തൃക്കരിപൂരില്‍ നിന്നും ബോബുകളും വടിവാളുകളും കണ്ടെടുത്തു ...
തൃക്കരിപ്പൂറ്: തൃകരിപൂരിലെ ഇലക്ട്ട്രിസിറ്റി ഓഫീസിനു പിന്നിലെ ശവപറമ്പിനടുത്തുള്ള കുറ്റിക്കാട്ടില് നിന്നും ബോംബ് നിറ്മ്മിക്കാനാവശ്യമായ വസ്തുക്കളും, വടിവാളുകളും കണ്ടെത്തി. കഴിഞ്ഞ രണ്ടു മൂന്നു ദിവസങ്ങളായി തൃക്കരിപൂരിലും പരിസര പ്രദേശങ്ങളിലും പോലീസ് പരിശോധിച്ചു വരികയായിരുന്നു .ഇന്ന് രാവിലെ പോലീസും ബോംബ് സ്കോഡും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് വന്‍ ആയുധ ശേഖരം കണ്ടെത്തിയത്. ഇതിനു പിന്നില്‍ ആരാണെന്നു പോലീസ് അന്വേഷിച്ചു വരികയാണ്.
എന്നാല്‍ ഇതിനിടയില്‍ ചില എന്‍ ഡി എഫ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റു ചെയ്തതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്, മാത്രമല്ല എന്‍ ഡി എഫ് പ്രവര്‍ത്തകരെ കള്ളകേസ്സുകളില്‍ കുടുകുന്നു എന്നരോപിച്ചു വൈകുന്നേരം തൃകരിപ്പൂര്‍ നഗരത്തില്‍ പ്രധിഷേധ പ്രകടനം നടത്തിയിരുന്നു , ഇതിനു പിന്നാലെ ബി ജെപിയും അത് പോലെ മാറ്ക്സിസ്റ്റ് പാര്‍ട്ടിയും തീവ്രവാദത്തിനെതിരെ പ്രകടനം നടത്തി, ഒരു മണിക്കൂറ്നുള്ളില്‍ തന്നെ മൂന്നു വ്യത്യസ്ത രാഷ്ട്രീയ പ്രകടനം നടന്നത് അക്ഷരാര്‍ഥത്തില്‍ തൃകരിപ്പൂരിനെ ഭീതിയിലഴ്തിയിരിക്കുകയാണ് , മത്രമല്ല തൃകരിപൂരിന്റ്റെ വിവിധ കോണുകളില്‍ വിവിധ രാഷ്ട്രീയ അനുകൂലികള്‍ തടിച്ചു കൂടിയിരുന്നു , ഇവരെ പോലിസ് അടിചോടിക്കുകയാണ് ഉണ്ടായത്. കാഞ്ഞങാട് ഡി വൈ എസ്പിയുടെ നേത്രത്വത്തില്‍ വന്‍ പോലീസ് സംഘം ക്യാംബ് ചെയ്യുന്നുണ്ട്, തൃകരിപ്പൂരിന്റ്റെ ഓരോ കോണുകളും വാഹനങ്ങളും പോലീസ് പരിശോധനക്ക് വി ധേയമാക്കുന്നുണ്ട്.
സുബൈര്‍ ഉദിനൂര്