Head Line

Head Line

FLASH NEWS

POWERED BY TEE CEE'S CREATIONS.......>

2010 ഡിസംബർ 6, തിങ്കളാഴ്‌ച




ദമ്മാം; ദമാം -തൃകരിപൂര്‍ കൂട്ടായ്മയുടെ അഭിമുക്യത്തില്‍ പെരുന്നാള്‍ ദിനത്തില്‍ കോബാറില്‍ വെച്ച് നടന്ന ഇശല്‍ നിലാവിന്റ്റെ വീഡിയോ കാസെറ്റ് പ്രകാശന കര്‍മം നടന്നു . കോബാര്‍ അപ്സര ഓടിറ്റൊരിയത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ അറാക്കി ട്രേഡിംഗ് ഡയറക്ടര്‍ മുഹമ്മദ്‌ ഹുസൈന്‍ കാസെറ്റ് മിസ്ഫെര്‍ മുഹമ്മദ്‌ അലിക്ക് നല്‍കി പ്രകാശനം ചെയ്തു .കൂട്ടായ്മ ചെയര്‍മാന്‍ സുലൈമാന്‍ കൂലെരി ആദ്യക്ഷം വഹിച്ചു .
 അക്ബര്‍ തൃകരിപൂര്‍ , സഫുവാന്‍ നങ്ങാരത്ത്, കുഞ്ഞഹമ്മദ് വി പി പി , അസീബ് , ജുനൈദ് , ഫൈസല്‍ ഡിജിറ്റെക്ക് , മുബാറക്ക്‌ എന്നിവര്‍ പങ്ങെടുത്തു . സുബൈര്‍ ഉദിനൂര്‍ സ്വാഗതവും നന്ദിയും പറഞ്ഞു

2010 ഡിസംബർ 4, ശനിയാഴ്‌ച

ഹാജിമാര്‍ക്ക്‌ സ്വീകരണവും പ്രവാസി സംഗമവും നടത്തി

തൃക്കരിപ്പൂര്‍: അല്‍ മുജമ്മഅ്‌ ഹജ്ജ്‌ സര്‍വ്വീസിന്‌ കീഴില്‍ ഹജ്ജിന്‌ പോയ ഹാജിമാര്‍ക്ക്‌ സ്വീകരണവും പ്രവാസി സംഗമവും നടത്തി.

മുജമ്മഅ്‌ അനാഥ–അഗതിമന്ദിരം പരിസരത്ത്‌ നടന്ന പരിപാടിയില്‍ സയ്യിദ്‌ ത്വയ്യിബുല്‍ ബുഖാരി ഉല്‍ഘാടനം ചെയ്‌തു. എം.ടി അബ്ദുല്‍ ജലീല്‍ സഖാഫി അദ്ധ്യക്ഷനായിരുന്നു. സയ്യിദ്‌ ഫസല്‍ കക്കാട്‌, അലിക്കുഞ്ഞി മൌലവി വായാട്‌, എം ജാബിര്‍ സഖാഫി, അബ്ദുല്‍ ഖാദര്‍ മൌലവി തളിപ്പറമ്പ തുടങ്ങിയവര്‍ പ്രസംഗിച്ചു. എ.കെ അബ്ദുല്‍ നാസര്‍ അമാനി സ്വാഗതവും എല്‍.കെ അബ്ദുല്‍ റഹീം നന്ദിയും പറഞ്ഞു.



മുജമ്മഉ ഹജ്ജ് സംഗത്തിന് നല്‍കിയ സ്വീകരണ പരിപാടിയില്‍
അമീര്‍ ത്വയ്യിബ് അല്‍ ബുഖാരി തങ്ങള്‍ പ്രസംഗിക്കുന്നു.



മുജമ്മഉ ഹജ്ജ് സംഗത്തിന് നല്‍കിയ സ്വീകരണ പരിപാടിയില്‍
സയ്യിദ് ഫസല്‍ തങ്ങള്‍ സംസാരിക്കുന്നു.



മുജമ്മഉ  ഹജ്ജ് സംഗത്തിന് നല്‍കിയ സ്വീകരണ പരിപാട്ക്കെത്തിയ സദസ്സ്

2010 ഡിസംബർ 2, വ്യാഴാഴ്‌ച

അലിഫ് കോഴ്സ് വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്യും


ദുബായ്: എസ്.വൈ.എസ് ദുബായ് സെന്‍ട്രല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ഏക വര്‍ഷ ഇസ്ലാമിക് കോഴ്സായ അഡ്വാന്‍സ്‌ ലേണിംഗ് ഇന്‍ ഇസ്ലാമിക് ഫണ്ടമെന്റല്‍സ് (അലിഫ്) ഉദ്ഘാടനം ഡിസ 3 വെള്ളി രാത്രി 8 മണിക്ക് ദുബായ് മര്‍കസില്‍ കര്‍ണാടക സംസ്ഥാന എസ്.എസ്.എഫ് പ്രസിഡണ്ട്‌ അബ്ദുല്‍ റഷീദ് സൈനി അല്‍ കാമില്‍ സഖാഫി നിര്‍വ്വഹിക്കും.


