അഭിമാനകരമായ ഒരു വര്‍ഷം
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഉദിനൂര്‍ നിവാസികള്‍ക്ക് "തങ്ങളുടെ നാട്ടിന്റെ സ്പന്ദനങ്ങള്‍ അറിയാന്‍ " എന്ന മഹത് ലകഷ്യവുമായി പിറവിയെടുത്ത ഉദിനൂര്‍ ഡോട്ട് കോം സംഭവ ബഹുലമായ ഒരു വര്‍ഷം പൂര്‍ത്തീകരിച്ചിരിക്കുകയാണ്. ഏറെ മുന്നൊരുക്കങ്ങളോ, പ്രചണ്ടമായ പ്രചാരണങ്ങളോ ഇല്ലാതെ മനുഷ്യ സ്നേഹികളായ ഏതാനും സുഹൃത്തുക്കളുടെ സഹായ സഹകരണത്തോടെ വളരെ ലളിതമായിട്ടായിരുന്നു ഉദിനൂര്‍ ഡോട്ട് കോമിന്റെ തുടക്കം.
ഉദിനൂരില്‍ മഹത്തായ ഒരു വിദ്യാഭ്യാസ സ്ഥാപനം എന്ന ലകഷ്യവുമായി മര്‍ഹൂം ഏ.ജി. ഹസൈനാര്‍ ഹാജി സാഹിബ് 2009 ല്‍ നടത്തിയ യു.ഏ.ഇ സന്ദര്‍ശന വേളയില്‍ ആണ് വേണം നമുക്കും ഒരു വെബ് സൈറ്റ് എന്ന ആശയം ചര്‍ച്ചക്ക് വന്നത്. യുനീക് എന്ന സ്ഥാപനത്തിന്റെ പേരിലുള്ള ഒരു സൈറ്റ് ആണ് അന്ന് ചര്‍ച്ചക്ക് വന്നത് എങ്കിലും പ്രസ്തുത സൈറ്റ് സ്ഥാപനം തുടങ്ങുന്ന അവസരത്തില്‍ മതിയെന്നും, ഇപ്പോള്‍ നമ്മുടെ നാട്ടിന്റെ സ്പന്ദനങ്ങള്‍ മറു നാട്ടില്‍ സുതാര്യമായി അറിയിക്കാന്‍ ഒരു സൈറ്റ് അത്യന്താപെക്ഷിതമാനെന്നും ചില സുഹൃത്തുക്കള്‍ അഭിപ്രായപ്പെട്ടു. അങ്ങിനെയാണ് വെബ് ലോകത്തെ കേമന്മാരായ ഗൂഗിള്‍ സേവന ദാതാക്കളായ ബ്ലോഗ്സ്പോട്ടില്‍ ഉദിനൂരിന്റെ പേരില്‍ ഞങ്ങള്‍ ഒരു ഡൊമൈന്‍ നെയിം രജിസ്റ്റര്‍ ചെയ്തത്. ഞങ്ങളുടെ പ്രഥമ വാര്‍ത്ത വെളിച്ചം കണ്ടിട്ട് ഡിസ 17 ന് ഒരു വര്‍ഷം തികഞ്ഞിരിക്കുകയാണ്.
എല്ലാം കുറ്റമറ്റതാണ് എന്ന അവകാശ വാദമൊന്നും ഞങ്ങള്‍ ഉന്നയിക്കുന്നില്ലെങ്കിലും ഒരു വര്‍ഷത്തിനിടെ വാര്‍ത്തകള്‍ വളരെ സുതാര്യമായി റിപ്പോര്‍ട്ട് ചെയ്യാന്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്. വസ്തുതകള്‍ വളച്ചുകെട്ടില്ലാതെ രേഖപ്പെടുത്തിയത് ചിലര്‍ക്കെങ്കിലും വേദനയും പ്രതിഷേധവും ഉളവാക്കിയിട്ടുണ്ട്ടകാം. പക്ഷെ ഞങ്ങള്‍ ചൂണ്ടിക്കാട്ടിയ നിയമ ലംഘനങ്ങള്‍ അപ്പാടെ തിരുത്താന്‍ ബന്ധപ്പെട്ടവര്‍ നിര്‍ബന്ധിതരായത് സൈറ്റിന്റെ ഉജ്ജ്വല നേട്ടമായി ഞങ്ങളുടെ രേഖയില്‍ ഉല്ലേഖനം ചെയ്തു വെച്ചിട്ടുണ്ട്. നമ്മുടെ നാട്ടിന്റെ പരമോന്നത നീതിപീടമായ മഹല്ല് ജമാഅതിന്റെ വാര്‍ഷിക ജനറല്‍ ബോഡിയില്‍ വരെ ഉദിനൂര്‍ ഡോട്ട് കോം ചര്‍ച്ചക്ക് വന്നു എന്നത് അങ്ങേയറ്റം ശ്രദ്ധേയമായ കാര്യമാണ്.
