Head Line

Head Line

FLASH NEWS

POWERED BY TEE CEE'S CREATIONS.......>

2010 ഓഗസ്റ്റ് 22, ഞായറാഴ്‌ച

മയ്യിത്ത് കബറടക്കി

ഉദിനൂര്‍; കഴിഞ്ഞ ദിവസം ഉദിനൂരില്‍ നിര്യാതനായ ഏ അബൂബകര്‍ സാഹിബിനു കണ്ണുനീരോടെ
വിട..ഇന്ന് രാവിലെ സുബഹി നമസ്കാരത്തിന് ശേഷം ഉദിനൂര്‍ കബര്‍സ്ഥാനിലാണ് കബറടക്കിയത്. ബംഗളൂരില്‍ ജോലി ചെയ്യുകയായിരുന്ന മകന്‍ ഷാഫി ഇന്നലെ രാത്രി രണ്ടു മണിയോടെ ഉപ്പയെ ഒരുനോക്കു കാണാന്‍ എത്തിയിരുന്നു,,സാധാരണക്കാരില്‍ സാധാരണക്കാരനായി ജീവിച്ച അബൂബകര്‍ സഹിബിന്റ്റെ മരണാനന്തര ചടങ്ങില്‍ നിരവധി പേര്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു

നിര്യാതനായി

ഉദിനൂര്‍; ഉദിനൂര്‍ പേകടത്തെ എ. അബൂബകര്‍ (ചപ്പ്) 52 നിര്യാതനായി.
കഴിഞ്ഞ ദിവസം നെഞ്ച് വേദനയെ തുടര്‍ന്ന് സ്വകാര്യ ഹോസ്പിറ്റലില്‍ പ്രവേശിപിച്ചിരുന്നുവെങ്കിലും ഇന്ന് ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.


ഏറെ കാലം അബൂദാബിയിലായിരുന്ന ഇദ്ധേഹം ഇപ്പോള് ഉദിനൂര്‍ ജുമാ മസ്ജിദിനു പരിസരത്ത് കച്ചവടം നടത്തിവരികയായിരുന്നു. അസുഖത്തെ തുടര്‍ന്ന് കുറച്ചു നാളായി വിശ്രമത്തിലായിരുന്നു .കബറടകത്തെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല. പരേതന്റെ നിര്യാണത്തില് ഉദിനൂര്‍ എസ്.വൈ.എസ് അനുശോചനം രേഖപ്പെടുത്തി. 


ഇദ്ധേഹത്തിന്റെ പുത്രനും ഉദിനൂര്‍ ബാഫഖി തങ്ങള് സ്മാരക ദഫ് സംഘത്തിലെ മെംബറും എസ്.എസ്.എഫ് പ്രവറ്ത്തകനുമായിരുന്ന എന്.അഷറഫ് 10 വറ്ഷങ്ങള്ക്ക് മുംബ് മരണപ്പെട്ടിരുന്നു.

                                                                                                                            ഇബ്രാഹിം കുട്ടി ടി