ചിലി ദുരന്തവും കേരളവും
ചിലിയിലെ സ്വര്‍ണ ഖനിയില്‍ അകപ്പെട്ടു പോയ തൊഴിലാളികളെ മാസങ്ങള്‍ നീണ്ട പരിശ്രമത്തിലൂടെ പുറത്തെടുത്ത വാര്‍ത്ത ഏറെ അതിശയോക്തി പരമാണ്. പ്രസ്തുത ദുരന്തം കേരളത്തിലായിരുന്നുവെങ്കില്‍ എന്ത് സംഭവിക്കുമായിരുന്നു ?
ചില പത്രവാര്‍ത്തകളിലുടെ
· ദുരന്തത്തിനു ഉത്തരവാദിയായ മുഖ്യമന്ത്രി രാജി വെക്കുക: ഉമ്മന്‍ ചാണ്ടി
· രക്ഷാപ്രവര്തനതിനു തടസ്സം കേന്ദ്ര നിലപാട്: മുഖ്യമന്ത്രി
· ദുരന്തത്തില്‍ പോലീസ് അനാസ്ഥ: കോടിയേരി രാജി വെക്കണം: ചെന്നിത്തല
· ദുരന്തം വിഎസിനെതിരെ ആയുധമാക്കാന്‍ പിണറായി പക്ഷം
· ദുരന്തത്തിനു ഉത്തരവാദി സിപിയെമ്മും കൊണ്ഗ്രസ്സും : ബിജെപി
· ദുരന്തം: നാളെ കേരളത്തില്‍ ഹര്‍ത്താല്‍
· ദുരന്തത്തില്‍ പ്രതിഷേധിച്ചു യു ഡി എഫ് നിയമസഭ ബഹിഷ്കരിച്ചു
· ദുരന്തം: സിപി ഐ പ്രസ്താവന മുന്നണി മര്യാദക്ക് വിരുദ്ധം
· ദുരിത്വശാസം: തീവ്രവാദ സംഘടനകളുടെ സഹായം സ്വീകരിക്കില്ല: ആര്യാടന്‍
· ദുരന്തം: തദ്ദേശ തെരഞ്ഞെടുപ്പില്‍ ആയുധമാക്കാന്‍ പ്രതിപക്ഷം
· ദുരിതാശ്വാസ പ്രവര്‍ത്തനത്തിലെ അഴിമതി അന്വേഷിക്കണം: ഉമ്മന്‍ ചാണ്ടി
· അഴിമതി ആരോപണം രാഷ്ട്രീയപ്രേരിതം: വൈക്കം വിശ്വന്‍
· ദുരന്തത്തിന് പിന്നില്‍ അല്‍ഖാഇദ: ആര്‍.എസ്.എസ്
· ദുരന്തത്തിനു കാരണം മലയാളികളുടെ പ്രബുദ്ധത ഇല്ലായ്മ: അഴീക്കോട്
· ദുരന്തത്തിന് പോപുലര്‍ ഫ്രണ്ട് ബന്ധം: ഇന്ത്യാ വിഷന്‍
. ദുരിതാശ്വാസ ഫണ്ടിലെ അഴിമതി കുഞ്ഞാലിക്കുട്ടിക്ക് കെ. ടി. ജലീലിന്റെ തുറന്ന കത്ത്
ഗുണ പാഠം: വിഷയങ്ങളെ പോസിറ്റീവായി കാണാതെ അനാവശ്യ വിവാദങ്ങള്‍ മാത്രം ഉണ്ടാക്കുന്ന കേരളീയരായ നമുക്ക് ഏറെ പഠിക്കാനുള്ള പാഠങ്ങളാണ് ചിലി എന്ന കൊച്ചു രാജ്യവും അവിടുത്തെ ഭരണാധികാരിയും നല്‍കുന്നത്.
സമ്പാദനം: മഹറൂഫ് അന്ജില്ലത്ത്
.
.