സുബൈര്‍ ഉദിനൂര്‍ |
നന്ദി, കൃതജ്ഞത, കടപ്പാട്, പ്രാര്‍ത്ഥന
പരിശുദ്ധ ഹജിന്നായി ഈ വര്ഷം നാട്ടില്‍ നിന്നും പുണ്യഭൂമിയില്‍ എത്തിയ ഹാജിമാരുടെ ഓരോ ചലനങ്ങളും നല്ലവരായ വായനക്കാരില്‍ എത്തിക്കാന്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തിയ അപൂര്‍വ്വം സ്വകാര്യ വാര്‍ത്താ മീഡിയകളില്‍ ഒന്നായിരുന്നു ഉദിനൂര്‍ ഡോട്ട് കോം എന്ന സന്തോഷ വാര്‍ത്ത നാം വായനക്കാരുമായി പങ്കു വെക്കുകയാണ്. ഹാജിമാരെ കുറിച്ചുള്ള വാര്‍ത്തകള്‍ പരമാവധി ഞങ്ങള്‍ ശേഖരിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. ഉദിനൂര്‍ ഡോട്ട് കോമിന്റെ ഓരോ നല്ല നീക്കങ്ങളും മനസ്സിലാക്കിയ നല്ലവരായ വായനക്കാര്‍ നമ്മുടെ ഓരോ വാര്‍ത്തകളും രണ്ടു കയ്യും നീട്ടി സ്വീകരിച്ചു എന്നാണ് നാം മനസ്സിലാകുന്നത് . നിങ്ങളുടെ ഓരോ നല്ല അഭിപ്രായങ്ങളും നിര്‍ദേശങ്ങളും വിമര്‍ശനങ്ങളുമായിരുന്നു നമ്മുടെ കരുത്ത്.
വാര്‍ത്തകള്‍ ശേഖരികുന്നതിന്നും , അത് ജനങ്ങളില്‍ എത്തികുന്നതും ഏറെ പ്രയാസമുള്ള ഒരു രാജ്യത്ത് നിന്നാണ് നമ്മുടെ പ്രതിനിധി ടി.സുബൈര്‍ ഉദിനൂര്‍ ശ്രമകരമായ ഈ ദൌത്യം നിറവേറ്റിയതെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ ? ദൌത്യ നിര്‍വ്വഹണത്തില്‍ അദ്ദേഹം കാട്ടിയ ശുഷ്കാന്തി വിവര്‍ണ്ണനാതീതമാണ്. പരിശുദ്ധ ഭൂമിയില്‍ നിന്നും യഥാ സമയം വാര്‍ത്തകള്‍ , അതിലുമുപരി നമ്മുടെ നാട്ടുകാരുടെ ഓരോ നീക്കങ്ങളും നിങ്ങളില്‍ എത്തികുന്നതിന്നായി അദ്ദേഹത്തോടൊപ്പം സഹകരിച്ച നിരവധി വ്യക്തികള്‍ ഉണ്ട്. അവരോട് നമുക്കുള്ള കടപ്പാടുകള്‍ ഏറെയാണ്. ഓരോ ഗ്രൂപ്പിലെയും ഹാജിമാരെ നേരില്‍ കണ്ടെത്തുന്നതില്‍ അദ്ദേഹത്തെ ഏറെ സഹായിച്ച ടി ഇസ്മായില്‍ ഹാജി, യൂസഫ് ഹാജി സാഹിബ് പടന്ന, യാത്രാ സൌകര്യം ചെയ്തു കൊടുത്ത അക്ബര്‍ അലി സാഹിബ്, നമ്മുടെ ഓരോ അന്വേഷണങ്ങള്‍ക്കും രാപ്പകല്‍ ഭേദമന്യേ അപ്പപ്പോള്‍ വിശദീകരണങ്ങള്‍ നകിയ ഹജ്ജു ഗ്രൂപ്പ് അമീറുമാര്‍ വിശിഷ്യാ മുജമ്മഉ സംഘത്തെ നയിച്ച സയ്യിദ് ത്വയ്യിബ് തങ്ങള്‍, വീ ഹെല്‍പ്പ് ഡയരക്ടര്‍ എം.ടി.പി. അഷ്‌റഫ്, സഹകരിച്ച ഹാജിമാര്‍, സര്‍വോപരി ഈ ദൌത്യം ഉജ്ജ്വല വിജയമാക്കിത്തന്ന നമ്മുടെ പ്രതിനിധി ടി.സുബൈര്‍ ഉദിനൂര്‍ എല്ലാവര്ക്കും ഈ അവസരം നാം ഉദിനൂര്‍ ഡോട്ട് കൊമിന്റ്റെ ഹൃദയംഗമായ നന്ദി അറിയികുകയാണ്. നാഥന്‍ ഏവര്‍ക്കും അര്‍ഹമായ പ്രതിഫലം നല്‍കുമാറാകട്ടെ. ആമീന്‍.
ഹാജിമാര്‍ മക്കയില്‍ എത്തിയത് മുതല്‍ തിരിച്ചു നാട്ടില്‍ എത്തിയത് വരെയുള്ള വാര്‍ത്തകള്‍ നിഷ്ക്ഷമായി നിങ്ങളില്‍ എത്തിക്കാന്‍ കഴിഞ്ഞു എന്ന് ഞങ്ങള്‍ കരുതുകയാണ്. വിയോജിപ്പുണ്ടെങ്കില്‍ രേഖപ്പെടുത്തുമല്ലോ ?
സസ്നേഹം, ടി.സി.ഇസ്മായില്‍ ഉദിനൂര്‍
വെബ് എഡിറ്റര്‍