The first & The best web portal about Udinur Village & its Villagers living all over the world
Head Line
FLASH NEWS
2010, ഓഗസ്റ്റ് 28, ശനിയാഴ്‌ച
റംസാന്‍ മതവിജ്ഞാന പരീക്ഷ ഇന്ന്. മഹല്ലിലെ നൂറോളം വരുന്ന
കുടുംബിനികളും, വിദ്യാര്‍ത്ഥിനികളും പരീക്ഷാ ഹാളിലേക്ക് ....
ഉദിനൂര്‍; ഉദിനൂര്‍ മഹല്ല് സുന്നി യുവജന സംഘത്തിന്റ്റെ അഭിമുഖ്യത്തില്‍ , മഹല്ലിലെ വനിതകള്‍ക്കായി ഒരുക്കുന്ന റംസാന്‍ മതവിജ്ഞാന പരീക്ഷയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി , മഹല്ലിലെ നൂറോളം വരുന്ന വനിതകളാണ് ഇന്ന് (29.08.10 ഞായറാഴ്ച) പേനയും പേപ്പറുമായി പരീക്ഷ ഹാളിലേക്ക് എത്തുന്നത് .വിശുദ്ധ ഖുറാനിലെ വിജ്ഞാന ഭാഗങ്ങള്‍ കോര്‍ത്തിണക്കി പ്രത്യെകം തയ്യാറാക്കിയ ഹാന്‍ഡ് ബുക്ക് ഒരാഴ്ച മുമ്പ് വിതരണം ചെയ്തിരുന്നു . ഈ പുസ്തകത്തെ അടിസ്ഥാനമാക്കിയുള്ള എണ്‍പതോളം ചോദ്യങ്ങളെ ആയിരിക്കും കുടുംബിനികള്‍ നേരിടേണ്ടി വരിക . ഉദിനൂര്‍ സുന്നി സെന്റ്റെര്‍ ഓഡിറ്റിറിയമാണ് പരീക്ഷ കേന്ദ്രം, ഇന്ന് രാവിലെ പത്തു മണിക്ക് പരീക്ഷാര്തികള്‍ സെന്റ്റെറില്‍ എത്തി പരീക്ഷ ക്രമനമ്പര്‍ വാങ്ങിയിരിക്കണം . പത്തര മണിക്ക് മാത്രമേ ഹാളിലേക്ക് പ്രവേശനമുള്ളൂ...പതിനൊന്നു മണിക്ക് പരീക്ഷ ആരംഭിക്കും . ഒരുമണിക്കൂര്‍ സമയമാണ് പരീക്ഷക്ക് അനുവദിക്കുക, നൂറോളം വരുന്ന പരീക്ഷാര്തികളെ നിയന്ത്രികുന്നത് , രണ്ടു അധ്യാപികമാരാണ് , ഉദിനൂര്‍ സൌത്ത് ഇസ്ലാമിയ സ്കൂളിലെ സുഹറ ടീച്ചറും, ഇതേ സ്കൂളിലെ തന്നെ ഹസീന ടീച്ചറുമാണ്. കഴിഞ്ഞ രണ്ടു ആഴ്ചകള്‍ കാലാവസ്ഥ കൊണ്ട് നല്ല തണുപ്പന്‍ കാലമായിരുന്നെങ്കിലും , പരീക്ഷ ചൂട് വനിതകളെ വല്ലാതെ ബുദ്ധി മുട്ടിച്ചു ,പക്ഷെ ഇതൊന്നും വിലക്കെടുക്കതെ എല്ലാവരും പരീക്ഷയ്ക്കായി തയ്യാറായിരുന്നു, ആരായിരിക്കും ഈ പരീക്ഷയിലെ വിജയി ? അതറിയാനായി മഹല്ലിലെ ജനത ഒന്നടങ്കം കാത്തിരിക്കുകയാണ് .....