ഖുര്‍ആന്‍, കര്‍മ്മ ശാസ്ത്രം, ചരിത്രം, സംസ്കരണം എന്നീ വിഷയങ്ങളില്‍ സിലബസ് അടിസ്ഥാനപ്പെടുത്തി പഠനം നല്കുകകയും, പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കുകയും ചെയ്യുന്ന തരത്തിലാണ് കോഴ്സിന്റെ ഘടന. ഒരു വര്‍ഷമാണ്‌ കോഴ്സിന്റെ കാലാവധി. എല്ലാ ശനിയാഴ്ചകളിലും രാത്രി 9 മണിക്കാണ് ക്ലാസ് നടക്കുക. പ്രമുഖ പണ്ഡിതരും ചരിത്രകാരന്മാരും നേതൃത്വം നല്‍കും.

വിശദ വിവരങ്ങള്‍ അറിയാനും പേര്‍ രജിസ്റര്‍ ചെയ്യാനും വിളിക്കാം. 04 2973999

ഫ്രൈഡേ ഇംഗ്ലീഷ് ക്ലബ്‌ ഇന്ന്

അതേ സമയം ദുബായ് മര്‍കസില്‍ നടന്നു വന്നിരുന്ന ഫ്രൈഡേ ഇംഗ്ലീഷ് ക്ലബ്‌ ഇന്ന് (ഡിസ 3 വെള്ളി) വൈകു: 4 മണിക്ക് പുനരാരംഭിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഇംഗ്ലീഷ് ഭാഷയില്‍ പ്രാഥമിക ജ്ഞാനമുള്ളവര്‍ക്ക് സഭാ കമ്പം കൂടാതെ ആശയ വിനിമയം നടത്താനും, പ്രസംഗിക്കാനും പ്രസ്തുത ക്ലബ്ബിലൂടെ സാധ്യമാവും. താല്പര്യമുള്ള ആര്‍ക്കും ക്ലബ്ബില്‍ അംഗത്വമെടുക്കാവുന്നതാണ്.
മുന്‍ എം പി രാമറായി അന്തരിച്ചു

തൃക്കരിപൂര്‍ ; കാസര്‍കോട്ടെ മുന്‍ എം പിയും , കൊണ്ഗ്രെസ്സ് നേതാവുമായിരുന്ന ഐ രാമറായി അന്തരിച്ചു. എഴുപത്തി ഒന്‍പതു വയസ്സായിരുന്നു അദ്ദേഹത്തിന്, മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.

ഇടതുപക്ഷത്തിന്റെ ഈറ്റില്ലമായ കയ്യൂരും, കരിവെള്ളൂരും  ഉള്‍ക്കൊള്ളുന്ന കാസറഗോഡ് പാര്‍ലിമെന്റ് മണ്ഡലം യു.ഡി.എഫിന് അനുകൂലമാക്കിയത് 1984 ല്‍ രാമറായിയുടെ വിജയത്തോടെയായിരുന്നു. ഇന്ദിരാ ഗാന്ധിയുടെ മരണത്തെ തുടര്‍ന്നുണ്ടായ സഹതാപ തരംഗത്തില്‍ അന്ന് കാസറഗോഡ് ഉള്‍പ്പെടെ കേരളത്തിലെ 19 പാര്‍ലിമെന്റ് സീറ്റും യു.ഡി.എഫ് നേടുകയുണ്ടായി.

കാസര്ഗോഡ് ഡി. സി .സി പ്രെസി; . കെ പി സി സി എക്സിക്യുട്ടീവ് അംഗം എന്നീ നിലകളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഉമാവതി ആര്‍ റായിയാണ് ഭാര്യ. നാലു മക്കളുണ്ട്.
യു.എ.ഇ ദേശീയ ദിനം: ദുബായ് മര്‍കസ്, കെ.എം.സി.സി. 
വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കുന്നു