സൈറ്റിനോട് ശക്തമായ വിയോജിപ്പുള്ളവരും, ലേഖകന്മാരെ ഭീഷണിപ്പെടുത്തിയവര്‍ പോലും അവരവരുടെ മൊബൈല്‍ ഫോണില്‍ ഉദിനൂര്‍ ഡോട്ട് കോമിലെ ചില വാര്‍ത്തകളുടെ ഇമേജുകള്‍ സേവ് ചെയ്തു വെച്ചത് അറിഞ്ഞപ്പോള്‍ അങ്ങേയറ്റം അഭിമാനം തോന്നുകയാണ്. സൈറ്റില്‍ വന്ന ഒരു വാര്‍ത്തയുടെ ആധികാരികതയെ ചില സുഹൃത്തുക്കള്‍ ചോദ്യം ചെയ്തപ്പോള്‍ മിനിട്ടുകള്‍ക്കകം തെളിവ് നിരത്തി സത്യം ബോധ്യപ്പെടുത്താന്‍ റബ്ബിന്റെ അനുഗ്രഹത്താല്‍ നമുക്ക് സാധിച്ചിട്ടുണ്ട്. അങ്ങിനെ പലരും സത്യം ഗ്രഹിച്ചു സഹകാരികളായിട്ടുമുണ്ട്. എന്നാല്‍ ചില സുഹൃത്തുക്കള്‍ സത്യം ഗ്രഹിക്കുന്നതിന് പകരം സമാന്തരമായി ഒന്നിലധികം സൈറ്റുകള്‍ സൃഷ്ടിച്ചു പ്രധിഷേധം രേഖപ്പെടുത്തുകയാണ് ഉണ്ടായത്. സൈബര്‍ ലോകത്ത് സൌജന്യമായി ഡൊമൈന്‍ നെയിം രജിസ്റ്റര്‍ ചെയ്യുമ്പോള്‍ പോലും നമുക്ക് വ്യക്തവും, മഹത്തായതുമായ ഒരു ലക്‌ഷ്യം ഉണ്ടായിരിക്കണം എന്ന് സ്നേഹ പൂര്‍വ്വം ആ കൊച്ചനുജന്മാരോട് ഉണര്തുകയാണ്. കാരണം ഒഴുകിക്കൊണ്ടിരിക്കുന്ന നദിയില്‍ വെച്ച് വുളു ചെയ്യുമ്പോള്‍ പോലും 3 ലധികം തവണ മുഖം കഴുകിയാല്‍ അതിനെ ദുര്‍വ്യയത്തിന്റെ പട്ടികയില്‍ പെടുത്തി റബ്ബ് ചോദ്യം ചെയ്യുമെന്ന മഹത്തായ പാഠം നല്‍കിയ മതമാണ് ഇസ്ലാം, അല്ലാതെ ഇസ്ലാം കേവലമൊരു ആവേശ പ്രകടനമല്ല.
ഉദിനൂര്‍ ഡോട്ട് കോമിനെ സംബന്ധിച്ചേടത്തോളം ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തെ ഉയര്‍ത്തണമെന്നോ ആരെയെങ്കിലും താഴ്ത്തിക്കാണിക്കണമെന്നോ ഉള്ള ദുരുദ്ധേശമില്ല. എല്ലാ സംഘടനകള്‍ക്കും ഞങ്ങള്‍ അര്‍ഹമായ പരിഗണന നല്‍കിയിട്ടുണ്ട്. ആ നയം കൂടുതല്‍ വിപുലപ്പെടുതാന്‍ ഉദ്ദേശിക്കുകയും ചെയ്യുന്നു. അതിനായി വിവിധ സംഘടനകളില്‍ നിന്നുമുള്ള കറസ് പോണ്ടന്ടുകളുടെ സേവനം ഞങ്ങള്‍ ആവശ്യപ്പെടുകയാണ്.
നമ്മുടെ നാട്ടിലെ ജനങ്ങളെ ഒരേ ചരടില്‍ കോര്‍തിണക്കുക എന്ന ലകഷ്യത്തിനാണ് നാം അടിയന്തര പരിഗണന നല്കാന്‍ ഉദ്ദേശിക്കുന്നത്. ആ ലകഷ്യത്തിലേക്കുള്ള മഹത്തായ പാലമായി മാറാന്‍ ഉദിനൂര്‍ ഡോട്ട് കോമിനു സാധിക്കട്ടെ എന്ന് നിങ്ങള്‍ ഓരോരുത്തരും പ്രാര്‍ഥിക്കണം എന്ന അപേക്ഷയോടെ ചുരുക്കുന്നു.
പിന്നിട്ട പാതയില്‍ സഹായങ്ങളും, സഹകരണങ്ങളും, നല്‍കിയവര്‍ക്കും, സൈറ്റിന്റെ മുഴുവന്‍ സന്ദര്‍ശകര്‍ക്കും, പ്രോത്സാഹനങ്ങളും നിര്‍ദ്ദേശങ്ങളും വിമര്‍ശനങ്ങളും അറിയിച്ചവര്‍ക്കും, സേവന തല്പരതയോടെ വാര്‍ത്തകള്‍ എത്തിച്ചു തരുന്ന ലേഖകന്മാര്‍ക്കും, വിവിധ സംഘടനാ ഭാരവാഹികള്‍ക്കും, ഇന്റര്‍നെറ്റ് സേവന ദാതാക്കളായ ഗൂഗിള്‍ ബ്ലോഗ്സ്പോടിനും സഹോദര സൈറ്റുകള്‍ക്കും, ഹൃദയംഗമായ ഒരായിരം നന്ദി അറിയിക്കുകയാണ്. നാഥന്‍ നന്മയുടെ വിള നിലമാകാന്‍ നമുക്കേവര്‍ക്കും തൌഫീഖ് നല്കുമാറാകട്ടെ ...... ആമീന്‍
സസ്നേഹം
ടി.സി.ഇസ്മായില്‍ ഉദിനൂര്‍
വെബ് എഡിറ്റര്‍