ഇബ്രാഹിം കുട്ടി .ടി
FLASH NEWS
ഉം റ സംഘം തിരിച്ചെത്തി
ദുബൈയില് നിന്നും വിശുദ്ധ ഉം റ കറ്മ്മത്തിനായി പോയ ഉദിനൂരിലെ എ.സി.ശബീറും കുടുംബവും ഇന്നലെ 28.8.10 ശനി വൈകുന്നേരം സുരക്ഷിതമായി തിരിച്ചെത്തി. ശബീറിനോടൊപ്പം വടക്കേ കൊവ്വലിലെ എം.ടി.പി. ഫായിസും സംഘത്തിലുണ്ടായിരുന്നു. ഇവരോടൊപ്പം ദുബൈ എസ്.വൈ.എസ് ഉം റ സംഘത്തില് മൊത്തം 50 പേരായിരുന്നു ഉണ്ടായിരുന്നത്. സൂപ്പി മദനി ഉസ്താദായിരുന്നു സംഘം അമീറ്.
2010, ഓഗസ്റ്റ് 26, വ്യാഴാഴ്‌ച
ചരിത്ര വിസ്മയം
ദുബൈ അന്താരാഷ്ട്ര ഖുറാന് അവാറ്ഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില് നടന്ന ശാഫി സഖാഫിയുടെ പ്രൌഡോജ്ജ്വല പ്രഭാഷണത്തിന്റെ പുന: സം പ്രേഷണം ഇന്നും നാളെയും ജീവന് ടി.വി. യില്. ദുബായിയിലെ പ്രഭാഷണ ചരിത്രത്തിലെ വിസ്മയമായ പ്രസ്തുത പരിപാടി കാണാനുള്ള സുവറ്ണാവസരം പാഴാക്കാതിരിക്കുക !!
http://picasaweb.google.com/hamzaseaforth/DubaiInternationalHolyQirAnCommitteRamzanSpeechShafiSaqafiSpeechPhotos2010#
പരിപാടിയുടെ ഫോട്ടോ കാണാന് താഴെ കാണുന്ന ലിങ്കില് ക്ളിക്ക് ചെയ്യുക.
http://picasaweb.google.com/hamzaseaforth/DubaiInternationalHolyQirAnCommitteRamzanSpeechShafiSaqafiSpeechPhotos2010#
2010, ഓഗസ്റ്റ് 25, ബുധനാഴ്‌ച
ബാങ്കിന് നേരെ കല്ലേറ് ,ചില്ലുകള്‍ തകര്‍ന്നു .
ഉദിനൂര്‍; തൃകരിപൂര്‍ ഫാര്‍മേഴ്സ് സര്‍വീസ് സഹകരണ ബാങ്കിന് കീഴില്‍ ഉദിനൂര്‍ സെന്‍ട്രലില്‍ പ്രവര്‍ത്തിക്കുന്ന ഉദിനൂര്‍ ശാഘാ ബാങ്കിന് നേരെയാണ് കഴിഞ്ഞ ദിവസം രാത്രി കല്ലേറ് ഉണ്ടായത്. കല്ലേറില്‍ രണ്ടു ജനല്‍ പാളികള്‍ തകര്‍ന്നു .ചന്തേര എസ് ഐ നിസാമുദീന്‍ രാത്രി തന്നെ സ്ഥലത്ത് എത്തി അന്വേഷണം ആരഭിച്ചു. ബാങ്ക് പരിസരത്ത് നിന്നും എറിയാന്‍ ഉപയോഗിച്ച കരിങ്ങല്ലുകള്‍ പോലിസ് കണ്ടെടുത്തു .
