Head Line

Head Line

FLASH NEWS

POWERED BY TEE CEE'S CREATIONS.......>

2010, ഒക്‌ടോബർ 23, ശനിയാഴ്‌ച

തെരഞ്ഞെടുപ്പ് സമാധാന പരം, ഒറ്റപ്പെട്ട ആക്രമങ്ങള്‍

ത്രിക്കരിപ്പൂര്‍; ത്രിതല പഞ്ചായത്തിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ത്രിക്കരിപ്പൂര്‍, പടന്ന പഞ്ചായത്തുകളില്‍ കനത്ത പോളിംഗ് നടന്നു. പോളിംഗ് ശതമാനം കൂടിയത് തങ്ങല്‍ക്കനുകൂലമാകുമെന്നു ഇരു മുന്നണികളും പ്രത്യാശ പ്രകടിപ്പിച്ചു. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് ഇത്തവണ വോട്ടിംഗ് ശതമാനം വളരെ കൂടിയിട്ടുണ്ടായിരുന്നു. വോട്ടിംഗ് രംഗത്തെ യുവാക്കളുടെ ശക്തമായ പ്രാതിനിധ്യമായിരുന്നു ഇത്തവണ ത്രിക്കരിപ്പൂരില്‍ കണ്ടത്. ഇന്ത്യന്‍ ഫുഡ്ബോള്‍ ഇതിഹാസം മുഹമ്മദ്‌ റാഫി വോട്ടു ചെയ്യാനെത്തിയത് കാഴ്ചക്കാരില്‍ ഏറെ ആവേശം ഉളവാക്കി.

ഉദിനൂര്‍ നിവാസികള്‍ ഉദിനൂര്‍ സെന്‍ട്രല്‍ സ്കൂളിലും, സെന്‍റ് പോള്‍സ് സ്കൂളിലും വോട്ടു ചെയ്യാനെത്തി. പരമാവധി ആളുകളെ വോട്ടു ചെയ്യിക്കാനായി ഇരു മുന്നണികളും വാഹന സൗകര്യം ഉള്‍പെടെയുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയത് വോട്ടര്‍മാര്‍ക്ക് ഏറെ ഗുണകരമായി. വോട്ടെടുപ്പ് പൊതുവേ സമാധാന പരമായിരുന്നുവെങ്കിലും കള്ളവോട്ട് നടന്നതായി ആരോപിച്ചു പടന്ന പഞ്ചായത്തിലെ എടച്ചാക്കൈ എഴാം വാര്‍ഡില്‍ റീപോളിംഗ് വേണമെന്ന് യു.ഡി.എഫ് ആവശ്യപെട്ടു . എടച്ചാക്കൈ എ.യു.പി.സ്കൂളിലും കിനാത്തില്‍ ശിശു മന്ദിരത്തിലുമാണ് ഈ വാര്‍ഡിലെ ബൂത്തുകള്‍ പ്രവര്‍ത്തിച്ചത്. കിനാത്തിലെ ശിശു മന്ദിരം ബൂത്തിലെ യു.ഡി.എഫ് ഏജന്റിനെ തള്ളി പുറത്താക്കിയ ശേഷം സി.പി.എം ഇവിടെ നിര്‍ബാധം കള്ള വോട്ടു ചെയ്‌തുവെന്നാണ് യു.ഡി.എഫിന്‍റെ പരാതി. ഈ ബൂത്തില്‍ വീണ്ടും റീപോളിംഗ് നടത്തണമെന്ന് ആവശ്യപ്പെട്ട് ജില്ലാ ലീഗ് ജനറല്‍ സെക്രട്ടറി എം.സി.ഖമറുദ്ദീന്‍ അറിയിച്ചു.

