Head Line

Head Line

FLASH NEWS

POWERED BY TEE CEE'S CREATIONS.......>

2010, ഡിസംബർ 23, വ്യാഴാഴ്‌ച

                                                                                                                                                                       
ഒരു കാലഘട്ടത്തിന്റെ ഇതിഹാസ പുരുഷന്‍
കെ.കരുണാകരന്‍ അന്തരിച്ചു.


തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കേരള ചരിത്രത്തിലെ ഏറ്റവും ശക്തനായ രാഷ്ട്രീയ ചാണക്യനുമായ കെ.കരുണാകരന്‍ (92) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആസ്​പത്രിയില്‍ വൈകീട്ട് 5.30 ഓടെയായിരുന്നു അന്ത്യം

കടുത്ത പനിയും ശ്വാസതടസ്സവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഈ മാസം 10നാണ് അദ്ദേഹത്തെ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചത്. ഇടയ്ക്ക് ആരോഗ്യനില വഷളായെങ്കിലും പതിവുപോലെ കരുണാകരന്‍ ആരോഗ്യനില വീണ്ടെടുത്തു. എന്നാല്‍ ബുധനാഴ്ചയോടെ സ്ഥിതി വീണ്ടും ഗുരുതരമായി. ഇന്ന് വൈകിട്ട് അഞ്ചരയോടെ അന്ത്യം സംഭവിക്കുകയും ചെയ്തു.

ആറു പതിറ്റാണ്ടിലേറെക്കാലം കേരള രാഷ്ട്രീയത്തില്‍ നിറഞ്ഞുനിന്ന കരുണാകരന്‍ 1977 മുതല്‍ വിവിധ കാലങ്ങളിലായി നാലു തവണ മുഖ്യമന്ത്രിയും ഒരു തവണ കേന്ദ്ര വ്യവസായ വകുപ്പ് മന്ത്രിയുമായി. 1965ല്‍ മാളയില്‍ നിന്നാണ് ആദ്യമായി കേരള നിയമസഭയിലെത്തിയത്.

1991 ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കൊണ്ഗ്രസ്സിന് ഭൂരിപക്ഷം ലഭിക്കുകയും പ്രധാന മന്ത്രി പദത്തിലേക്ക് കരുണാകരന്റെ പേര് ചര്‍ച്ചക്ക് വരികയും ചെയ്തപ്പോള്‍ അധിക്കാരം പുല്ലു പോലെ വലിച്ചെറിഞ്ഞു പി.വി. നരസിംഹ റാവുവിനെ പ്രധാന മന്ത്രിയായി നിര്‍ദ്ദേശിച്ചു ഏവരെയും വിസ്മയിപ്പിച്ച ആ നിസ്വാര്‍ത്ഥനായ ലീഡര്‍ പക്ഷേ ജീവിതാന്ത്യത്തില്‍ സ്വന്തം മക്കളുടെ അധികാര വടംവലിക്കു വഴങ്ങിക്കൊടുതത്തിന്റെ പേരില്‍ ഭൂമിയോളം താഴേണ്ട ദുരവസ്ഥയിലെതിയത്‌ ചരിത്രത്തിന്റെ വിധി വൈപരീതമാവാം. പ്രതിസന്ധികളെ പാറപോലെ ഉറച്ചു നിന്ന് തരണം ചെയ്ത ആ ഉരുക്ക് മനുഷ്യന്‍ രാജന്‍ കൊലക്കേസിനെ തുടര്‍ന്നുണ്ടായ രാഷ്ട്രീയ പ്രതിസന്ധി വേളയില്‍ മാത്രമാണ് തോല്‍വിയറിഞ്ഞത്.

വിവിധ രാഷ്ട്രീയ നേതാകളും, മത സാമൂഹ്യ നായകരും കരുണാകരന്റെ വിയോഗത്തില്‍ കടുത്ത ദുഃഖം രേഖപ്പെടുത്തി. കരുണാകരന്റെ മരണത്തിനു രണ്ടു ദിവസം മുമ്പായി അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ലിയാര്‍ ഉള്‍പ്പെടെ ജീവിതത്തിന്റെ നാനാ തുറകളിലുള്ള നേതാക്കള്‍ ആശുപത്രിയില്‍ കാണാന്‍ എത്തിയിരുന്നു.