ജിദ്ദയില്‍ കനത്ത മഴ: ഗതാഗത മാര്‍ഗം താറുമാറായി
ജിദ്ദ: ജിദ്ദയുടെ വടക്ക് കിഴക്കന്‍ ഭാഗങ്ങളില്‍ ശക്തിയായ മഴ ലഭിച്ചു.ഇന്ന് രാവിലെ പതിനൊന്നു മണിയോടെ ആരംഭിച്ച മഴ ഉച്ചയോളം നീണ്ടു നിന്നു. വൈകുന്നേരത്തോടെ തിമര്‍ത്തു പെയ്ത മഴയ്ക്ക് അല്പം ശമനം ഉണ്ടായെങ്കിലും അന്തരീക്ഷം മൂടപെട്ട നിലയില്‍ തുടരുകയാണ് , ഇടി മിന്നലോടു കൂടിയ മഴ വ്യാഴാഴ്ച വരെ നീണ്ടു നില്കുമെന്നു കാലാവസ്ഥ നിരീക്ഷണ വിഭാഗം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
മഴ മൂലം റോഡുകളില്‍ വെള്ളം കെട്ടി നിന്ന് മണിക്കൂറുകളോളം ഗതാഗത തടസ്സം ഉണ്ടായി. മഴ വര്‍ഷിച്ച പ്രദേശങ്ങളിലെ കമ്പനികള്‍ ജീവനക്കാര്‍ക്ക് അവധി കൊടുത്തു, സ്‌കൂളുകള്‍ പ്രവര്‍ത്തനം നിര്‍ത്തി, ആശുപത്രികളില്‍ അടിയന്തര സ്ഥിതികള്‍ കൈകാര്യം ചെയ്യുന്നതിനുള്ള കരുതല്‍ നടപടികള്‍ സ്വീകരിച്ചു.
ജിദ്ദയിലെ മുഴുവന്‍ കമ്പനികള്‍ക്കും . തൊഴില്‍ വകുപ്പിന്നും സൗദി ഡിഫന്‍സ് അധികൃതര്‍ കാലാവസ്ഥ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട് . മൊബൈലിലൂടെ എല്ലാ ജനങ്ങള്‍ക്കും ഡിഫന്‍സ് വിഭാഗം അപ്പപ്പോള്‍ കാലാവസ്ഥ നിരീക്ഷണ വാര്‍ത്തകള്‍ എത്തികുന്നത് ഏറെ സഹായകരമായി .
.