Head Line

Head Line

FLASH NEWS

POWERED BY TEE CEE'S CREATIONS.......>

2011, ജനുവരി 31, തിങ്കളാഴ്‌ച

 ന്ദി ഒരായിരം നന്ദി

ജാനു 28 ന്റെ രാവ് യു.എ.ഇ യിലെ ഉദിനൂര്‍ നിവാസികളെ സംബന്ധിച്ചേടത്തോളം അവിസ്മരണീയം ആയിരുന്നു. യുനീക് സോഷ്യല്‍ നെറ്റ് വര്‍ക്ക് എന്ന എളിയ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ നടത്തിയ
ഉദിനൂര്‍ ഡോട്ട് കോം വാര്‍ഷികം ഒട്ടേറെ അനുഭൂതികലായിരുന്നു സദസ്സിനു സമ്മാനിച്ചത്‌. സംഘാടകരുടെ കണക്കു കൂട്ടലുകള്‍ അപ്പാടെ തെറ്റിച്ചു കൊണ്ട് ഒഴുകിയെത്തിയ ജന സഞ്ചയത്തെ ഉള്‍ക്കൊള്ളാനാകാതെ ദേര ദുബായ് മലബാര്‍ ഹോട്ടല്‍ വീര്‍പ്പുമുട്ടി.


ഞങ്ങളുടെ എളിയ ക്ഷണം സ്വീകരിച്ചു പരിപാടിയില്‍ എത്തിച്ചേര്‍ന്ന വിശിഷ്ടാഥിതികളായ സയ്യിദ് ആറ്റക്കോയ തങ്ങള്‍, നിസാര്‍ സെയ്ത്, മുസ്തഫ ദാരിമി, സുലൈമാന്‍ സഅദി, കരീം തളങ്കര, ശുക്കൂര്‍ ഉടുംബുന്തല, താജുദ്ദീന്‍ ഉദുമ, ഫാറൂഖ് ഉടുംബുന്തല, തുടങ്ങിയവര്‍ക്കൊക്കെ ഹൃദയംഗമമായ ഒരായിരം നന്ദി അറിയിക്കുകയാണ്. അത് പോലെ യു.എ. ഇ യുടെ വിവിധ ഭാഗങ്ങളില്‍ നിന്നും വളരെ സാഹസം സഹിച്ചു എത്തിച്ചേര്‍ന്ന ഉദിനൂര്‍ നിവാസികളും, ദുബായിയുടെ വിവിധ ഭാഗങ്ങളില്‍ ഉള്ളവരും കാണിച്ച സഹകരണം, വിശിഷ്യാ യുവ സുഹൃത്തുക്കളുടെ ആത്മാര്‍ത്ഥ സേവനങ്ങള്‍ വിവരണാതീതമാണ്.


പ്രതീക്ഷിച്ചതിലും കൂടുതല്‍ ജനങ്ങള്‍ ഒഴുകിയെത്തിയപ്പോള്‍ ക്ഷണ നേരം കൊണ്ട് ബദല്‍ സംവിധാനം കാണുന്നതില്‍ നമ്മുടെ വളണ്ടിയര്‍മാര്‍ കാണിച്ച ശുഷ്കാന്തി എത്ര തന്നെ അഭിനന്ദിച്ചാലും മതിയാവില്ല. സംഘാടകര്‍ ഒരുക്കി വെച്ച സൌകര്യത്തിന്റെ രണ്ടിരട്ടി ആളുകള്‍ ഒരുമിച്ചു കൂടിയപ്പോള്‍ യുദ്ധ കാല അടിസ്ഥാനത്തില്‍ ആവശ്യമായ ഭക്ഷണം തയ്യാറാക്കി നല്‍കിയ ഹോട്ടല്‍ അധികൃതരും അഭിനന്ദനം അര്‍ഹിക്കുന്നു.


കേവലം ഒരു വെബ്‌ സൈറ്റിന്റെ വാര്‍ഷികത്തിന് ഇത്രയും പ്രൌടമായ സദസ്സോ എന്നാണു പ്രസംഗ മദ്ധ്യേ ചില അതിഥികള്‍ ചോദിച്ചത്. ഈ കൂട്ടായ്മ കാണുമ്പോള്‍ എനിക്ക് അസൂയ തോന്നുന്നു എന്ന് പ്രസംഗിച്ചവരും ഉണ്ടായിരുന്നു. ഇതില്‍ നിന്നൊക്കെ വായിച്ചെടുക്കാന്‍ പറ്റുന്ന ഒരു നഗ്ന സത്യമുണ്ട്. അഥവാ നമ്മുടെ നാട്ടില്‍ നന്മയുടെ നീരുറവ ഇനിയും വറ്റാതെ നില നില്‍ക്കുന്നു എന്നാണ്. ഈ നീരുറവ ഒരു മഹാ നദിയായി എങ്ങും ഒഴുകട്ടെ എന്ന് ആത്മാര്‍ഥമായി പ്രാര്തിക്കുകയാണ്.

നാഥന്‍ നന്മയില്‍ സഹകരിക്കാനുള്ള വിശാല മനസ്സ് നമുക്ക് നല്‍കുമാറാകട്ടെ. ആമീന്‍


സഹകരണ പ്രതീക്ഷയോടെ
ടി.സി.ഇസ്മായില്‍ - വെബ്‌ എഡിറ്റര്‍

.