അനുമതിയില്ലാതെ പ്രകടനം മൂന്നു കേസ് പോലിസ് രജിസ്റ്റര്‍ ചെയ്തു,
തൃക്കരിപ്പൂര്‍ ; ശനിയാഴ്ച വൈകുന്നേരം തൃക്കരിപൂര്‍ ടൌണില്‍ അനുമതിയില്ലാതെ പ്രകടനം നടത്തിയ മൂന്ന് രാഷ്ട്രീയ പാര്‍ടികള്‍ക്ക് എതിരെ പോലിസ് കേസെടുത്തു . തൃക്കരിപൂരില്‍ ആയുധങ്ങള്‍ പിടികൂടിയ സംഭവുമായി ബന്ധപെട്ടു നിരപരാധികളെ ശിക്ഷിക്കുന്നു എന്നാരോപിച്ച് എന്‍ ഡി എഫ് പ്രവര്‍ത്തകരും ,കുറ്റക്കാറ്ക്കെതിരെ മുഖം നോക്കാതെ നടപടി എടുക്കണമെന്ന് ആവശ്യപെട്ടു ഡി വൈ എഫ്.ഐ യും, ബി ജെ പി യും നടത്തിയ പ്രധിഷേധ പ്രകടനങ്ങള്‍ക്ക് എതിരെയാണ് പോലിസ് കേസ്സ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് .