നിമിഷങ്ങളെണ്ണി യു.എ. ഇ യിലെ ഉദിനൂര്‍ നിവാസികള്‍
കലാ മേള അത്യപൂര്‍വ്വ അനുഭൂതിയാകും
ദുബായ്: ഉദിനൂര്‍ ഡോട്ട് കോം വാര്ഷികതോടനുബന്ധിച്ചു ദുബായില്‍ ഇന്ന് നടക്കുന്ന അത്യപൂര്‍വ്വ ഇസ്ലാമിക കലാ മേളക്ക് ഇനി മണിക്കൂറുകള്‍ മാത്രം. മേളയെ ഒരു അവിസ്മരണീയ സംഭാവമാക്കാന്‍ വിവധ എമിരേറ്റുകളില്‍ ഉള്ള ഉദിനൂര്‍ ഡോട്ട് കോം കരസ്പോണ്ടന്ടുമാര്‍ ദുബായില്‍ എത്തിക്കഴിഞ്ഞു. എല്ലാം കുറ്റമറ്റതാക്കാനും പരിപാടിക്കെതുന്നവരെ സ്വീകരിക്കാനുമായി എല്ലാ വിധ തയ്യാറെടുപ്പുകളും ഒരുക്കിയിട്ടുണ്ട്. വൈകു: കൃത്യം 6 . 30 നു തന്നെ പരിപാടി ആരംഭിക്കും. യു.എ ഇ യിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ നിസാര്‍ സെയ്ത് പരിപാടി ഉദ്ഘാടനം ചെയ്യും. വിവിധ സംഘടനകളെയും മാധ്യമങ്ങളെയും പ്രതിനിധീകരിച്ചു സൈനുദ്ദീന്‍ ചേലേരി (ചന്ദ്രിക), സുലൈമാന്‍ സഅദി (ഐ.സി.എഫ്), കരീം തളങ്കര (സ ആദിയ), താജുധീന്‍ ഉദുമ (മുജമ്മ), ശുക്കൂര്‍ ഉടുംബുന്തല (ഉടുംബുന്തല ന്യൂസ്), ഫാറൂഖ് ഉടുംബുന്തല (ഉടുംബുന്തല ഓണ്‍ലൈന്‍), സഹീര്‍ തൃക്കരിപ്പൂര്‍ (തൃക്കരിപ്പൂര്‍ ജമാഅത്), തുടങ്ങിയവര്‍ ആശംസകള്‍ നേരും. തുടര്‍ന്ന് നടക്കുന്ന കലാ സാഹിത്യ മത്സരങ്ങളില്‍ മഹല്ലിലെ മുഴുവന്‍ കലാകാരന്മാരും അണിനിരക്കും. ഉടിനൂരിനെ കുറിച്ചുള്ള അത്യപൂര്‍വ്വ ഡോക്യുമെന്ടരിയും പ്രദര്‍ശിപ്പിക്കും.
പരിപാടിയുടെ വിജയത്തിനായി ഭാരവാഹികളും പ്രവര്‍ത്തകരും 3 ആഴ്ചയായി വിശ്രമമില്ലാതെ അദ്വാനിക്കുകയാണ്.