വിമാനത്തില്‍ മൊബൈല്‍ ഓഫ് ചെയ്യുക.
വിമാനത്തില്‍ മൊബൈല്‍ ഓഫ് ചെയ്യാന്‍ മറക്കാതിരിക്കുക. വളരെ സാഹസികമായാണ് നാം ആകാശത്ത് സഞ്ചരിക്കുന്നത്. വിമാനത്തിലുള്ള ഏതെങ്കിലും ഒരാളുടെഅശ്രദ്ധ മുഴുവന്‍ യാത്രക്കാരെയും ഒരു നിമിഷം കൊണ്ട് ചാരമാക്കാന്‍കാരണമാകും. മംഗലാപുരത്ത് മാത്രമല്ല, ലോകത്തിന്‍റെ പലഭാഗത്തും ഇടക്കിടെഉണ്ടാകുന്ന വിമാന അപകടങ്ങള്‍ക്ക് കാരണം പലപ്പോഴും യാത്രക്കാരുടെയോ വൈമാനികരുടെയോ ശ്രദ്ധക്കുറവ് കാരണമാ വുന്നുണ്ട്. ഇയ്യിടെ ഉണ്ടായ മിക്കവിമാന ദുരന്തങ്ങളും ലാന്‍ഡ് ചെയ്യുമ്പോഴാണ് സംഭവിച്ചത്.പോളിഷ് പ്രധാനമന്ത്രി അടക്കമുള്ള ഭരണ കര്‍ത്താക്കള്‍ സഞ്ചരിച്ച വിമാനം റഷ്യ യില്‍തകര്‍ന്നതും ഒരു മാസം മുമ്പ് ലിബിയയില്‍ വിമാനം അപകടത്തില്‍ പെട്ടതും ഇയ്യിടെ മംഗലാപുരത്ത് എയര്‍ ഇന്ത്യാ എക്സ്പ്രസ് തകര്‍ന്നു കത്തിക്കരിഞ്ഞതും വിമാനത്താ വളത്തില്‍ ഇറങ്ങുന്ന സമയത്താണ്. മറ്റു കാരണങ്ങള്‍ഉണ്ടാവാമെങ്കിലും യാത്രക്കാര്‍ മൊബൈല്‍ ഉപയോഗിക്കുന്നതും പ്രധാന കാരണംആവാന്‍ സാധ്യതയുണ്ടെന്നാണ് വിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നത്.വിമാനത്തിനകത്ത് മൊബൈല്‍ ഫോണുകള്‍ പ്രവര്‍ത്തിക്കുമ്പോള്‍ വൈമാനികര്‍ക്ക്കണ്ട്രോള്‍ ടവരുമായി ബന്ധപ്പെടാന്‍ വലിയ പ്രയാസം സൃഷ്ടിക്കും. എയര്‍പോര്‍ട്ടില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കാന്‍ കഴിയാതെവന്നാല്‍ വന്‍ ദുരന്തം സംഭവിക്കും. അത് കൊണ്ടാണ് വിമാനം ടേക്ക് ഓഫ്‌ചെയ്യുമ്പോഴും ലാന്‍ഡ് ചെയ്യുമ്പോഴും മൊബൈല്‍ ഓഫ് ചെയ്യണമെന്ന കര്‍ശനനിര്‍ദ്ദേശം നല്‍കപ്പെടുന്നത്.
പക്ഷെ, എല്ലാം അശ്രദ്ധമായി കൈകാര്യം ചെയ്യുന്ന ചിലര്‍ തങ്ങളുടെ സന്തോഷം കുടുംബക്കാരും ചങ്ങാതിമാരുമായി പങ്കിടാന്‍ ഇത്തരം ദുര്‍ഘട നിമിഷങ്ങള്‍ പോലും ഉപയോഗിക്കുന്നു. അതിനാല്‍,താങ്കള്‍ വിമാന യാത്രാ വേളയില്‍ വളരെ ജാഗ്രത പുലര്‍ത്തുക. ഒപ്പം,സഹയാത്രികരെ കര്‍ശനമായി ഉപദേശിക്കുകയും ചെയ്യുക. ദൈവം തന്ന ജീവനുംജീവിതവും വിലപ്പെട്ടതാണ്. നമ്മുടെ വിവരക്കേട് കൊണ്ട് വന്‍ ദുരന്തങ്ങള്‍ക്ക് കാരണം ആവാതിരിക്കട്ടെ...
By: Assinar A.G