ഇബ്രാഹിം കുട്ടി. ടി
2010, ഓഗസ്റ്റ് 22, ഞായറാഴ്‌ച
മയ്യിത്ത് കബറടക്കി
ഉദിനൂര്‍; കഴിഞ്ഞ ദിവസം ഉദിനൂരില്‍ നിര്യാതനായ ഏ അബൂബകര്‍ സാഹിബിനു കണ്ണുനീരോടെ
വിട..ഇന്ന് രാവിലെ സുബഹി നമസ്കാരത്തിന് ശേഷം ഉദിനൂര്‍ കബര്‍സ്ഥാനിലാണ് കബറടക്കിയത്. ബംഗളൂരില്‍ ജോലി ചെയ്യുകയായിരുന്ന മകന്‍ ഷാഫി ഇന്നലെ രാത്രി രണ്ടു മണിയോടെ ഉപ്പയെ ഒരുനോക്കു കാണാന്‍ എത്തിയിരുന്നു,,സാധാരണക്കാരില്‍ സാധാരണക്കാരനായി ജീവിച്ച അബൂബകര്‍ സഹിബിന്റ്റെ മരണാനന്തര ചടങ്ങില്‍ നിരവധി പേര്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു
ഉദിനൂര്‍; ഉദിനൂര്‍ പേകടത്തെ എ. അബൂബകര്‍ (ചപ്പ്) 52 നിര്യാതനായി.
കഴിഞ്ഞ ദിവസം നെഞ്ച് വേദനയെ തുടര്‍ന്ന് സ്വകാര്യ ഹോസ്പിറ്റലില്‍ പ്രവേശിപിച്ചിരുന്നുവെങ്കിലും ഇന്ന് ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.
ഏറെ കാലം അബൂദാബിയിലായിരുന്ന ഇദ്ധേഹം ഇപ്പോള് ഉദിനൂര്‍ ജുമാ മസ്ജിദിനു പരിസരത്ത് കച്ചവടം നടത്തിവരികയായിരുന്നു. അസുഖത്തെ തുടര്‍ന്ന് കുറച്ചു നാളായി വിശ്രമത്തിലായിരുന്നു .കബറടകത്തെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല. പരേതന്റെ നിര്യാണത്തില് ഉദിനൂര്‍ എസ്.വൈ.എസ് അനുശോചനം രേഖപ്പെടുത്തി.
ഇദ്ധേഹത്തിന്റെ പുത്രനും ഉദിനൂര്‍ ബാഫഖി തങ്ങള് സ്മാരക ദഫ് സംഘത്തിലെ മെംബറും എസ്.എസ്.എഫ് പ്രവറ്ത്തകനുമായിരുന്ന എന്.അഷറഫ് 10 വറ്ഷങ്ങള്ക്ക് മുംബ് മരണപ്പെട്ടിരുന്നു.
ഇബ്രാഹിം കുട്ടി ടി
വിട..ഇന്ന് രാവിലെ സുബഹി നമസ്കാരത്തിന് ശേഷം ഉദിനൂര്‍ കബര്‍സ്ഥാനിലാണ് കബറടക്കിയത്. ബംഗളൂരില്‍ ജോലി ചെയ്യുകയായിരുന്ന മകന്‍ ഷാഫി ഇന്നലെ രാത്രി രണ്ടു മണിയോടെ ഉപ്പയെ ഒരുനോക്കു കാണാന്‍ എത്തിയിരുന്നു,,സാധാരണക്കാരില്‍ സാധാരണക്കാരനായി ജീവിച്ച അബൂബകര്‍ സഹിബിന്റ്റെ മരണാനന്തര ചടങ്ങില്‍ നിരവധി പേര്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു
നിര്യാതനായി
കഴിഞ്ഞ ദിവസം നെഞ്ച് വേദനയെ തുടര്‍ന്ന് സ്വകാര്യ ഹോസ്പിറ്റലില്‍ പ്രവേശിപിച്ചിരുന്നുവെങ്കിലും ഇന്ന് ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.
ഏറെ കാലം അബൂദാബിയിലായിരുന്ന ഇദ്ധേഹം ഇപ്പോള് ഉദിനൂര്‍ ജുമാ മസ്ജിദിനു പരിസരത്ത് കച്ചവടം നടത്തിവരികയായിരുന്നു. അസുഖത്തെ തുടര്‍ന്ന് കുറച്ചു നാളായി വിശ്രമത്തിലായിരുന്നു .കബറടകത്തെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല. പരേതന്റെ നിര്യാണത്തില് ഉദിനൂര്‍ എസ്.വൈ.എസ് അനുശോചനം രേഖപ്പെടുത്തി.
