ജിദ്ദ ; വിദേശ രാജ്യങ്ങളില്‍ നിന്നും ഈ വര്‍ഷം ഹാജിന്നായി എത്തിയ തീര്‍ത്ഥാടകരില്‍ രണ്ടു പേര്‍ക്ക് എച്ച് വണ്‍ എന്‍ വണ്‍ പനി കണ്ടെത്തിയതായി ആരോഗ്യ വിഭാഗം വ്യക്തമാക്കി .
തെക്കന്‍ ഏഷ്യന്‍ മേഘലയില്‍ നിന്നും ,യൂറോപ്പില്‍ നിന്നും ഉള്ള ഹജ്ജു സംഘത്തിലെ രണ്ടു സ്ത്രീകള്‍ക്കാണ് രോഗമുള്ളതായി ആരോഗ്യ വിഭാഗം സ്ഥിതീകരിച്ചത് . ഇവരെ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റിയതായും , ഇരുവരുടെയും ആരോഗ്യ നില ഏറെ മെച്ച പെട്ടതായും ആശുപതി വൃത്തങ്ങള്‍ വ്യക്തമാക്കി .
വിശുദ്ധ ഹജിന്നു ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ ഈ സംഭവം തീര്താടകരില് ഏറെ ആശങ്ങയ്ക്ക് ഇടയാക്കി എങ്കിലും . ആരോഗ്യ കാര്യങ്ങളില്‍ ഹാജിമാര്‍ ആരും ഭയപ്പെടെണ്ടതില്ലെന്നും , ആരോഗ്യ മേഘലയില്‍ സൗദി കൈകൊള്ളുന്ന സുതാര്യത നില നിര്‍ത്താനാണ് രോഗ വിവരം യഥാ സമയം ഹാജിമാരില്‍ എത്തികുന്നത് എന്നും ആരോഗ്യ വകുപ്പ് മന്ത്രി ഡോ; അബ്ദുള്ള രബീഅ പറഞ്ഞു