വലിയപറമ്പ് പഞ്ചായത്തിലെ തൃക്കരിപ്പൂര്‍ കടപ്പുറം നാലാം വാര്‍ഡിലെ രണ്ടു ബൂത്തുകളും സി.പി.എമ്മുകാര്‍ പിടിച്ചെടുത്തതായി ഡി.സി.സി.ജനറല്‍ സെക്രട്ടറി കെ.വി.ഗംഗാധരന്‍ കുറ്റപെടുത്തി. രണ്ടു ബൂത്തുകളിലുമായി നൂറോളം കള്ള വോട്ടുകള്‍ സി.പി.എം ചെയ്‌തതെന്നും പരാതിപെട്ടു. തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ ഉളിയം പതിനൊന്നാം വാര്‍ഡില്‍ ഇളംബച്ചി ഗവ : ഹയര്‍ സെക്കണ്ടറി സ്കൂളിലെ ബൂത്തില്‍ സി.പി.എമ്മുകാര്‍ വ്യാപകമായി കള്ള വോട്ടു ചെയ്തെന്നു യു.ഡി.എഫ് ആരോപിച്ചു. കള്ള വോട്ടിനെ തുടര്‍ന്ന്‍ ഇവിടെ നിന്ന് യു.ഡി.എഫ് ബൂത്ത് എജന്റ്റ് ഇറങ്ങി പോയി.

തങ്കയം വായനശാലക്ക് സമീപത്തായി സ്ഥിതി ചെയ്യുന്ന അങ്കണവാടി പരീസരത്ത് നാടന്‍ ബോംബേറ് നടന്നു. സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് തങ്കയത്തില്‍ കര്‍ണ്ണാടക പോലീസ് സംഘത്തെ ഇറക്കി. പ്രദേശമാകെ ഇപ്പോള്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലാണ്. തലിച്ചാലം ഭാഗത്ത് നിന്നും വന്നവരാണ് നാടന്‍ ബോംബെറിഞ്ഞ് പരിഭ്രാന്തി പരത്തിയത്. രാത്രി എട്ടരമണിയോടെയായിരുന്നു സംഭവം. കള്ളവോട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട് നേരത്തെ ചെറിയ തോതില്‍ സംഘര്‍ഷാവസ്ഥ ഉടലെടുത്തിരുന്നു.

എന്നാല്‍ ഇദം പ്രദമായി തൃക്കരിപ്പൂരില്‍ ഒരു തട്ടിക്കൊണ്ടു പോകല്‍ നാടകവും അരങ്ങേറി. ചന്തേര പോലീസ് സ്റ്റെഷനടുത്ത് ഓട്ടോ ഡ്രൈവര്‍ എ.പി. രാമചന്ദ്രനെയാണ് ഇന്നലെ രാത്രി ബൈക്കില്‍ പോകുമ്പോള്‍ കെ.എസ്.ഇ.ബി ഓഫീസിനു സമീപത്ത് വെച്ച് എല്‍. ഡി. എഫുകാര്‍ എന്ന് പറയപ്പെടുന്നവര്‍ തട്ടിക്കൊണ്ടു പോയത്. തലയില്‍ തുണിയിട്ട് മുഖം മറച്ചു വണ്ടിയില്‍ കയ്യൂര്‍ ഭാഗത്തേക്കായിരുന്നു യു.ഡി.എഫ് ബൂത്ത് ഏജന്റായ ചന്ദ്രനെ കൊണ്ട് പോയത്. ചന്ദ്രന്റെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് അക്രമികള്‍ കയ്യില്‍ വെച്ചിരുന്നുവെങ്കിലും രണ്ടാമതൊരു മൊബൈല്‍ ചന്ദ്രന്റെ കയ്യിലുണ്ടായിരുന്നത് കൊണ്ട് തന്നെ തട്ടിക്കൊണ്ട് പോയ വിവരം വീട്ടുകാരെ അറിയിക്കുകയായിരുന്നു. വൈകീട്ട് അഞ്ചര മണിയോടെ കണ്ണ് കെട്ടി കാറില്‍ പുത്തിലോട്ട് കൊണ്ട് വന്ന് ഇറക്കിയിട്ട് ഉടനെ വീട്ടിലേക്ക് പോകുക ഇവിടെ കണ്ട് പോകരുത് എന്ന് ഭീഷണിപ്പെടുത്തിയിട്ടാണ് അക്രമികള്‍ തിരിച്ച് പോയതെന്ന് ‍രാമചന്ദ്രന്‍ പറഞ്ഞു.