Head Line

Head Line

FLASH NEWS

POWERED BY TEE CEE'S CREATIONS.......>

2010 ഒക്‌ടോബർ 16, ശനിയാഴ്‌ച

റാഫി ഇലവന്‍ വിവ കേരളയെ അട്ടിമറിച്ചു


ത്രക്കരിപ്പൂര്‍: ഇന്ത്യന്‍ ഫുട്ബോളിലെ പ്ലയര്‍ ഓഫ് ദി ഇയര്‍ ആയി തെരഞ്ഞെടുക്കപ്പെട്ട മുഹമ്മദ്‌ റാഫിക്ക് ജന്മ നാട്ടില്‍ നല്‍കിയ സ്വീകരണ പരിപാടിയുടെ ഭാഗമായി ത്രക്കരിപ്പൂര്‍ മിനി സ്റെടിയത്തില്‍ നടന്ന പ്രദര്‍ശന മത്സരത്തില്‍ റാഫി ഇലവന്‍ വിവ കേരളയെ അട്ടിമറിച്ചു.


അവസാന വിസിലിനു രണ്ട് മിനിറ്റ് മുമ്പ് റാഫി ഇലവന്റെ ഷിബു ആണ് വിവയുടെ ഗോള്‍ വല ചലിപ്പിച് റാഫി ഇലവനു അട്ടിമറി വിജയം സമ്മാനിച്ചത്. നാല് വിദേശ താരങ്ങളുമായി കളിക്കാനിറങ്ങിയ വിവ തന്നെയായിരുന്നു കളിയിലുടനീളം ആധിപത്യം പുലര്‍ത്തിയിരുന്നത്. ബെല്ലോ, ഡിസാഹ്, മാന്‍ഗറ്റ്, എന്നീ നൈജീരിയന്‍ താരങ്ങളും, നേപ്പാളി സ്വദേശി കര്‍മ്മയും ആണ് വിവയ്ക്ക് വേണ്ടി ബൂട്ടണിഞ്ഞ വിദേശ താരങ്ങള്‍. റാഫിയുടെ സഹോദരന്‍ ഷാഫിയും വിവയ്ക്ക് വേണ്ടി ബൂട്ടണിഞ്ഞു. എന്നാല്‍ റാഫി ഇലവന് വേണ്ടി എസ്.ബി. ടി താരവും ത്രക്കരിപ്പൂര്‍ സ്വദേശിയുമായ മുഹമ്മദ്‌ അസ്ലം, എടാട്ടുമ്മല്‍ സ്വദേശിയും വാസ്കോ ഗോവയുടെ താരവുമായ സജിത്ത് കുമാറും അണിനിരന്നു. റാഫിയില്‍ നിന്നും ചില ഒറ്റപ്പെട്ട നീക്കങ്ങള്‍ ഉണ്ടായെങ്കിലും നാട്ടുകാരുടെ മുന്നില്‍ വെച്ച് എതിരാളികളുടെ ഗോള്‍ വല ചലിപ്പിക്കാന്‍ അദ്ദേഹത്തിനായില്ല എങ്കിലും മൈതാനത്തിന്റെ നാല് ഭാഗവും തിങ്ങി നിറഞ്ഞ കാണികള്‍ക്ക് നല്ലൊരു ഫുട്ബോള്‍ വിരുന്നായി ഈ മത്സരം.