വിഷന്‍ ഇന്ത്യാ ഫുട്‌ബോള്‍ ചാമ്പ്യന്‍ ഷിപ്പ്
ഉദിനൂര്‍ ജേതാക്കളായി
ത്രിക്കരിപ്പൂര്‍: ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്റെ കീഴില്‍ സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലും കേരളാ ഫുട്‌ബോള്‍ അസ്സോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച് വരുന്ന വിഷന്‍ ഇന്ത്യാ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ കാസര്‍ഗോഡ് ജില്ലാ സെന്ററുകളുടെ മത്സരത്തില്‍ ഉദിനൂര്‍ സെന്റര്‍ ജേതാക്കളായി.
ത്രിക്കരിപ്പൂര്‍ മിനി സ്റ്റേഡിയത്തില്‍ രണ്ട് ദിവസങ്ങളിലായി അരങ്ങേറിയ മത്സരങ്ങളില്‍ ജില്ലയിലെ പ്രധാനപ്പെട്ട സ്‌ക്കൂളുകളില്‍ നിന്നായുള്ള സെന്ററുകളാണ് മത്സരത്തില്‍ പങ്കെടുത്തിരുന്നത്. ഫൈനല്‍ മത്സരത്തില്‍ ത്രിക്കരിപ്പൂര്‍ സെന്ററിനെ പരാജയപ്പെടുത്തിയാണ് ഉദിനൂര്‍ സെന്ററ് ജേതാക്കളായത്. വിജയികള്‍ക്ക് എഞ്ചി: എം.ടി.പി. അബ്‌ദുള്‍ ഖാദര്‍ ട്രോഫികള്‍ വിതരണം ചെയ്‌തു. വി.പി. അബ്‌ദുള്‍ റഹിമാന്‍, മുരളീധരന്‍, കെ.വി. ബാബു എന്നിവര്‍ സംബന്ധിച്ചു.