ഇദ്ധേഹത്തിന്റെ പുത്രനും ഉദിനൂര്‍ ബാഫഖി തങ്ങള് സ്മാരക ദഫ് സംഘത്തിലെ മെംബറും എസ്.എസ്.എഫ് പ്രവറ്ത്തകനുമായിരുന്ന എന്.അഷറഫ് 10 വറ്ഷങ്ങള്ക്ക് മുംബ് മരണപ്പെട്ടിരുന്നു.
ഇബ്രാഹിം കുട്ടി ടി
2010, ഓഗസ്റ്റ് 20, വെള്ളിയാഴ്‌ച
2010, ഓഗസ്റ്റ് 18, ബുധനാഴ്‌ച
2010, ഓഗസ്റ്റ് 16, തിങ്കളാഴ്‌ച
ശ്രീകാന്തിന്റെ മരണം ഉദിനൂരിനെ ദുഖത്തിലാഴ്ത്തി
തൃക്കരിപ്പൂര്‍: ഉദിനൂര്‍ ക്ഷേത്രപാലക ക്ഷേത്രം പരിസരത്തെ പരേതനായ സുകുമാരന്റെ മകന്‍ ചെണ്ട ആര്‍ട്ടിസ്റ്റ് ഇ വിനയചന്ദ്രന്റെ മരണം കൂട്ടുകാരിലും നാട്ടുകാരിലും കടുത്ത ദുഖമുളവാക്കി. ഞായര്‍ പുലര്‍ച്ചെയാണ് കിണറിന്റെ കയറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. നേരത്തെ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. മരണ കാരണം വ്യക്തമല്ല.
ഉദിനൂരില് ഒരാഴ്ച്ചക്കകം ഇത് രണ്ടാമത്തെ ആത്മഹത്യയാണ്. കഴിഞ്ഞാഴ്ച നടക്കാവിലെ കൂട്ടായിക്കാരന് കുഞ്ഞിരാമന്റെ മകന് അനൂപാണ് തീ വണ്ടിക്ക് മുന്നില് ചാടി മരിച്ചത്.
2010, ഓഗസ്റ്റ് 14, ശനിയാഴ്‌ച
2010, ഓഗസ്റ്റ് 12, വ്യാഴാഴ്‌ച
റിലീഫ് വിതരണം നടത്തി
ഉദിനൂര്‍; ഉദിനൂര്‍ മഹല്ല് എസ് വൈ എസ്സിന്റ്റെയും ,ഉദിനൂര്‍ വെല്‍ഫെയര്‍ കമ്മിറ്റിയുടെയും സംയുക്ത അഭിമുക്യത്തില്‍ റംസാന്‍ റിലീഫിന്റ്റെ ഭാഗമായി നടത്തപെടുന്ന റംസാന്‍ കിറ്റിന്റ്റെയും ,കാരക്ക വിതരണതിന്റ്റെയും ഉത്ഘാടനം ഉദിനൂര്‍ സുന്നി സെന്റ്റെരില്‍ വെച്ച് നടന്നു , മഹല്ലിലെ തിരഞ്ഞെടുക്കപെട്ട അറുപതോളം കുടുംബത്തിന് റംസാന്‍ മുഴുവന്‍ കഴിയാനുള്ള കിറ്റിന്റ്റെ വിതരണ ഉത്ഘാടനം ഉദിനൂര്‍ മഹല്ല് എസ് വൈ എസ് പ്രസി; ടി പി ശഹുല്‍ ഹമീദ് ഹാജിയും , മഹല്ലിലെ മുഴുവന്‍ കുടുംബതിനുമുള്ള കാരക്കയുടെ വിതരണം യുണീക്ക് ചെയര്‍മാന്‍ ഏ കെ കുഞ്ഞബ്ദുല്ലയും, ഖജാഞ്ചി ടി പി മഹമൂദ് ഹാജിയും നിര്‍വഹിച്ചു...അബുദാബി ശാഖ സെക്ര; ടി അഷ്‌റഫ് , എന്‍ അബ്ദുല്‍ റഷീദ് ഹാജി, എകെ ഉസ്സൈനാര്‍ , അഡ്വ; അസ്സൈനാര്‍ , എന്നിവര്‍ സംബന്ധിച്ചു. എന്‍ നൌഫല്‍ സ്വാഗതവും നന്ദിയും പറഞ്ഞു.
