോണ്‍, തുടങ്ങി നിരവധി പ്രശസ്തരും വേദിയില്‍ അണി നിരക്കും.
മുന്‍ പരിപാടികളില്‍ നിന്നൊക്കെ വ്യതിരിക്തമായ ഒരു പ്രത്യേക ചടങ്ങ് ഈ വേദിയില്‍ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ അറിയിച്ചു. അഥവാ പ്രവാചക പ്രേമികളായ പരശതം വിശ്വാസികള്‍ ചൊല്ലിത്തീര്‍ത്ത ഒരു കോടി സ്വലാത്ത് മുന്നില്‍ വെച്ച് അവിടെ നിന്നും ദുആ ചെയ്യും. പ്രമുഖ വാഗ്മി എന്‍.എം.സാദിഖ് സഖാഫിയുടെ പ്രഭാഷണവും വേദിയില്‍ നടക്കും.