The first & The best web portal about Udinur Village & its Villagers living all over the world
Head Line
FLASH NEWS
2010, ഒക്‌ടോബർ 23, ശനിയാഴ്‌ച
മക്ക; പരിശുദ്ധ ഭൂമിയില്‍ എത്തി പ്രവാചകന്റ്റെ പള്ളിയില്‍ ആദ്യ ജുമാ നിസ്കാരത്തില്‍പങ്കെടുക്കാന്‍ കഴിഞ്ഞതിന്റ്റെ സന്തോഷത്തിലാണ് മലയാളി ഹാജിമാര്‍ .
ലോകത്തിന്റ്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി എത്തിയ വ്യത്യസ്ത രാജ്യങ്ങളിലെ ഹജിമാരോടൊപ്പം ആദ്യ ജുമഅയ്ക്ക് എത്തിയപ്പോള്‍ ജീവിതാഭിലാഷം പൂവണിഞ്ഞ ആത്മ നിര്‍വ്രുതിയിലയിരുന്നു മലയാളി ഹാജിമാര്‍ .
വെള്ളിയാഴ്ച രാവിലെ പത്തു മണിയോടെ തന്നെ ഹറമും പരിസരവും വിശ്വാസികളെ കൊണ്ട് തിങ്ങിനിറഞ്ഞിരുന്നു. പല ഹാജിമാര്‍ക്കും വീഥികളില്‍ വെച്ചും , ഹറം പള്ളിയുടെ മുറ്റത്ത് പുതുതായി സ്ഥാപിച്ച കുടകള്‍ക്കു കീഴിലും ജുമഅയ്ക്കായി സംഗമിക്കേണ്ടി വന്നു . പരിസരങ്ങളിലെ കെട്ടിടങ്ങളില്‍ വെച്ച് ജുമഅ നമസ്കാരത്തില്‍ പങ്കെടുക്കുന്നവരേയും കാണാമായിരുന്നു .
കേരളത്തില്‍ നിന്നുമുള്ള സമസ്ഥാന ഹജ്ജു കമ്മിറ്റി മുഖേനയുള്ള ഹാജിമാരുടെ ഹാജിമാരുടെ ഹറമില്‍ നിന്നുമുള്ള ആദ്യ ജുമഅയായിരുന്നു ഇന്നലത്തേത് . കഴിഞ്ഞ ആഴ്ചത്തെ അപേക്ഷിച്ച് ഹറമില്‍ ജുമഅ നമസ്കാരത്തിന് നല്ല തിരക്കായിരുന്നു. ഏതാണ്ട് എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള ഹാജിമാര്‍ മക്കയിലും മദീനയിലും എത്തികൊണ്ടിരിക്കുകയാണ് തൃകരിപൂരില്‍ നിന്നുമുള്ള വീഹെല്പ്പു ഹജ്ജു ,മുജമ്മ ഹജ്ജു ഗ്രൂപുകളിലെ ഹാജിമാര്‍ എല്ലാം വെള്ളിയാഴ്ച നേരത്തെ തന്നെ ഹറമില്‍ എത്തി ജുമ നമസ്കാരത്തിനുള്ള ഇടം കണ്ടെത്തിയിരുന്നു. വിശാലമായ സൌകര്യത്തോടെ കഅബയുടെ അരികത്തായി തന്നെ ഇരു സംഘങ്ങള്‍ക്കും സ്ഥാനം ലഭിച്ചിരുന്നു. ജുമ നമസ്കാരത്തിന് ശേഷവുംഇവരില്‍ പലരും ഉംറ നിര്‍വഹിച്ചിരുന്നു. ചില ഹാജിമാര്‍ക്ക് ആരോഗ്യ കാരണം മൂലം ഉംറ ചെയ്യാന്‍ കഴിഞ്ഞിരുന്നില്ലെങ്ങിലും, ഇവരെ പ്രത്യേക സമയങ്ങളില്‍ കൊണ്ട് പോയി ഉംറ നിര്‍വഹിപ്പിക്കുന്ന ഹജ്ജു ഗ്രൂപ്പ് അമീരുമാരുടെ പരിശ്രമം ഏറെപ്രശംസനീയമാണ്.
സുബൈര്‍ ഉദിനൂര്‍