ഇബ്രാഹിം കുട്ടി.ടി
2010, ഓഗസ്റ്റ് 11, ബുധനാഴ്‌ച
റംസാന്‍ റിലീഫ് പ്രവര്‍ത്തന ഒരുക്കങ്ങള്‍ പൂര്‍ത്തിയായി... ആദ്യ ഘട്ട റിലീഫ് ഇന്ന് ഉദിനൂര്‍ സുന്നി സെന്റ്റെരില്‍ ..
ഇബ്രാഹിം കുട്ടി . ടി
ഉദിനൂര്‍ ,മഹല്ല് സുന്നീ യുവജന സംഘത്തിനു കീഴില്‍ ഉദിനൂര്‍ വെല്‍ഫയര്‍ കമ്മിറ്റിയുടെ ആഭിമുക്യത്തിലുള്ള റംസാന്‍ റിലീഫ് പ്രവര്‍ത്തനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയയതായി ഭാര വഹികള്‍ അറിയിച്ചു. കാല്‍നൂറ്റാണ്ട് കാലമായി റംസാനില്‍ തുടര്‍ന്ന് പോരുന്ന ഉദിനൂര്‍ സുന്നി സെന്റ്റെരിന്റ്റെ റിലീഫ് പ്രവര്‍ത്തനം തൃകരിപ്പൂര്‍ പഞ്ചായത്തിന് തന്നെ മാതൃഗയായി എന്നുള്ളത് ചരിത്രം ഓര്‍മിപ്പിക്കുന്നു...ഉദിനൂര്‍ മഹല്ലില്‍ തന്നെ നിരവധി റിലീഫ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു എന്നുന്ടെങ്ങിലും അവര്‍ക്കെല്ലാം അന്നും ഇന്നും സുന്നി സെന്റ്റെരിന്റ്റെ പ്രവര്‍ത്തനം മാതൃകയായിട്ടെ ഉള്ളൂ... വ്യഴാഴ്ച രാവിലെ ഏഴു മണിമുതല്‍ മഹല്ലിലെ തിരഞ്ഞെടുകപ്പെട്ട അറുപതു വീടുകളില്‍ റമസാന്‍ കിറ്റ് എത്തിച്ചു കൊടുക്കും .ഇതില്‍ ഒരു കുടുംബത്തിനു റംസാന്‍ കഴിയാനുള്ള മുഴുവന്‍ വിഭവങ്ങള്‍ ഒരുക്കിയിട്ടുണ്ട് . തുടര്‍ന്ന് ളുഹര്‍ നമസ്കാരാനന്തരം മഹല്ലിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും ഉള്ള കാരക്ക വിതരണവും നടക്കും. റിലീഫ് പ്രവര്‍ത്തനങ്ങള്‍ക്ക് നേത്രത്വം നല്കുന്നതിന്നായി പ്രത്യേക കമ്മിറ്റികള്‍ രൂപീകരിച്ചു പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു ..റംസാന്‍ ഒടുവിലും നിരവധി കാരുണ്യ പ്രവര്‍ത്തനത്തിന് ഉദിനൂര്‍ സുന്നി സെന്റ്റെര്‍ സാക്ഷ്യം വഹിക്കും
2010, ഓഗസ്റ്റ് 10, ചൊവ്വാഴ്ച
Ramzan Greetings
Wishing to the all readers & viewers a very happy Ramzan Kareem.
