നാടെങ്ങും ചെറിയ പെരുന്നാള് സമുചിതമായി ആഘോഷിച്ചു.
ഉദിനൂറ്: ഒരു മാസക്കലത്തെ വ്രതാനുഷ്ഠാനത്തിലൂടെ നേടിയ പരിശുദ്ധിയുടെ നിറവില് നാടെങ്ങും ചെറിയ പെരുന്നാള് സമുചിതമായി ആഘോഷിച്ചു.
ഉദിനൂറ് ജുമാ മസ്ജിദില് നടന്ന പെരുന്നാള് നിസ്കാരത്തിന് ഖത്തീബ് സി.അബ്ദുറഹീം മുസ്ലിയാറ് നേത്രത്വം നല്കി. ഉദിനൂറ് പള്ളി ഖബറ് സ്ഥാനില് അന്ത്യവിശ്രമം കൊള്ളുന്ന ബന്ധുക്കള്ക്ക് വേണ്ടിയുള്ള കൂട്ടു പ്രാറ്ത്ഥനയില് വന് ജനാവലി പങ്കു കൊണ്ടു. മഹല്ലിലെ ചെറിയ പള്ളികളിലും പെരുന്നാള് നിസ്കാരങള് സംഘടിപ്പിച്ചിരുന്നു. പെരുന്നാള് നിസ്കാരം കൃത്യം 8.30 ന് എന്ന അനൌണ്സ്മെന്റ് കേട്ടു കൊണ്ടാണ് ഉദിനൂറ് ഗ്രാമം ഇന്നലെ ഉണറ്ന്നത്.
അതേ സമയം ഗള്ഫിലും മലേഷ്യലും നാട്ടിലും ഒരേ ദിവസം തന്നെ പെരുന്നാളായത് അവിസ്മരണീയമായ അനുഭൂതിയായിരുന്നു വിശ്വാസികള്ക്ക് പ്രധാനം ചെയ്തത്. എന്നാല് ബാംഗ്ളൂരില് പെരുന്നാള് ശനിയാഴ്ചയാണെന്നത് ചിലരിലെങ്കിലും മ്ളാനത പരത്തി.