ബലിപെരുന്നാള്‍ ദിനത്തില്‍
അബൂദാബിയില്‍ ഉദിനൂര്‍ സംഗമം നടത്തുന്നു
അബൂദാബി: ഉദിനൂര്‍ ഖാദിമുല്‍ ഇസ്ലാം ജമാ അത്ത് അബൂദാബി ശാഖാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ബലിപെരുന്നാള്‍ ദിനത്തില്‍ അബൂദാബിയില്‍ ഉദിനൂര്‍ സംഗമം നടത്തുന്നു.
നവ 16 ചൊവ്വാഴ്ച വൈകു: 6 മണിക്ക് ഹംദാന്‍ സ്ട്രീറ്റിലെ അല്‍ മാരിയ സിനിമക്ക് പിന്‍ വശമുള്ള രുചി റസ്റൊരന്റില്‍ നടക്കുന്ന സംഗമത്തില്‍ ഉദിനൂര്‍ നിവാസികള്‍ അവതരിപ്പിക്കുന്ന മാപ്പിളപ്പാട്ട്, ദഫ് മുട്ട്, ഖവാലി, തുടങ്ങിയ കലാ പരിപാടികള്‍ക്ക് പുറമേ ക്വിസ് മത്സരവും ഉണ്ടായിരിക്കും.
പരിപാടിയുടെ വിജയത്തിനായി ജ: എ.ബി.മുസ്തഫ (ചെയര്‍മാന്‍), പി അബ്ദുല്‍ സലാം (വൈസ് ചെയര്‍മാന്‍), ടി അഷ്‌റഫ് (കണ്‍ വീനര്‍), എന്‍. ഷൌകത്തലി (ജോ: കണ്‍ വീനര്‍) എന്നിവര്‍ ഭാരവാഹികളായി 11 അംഗ സ്വാഗത സംഘം രൂപീകരിച്ചു.
കഴിഞ്ഞ ബലിപെരുന്നാള്‍ ദിനത്തില്‍ ജമാ അത്ത് ദുബായ് ശാഖാ കമ്മിറ്റി നടത്തിയ ഈദ് സൌഹൃദ സംഗമം അവിസ്മരണീയം ആയിരുന്നു. ഇത്തവണത്തെ പരിപാടി ഏറെ ആകര്‍ഷകമായിരിക്കുമെന്നു ഭാരവാഹികള്‍ ഉദിനൂര്‍ ഡോട്ട് കോമിനെ അറിയിച്ചു. പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്കായി ദുബായ് ഷാര്‍ജ എന്നിവിടങ്ങളില്‍ നിന്നും സ്പെഷ്യല്‍ ബസ് സര്‍വീസ് ഉണ്ടായിരിക്കുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു. വിശദ വിവരങ്ങള്‍ക്ക് 050 6137765 എന്ന നമ്പറില്‍ ബന്ധപെടാവുന്നതാണ്.