By: Management & Staff of
udinur dot com
യുവാവ് ട്രെയിനിനു മുന്നില്‍ ചാടി മരിച്ചു.
ഉദിനൂര്‍; ഉദിനൂര്‍ റെയില്‍വേ ഗേറ്റിനടുത്ത് യുവാവ് ട്രെയിനിനു മുന്നില്‍ ചാടി മരിച്ചു.നടക്കാവിലെ കൂട്ടാ യിക്കാരന്‍ കുഞ്ഞി രാമന്റ്റെ മകന്‍ അനൂപാണ് മരിച്ചത് .പ്രേമ നൈരാശ്യം മൂലം അടുത്ത ദിവസങ്ങളില്‍ അനൂപിന് മാനസിക പ്രയാസം ഉണ്ടായതായി സുഹ്ര്‍തുകകള്‍ പറഞ്ഞു...
2010, ഓഗസ്റ്റ് 8, ഞായറാഴ്‌ച
റമളാനിനെ വരവേല്ക്കാന്‍ നാടൊരുങ്ങി
സുബൈര്‍ ഉദിനൂര്‍
ഉദിനൂര്‍ ; പരിശുദ്ധ റമളാന്‍ അരികിലെത്തി,വരവേല്ക്കാന്‍ നാടൊരുങ്ങി. പുണ്യങ്ങളുടെ പൂകാലമായ റമളാന്‍ മാസത്തെ വരവേല്‍ക്കാന്‍ നാടും നഗരവുമെല്ലാം ഒരുങ്ങി കഴിഞ്ഞു .ഇനി ഉള്ള ദിനരാത്രങ്ങള്‍ എല്ലാം പ്രാര്‍ത്ഥനകളുടെതു മാത്രം....ഒരുക്കങ്ങളുടെ ഭാഗമായി ഓരോ നാടുകളിലെയും പള്ളികളും പരിസര പ്രദേശങ്ങള്‍ വൃത്തിയാകുകയും ,പതിവുകളില്‍ നിന്നും വ്യതസ്തമായ പരിപാലനങ്ങള്‍ ആണ് എങ്ങും നടകുന്നത്. ഇനി റമളാന്‍ മുന്നിലെത്താന്‍ ദിനങ്ങള്‍ മാത്രം ബാകിയിരിക്കെ എല്ലാവരും ശുജീകരണ കാര്യത്തില്‍ മത്സര ബുദ്ധിയോടെ രംഗതുണ്ട് .പള്ളികളിലേക്കുള്ള വീഥികളും തെരുവുവിളക്കുകളാല്‍ അലങ്കരിക്കുകയും ചെയ്യുന്നുണ്ട് ,പള്ളികളെ പോലെ തന്നെ പാരന്ബര്യമായി വീടുകളില്‍ തുടര്‍ന്ന് പോരുന്ന വീടുകളിലെ ശുദ്ധി കലശവും എല്ലാ വീടുകളിലും പതിവ് തെറ്റികാതെ ഇപ്രാവശ്യവും വളരെ ഉത്സാഹ പൂര്‍വ്വം തന്നെ നടന്നു എന്ന് തന്നെ വേണം പറയാന്‍...
ഇത്തവണ നോമ്പ് പല പ്രവാസികള്‍ക്കും നാട്ടില്‍ കുടുംബത്തോടപ്പം കഴിയാനുള്ള ഭാഗ്യവും തുണച്ചു...ഇത് പല പ്രവാസികളും അവരുടെ അസുലഭ ഭാഗ്യമായി കരുതുന്നവരുമുണ്ട് .പല പള്ളികളിലും, റമസാനിലെ രാത്രിയിലുള്ള തറാവീഹു നമസ്കാരത്തിന് പ്രതേക ഇമാമുമാരെ നിയോഗികുന്നതും പതിവ് കാഴ്ചയായി മാറിയിരിക്കുകയാണ് .
