Head Line

Head Line

FLASH NEWS

POWERED BY TEE CEE'S CREATIONS.......>

2011, ജനുവരി 24, തിങ്കളാഴ്‌ച

                          തൂക്കുപാലങ്ങള്‍ക്ക് ശിലയിട്ടു.

പടന്ന: തീരദേശ പഞ്ചായത്തായ വലിയപറമ്പിലെ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ സുരക്ഷ കണക്കിലെടുത്ത് രണ്ട് തൂക്കുപാലങ്ങള്‍ക്ക് ശിലയിട്ടു. പടന്ന       കടപ്പുറത്തുനിന്നും     തെക്കേകാട്ടേക്കുള്ള  പാലതിന്നും  മാടക്കാലില്‍ നിന്നും തൃക്കരിപ്പൂര്‍ കടപ്പുറം വടക്കേവളപ്പിനേയും ബന്ധിപ്പിച്ചുകൊണ്ടുള്ള പാലങ്ങള്‍ക്ക്ആണ്  റവന്യൂ മന്ത്രി കെ.പി. രാജേന്ദ്രനാണ് ശിലാസ്ഥാപനം നടത്തിയത്.
                        കടത്തു തോണിയെ മാത്രം ആശ്രയിച്ചുകഴിയുന്ന പടന്ന കടപ്പുറം നിവാസികളുടെ ഒരു ദശാബ്ദകാലത്തെ മുറവിളിക്കുശേഷമാണ് തൂക്കുപാലം അനുവദിക്കപ്പെട്ടത്. രണ്ട് മാസങ്ങള്‍ കൊണ്ട് പണി പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിക്കുന്ന പാലങ്ങളുടെ എസ്റ്റിമേറ്റിന്റെ അമ്പതു ശതമാനം തുകയ്ക്കുള്ള ചെക്ക് മന്ത്രി കെല്‍ മാനേജര്‍ പി. രാമചന്ദ്രന് കൈമാറി.
             വര്‍ഷങ്ങളായി പുഴയോരത്ത് താമസിച്ചു വരുന്നവര്‍ക്ക് കൈവശരേഖയും കടലോരത്ത് താമസിക്കുന്നവര്‍ക്ക് പട്ടയവും നല്‍കി നിയമ പരിരക്ഷ നല്‍കുമെന്ന് റവന്യൂ മന്ത്രി കെ.പി. രാജേന്ദ്രന്‍ പറഞ്ഞു.
         കെ. കുഞ്ഞിരാമന്‍ എം.എല്‍.എ. അധ്യക്ഷനായി. പി. രാമചന്ദ്രന്‍, കെ. സിന്ധു, സി. കുഞ്ഞികൃഷ്ണന്‍, ടി.വി. ഗോവിന്ദന്‍, ഉസ്മാന്‍ പാണ്ഡ്യാല, പി.സി. സുബൈദ, എം.കെ.എം. മൊയ്തീന്‍, പി. ശ്യാമള, പി.വി. സാവിത്രി, സി.വി. കണ്ണന്‍, പി.പി. ഭരതന്‍, എം.കെ. ഹമീദ് ഹാജി, എ. അമ്പൂഞ്ഞി, സി. നാരായണന്‍, കെ. കുഞ്ഞിരാമന്‍, എ. കുഞ്ഞബ്ദുള്ള എന്നിവര്‍ സംസാരിച്ചു. ജില്ലാ കളക്ടര്‍ ആനന്ദ് സിങ് സ്വാഗതവും ആര്‍.ഡി.ഒ. ശ്രീധരഭട്ട് നന്ദിയും പറഞ്ഞു.

രാഘവന്‍  മാണിയാട്ട്