പലരും റമസാനിനെ ഒരു വര്‍ഷത്തിന്റ്റെ ആരംഭം പോലെ കണക്കാകുന്നവരുമുണ്ട്.അതുകൊണ്ട് തന്നെ അവരുടെ ഓരോരുത്തരുടെയും മനസ്സില്‍ വെമ്പലുകളുടെ തിരകളാണ്....ഒരുപാട് കാര്യങ്ങള്‍ ചെയ്തു കൂട്ടാനും, മുന്നിലെത്തുന്ന റമസാനിനെ സ്വീകരിക്കനുമായി....കഴിഞ്ഞ റമസാനില്‍ നമ്മോടപ്പംഉണ്ടായവരെ ഓര്‍ത്തും,അവരോടൊപ്പം ചേര്‍ന്ന് റമസാനിനെ സ്വീകരിച്ചതും ,ധന്യമാകിയതും,റമസാനിനെ സന്തോഷത്തോടെ യാത്രയാക്കിയതുമൊക്കെ ഓര്‍ത്ത്....രണ്ടു കരവും ഉയര്‍ത്തി രാപ്പകല്‍ ഭേതമില്ലാതെ റബ്ബിന്റ്റെ കാരുണ്യതിന്നും, കാവലിനു മയി തേടുന്ന ദിന രാത്രങ്ങള്‍ ആയിരിക്കും ഇനി അങ്ങോട്ട് ...റമസാന്‍ മുന്നോരുക്കം നടടത്തുന്നതോടൊപ്പം തന്നെ നാടുകളിലെ റിലീഫു പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാനും ,കഴിഞ്ഞ വര്‍ഷത്തെക്കാള്‍ കൂടുതലായി പാവപെട്ടവരെ സഹായിക്കാനും , അശരണര്‍ക്ക് അത്തണിയായി മാറാനും ,ഓരോ സംഘടനകളും വാശിയോടെയും വീറോടെയും കര്‍മ രംഗത്ത് എത്തുന്നത് ഏറെ പ്രശംസനീയമാണ്.. റമസാനിനെ അതിന്റ്റെ ശുദ്ധിയോടെയും ബഹുമാനത്തോടെയും സ്വീകരിക്കാനും ...പുണ്യം പെയ്തിറങ്ങുന്ന രാവുകളില്‍ കൂടുതല്‍ കൂടുതല്‍ സല്‍കര്‍മ്മങ്ങള്‍ ചെയ്തു സായൂജ്യ മണിയാന്‍ നമുക്ക് കഴിയണം.. അതായിരികട്ടെ ഈ റമസാന്‍ മുന്നൊരുക്കതിന്റ്റെ ഭാഗമായുള്ള നമ്മുടെ ഓരോരുത്തരുടെയും പ്രതിജ്ഞയും.....
2010, ഓഗസ്റ്റ് 4, ബുധനാഴ്‌ച
2010, ഓഗസ്റ്റ് 1, ഞായറാഴ്‌ച
ഓട്ടോ ഡ്രൈവര്‍ മാതൃകയായി
തൃകരിപൂര്‍; തൃകരിപൂര്‍ ടൌണ്‍ ഓട്ടോ റിക്ഷാ സ്റ്റാന്‍ഡില്‍ നിന്നും വീണു കിട്ടിയ നാലായിരം രൂപ അടങ്ങിയ പേഴ്സ് ഉടമസ്ഥന് തിരിച്ചു നല്‍കി ഓട്ടോ ഡ്രൈവര്‍ മാതൃകയായി .തൃകരിപൂരിലെ ഓട്ടോ ഡ്രൈവര്‍ ടി അബ്ദുല്ലയാണ് ഈ സത്യസന്തത കാട്ടി ജനങ്ങളുടെ പ്രശംസ പിടിച്ചു പറ്റിയത്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)