ദുബായ്: യു.എ.ഇ യുടെ മുപ്പത്തി ഒമ്പതാം ദേശീയ ദിനത്തോടനുബന്ധിച്ചു വിവിധ മലയാളി സംഘടനകള്‍ വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കുന്നു. ദുബായ് എസ്.വൈ.എസിന്റെ ആഭിമുഖ്യത്തില്‍ ദുബായ് മര്‍കസില്‍ വൈവിധ്യമാര്‍ന്ന പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. രാവിലെ 9 മണിക്ക് പതാക ഉയര്‍ത്തല്‍ ചടങ്ങിനു ശേഷം വിവിധ എസ്.വൈ.എസ് മദ്രസ്സകളിലെ 500 ഓളം വരുന്ന വിദ്യാര്‍ഥികള്‍ ചാതുര്‍വര്‍ണ്ണ തൊപ്പി ധരിച്ച് യു.എ.ഇ യുടെ പതാക സൃഷ്ടിച്ചു. തുടര്‍ന്ന് വിദ്യാര്തികളും, രക്ഷിതാക്കളും, ഉസ്താദുമാരും അണിനിരന്ന മാര്‍ച്ച് പാസ്റ്റ് നടന്നു. ശേഷം അറബ് സമൂഹത്തിന്റെ പൂര്‍വ്വകാല ജീവിതത്തെ അനാവരണം ചെയ്യുന്ന പൈതൃക പ്രദര്‍ശനം കേരള വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ കെ.വി.അബ്ദുല്‍ ഖാദര്‍ നിര്‍വ്വഹിച്ചു. ടി.സി.ഇസ്മായില്‍ ഉദിനൂര്‍, കെ.പി.നജ്മുദ്ധീന്‍ പുതിയങ്ങാടി, അഷ്‌റഫ്‌ കാങ്കോല്‍ തുടങ്ങിയവര്‍ പ്രദര്‍ശനത്തിനു നേതൃത്വം നല്‍കി.


വൈകുന്നേരം 6 മണിക്ക് ഐക്യ അറബ് എമിരേറ്റും വര്‍ത്തമാന കേരള സമൂഹവും എന്ന വിഷയത്തില്‍ വിവിധ മാധ്യമ പ്രതിനിധികളും, സാമൂഹ്യ സാംസ്കാരിക, രാഷ്ട്രീയ പ്രതിനിധികളും പങ്കെടുക്കുന്ന സെമിനാര്‍ മര്‍കസ് മെയിന്‍ ഓഡിറ്റോരിയത്തില്‍ നടക്കും.

കേരള മുസ്ലിം കള്‍ച്ചറല്‍ സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള ദേശീയ ദിനാഘോഷം ഇന്ന് (2 .12 .10 ) വൈകു: 6 മണിക്ക് ന്യൂ ഇന്ത്യന്‍ മോഡല്‍ സ്കൂളില്‍ നടക്കും. കേന്ത്ര മന്ത്രിമാര്‍, എം.പി മാര്‍, എം.എല്‍.എ മാര്‍ തുടങ്ങിയ ഒരു വന്‍ നിര തന്നെ പരിപാടിക്കെത്തുന്നുണ്ട്. ഈയിടെ ലീഗില്‍ ചേര്‍ന്ന മങ്കടയിലെ മഞ്ഞളാംകുഴി അലി ആണ് പരിപാടിയിലെ മുഖ്യ ആകര്‍ഷണീയ സാന്നിധ്യം. കണ്ണൂര്‍ ശരീഫ് നയിക്കുന്ന ഗാനമേളയും ഉണ്ടായിരിക്കും.


മര്‍കസ് മദ്രസ്സ വിദ്യാര്‍ഥികള്‍ യു.എ.ഇ യുടെ ദേശീയ പതാക മാതൃകയില്‍ അണിനിരക്കുന്നു.


മര്‍കസ് മദ്രസ്സ വിദ്യാര്‍ഥികള്‍ മാര്‍ച്ച് പാസ്ടിനൊരുങ്ങുന്നു


പ്രദര്‍ശന ഹാളില്‍ ടി.സി.ഇസ്മായില്‍ തന്റെ നാട്ടുകാരനായ ടി.പി.സലാം ഇച്ചയെ കണ്ടപ്പോള്‍


ദേശീയോല്‍ഗ്രഥന സംഗമം കേരള വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ കെ.വി.അബ്ദുല്‍ ഖാദര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു.


ദേശീയോല്‍ഗ്രഥന സംഗമത്തിന്റെ സദസ്സ്
സാന്ത്വന പരിചരണം:
യോഗങ്ങള്‍ മൂന്നിന് അബൂദാബിയിലും നാലിന് ഷാര്‍ജയിലും

അബൂദബി: പാലിയേറ്റീവ് പരിചരണം സംബന്ധിച്ച് പ്രവാസികളില്‍ അവബോധം സൃഷ്ടിക്കുന്നതിനും അയല്‍ക്കൂട്ട കണ്ണികള്‍ സുശക്തമാക്കുന്നതിനും ഉദ്ദേശിച്ചുള്ള യോഗങ്ങള്‍ വ്യാഴം(3/12/2010) വെള്ളി (4/12/2010) ദിനങ്ങളില്‍ നടക്കുമെന്ന് തൃക്കരിപ്പൂര്‍ പാലിയേറ്റീവ് കെയര്‍ സൊസൈറ്റി ജനറല്‍ സെക്രട്ടറി എം ടി പി മുഹമ്മദ്‌ കുഞ്ഞി അറിയിച്ചു. മൂന്നിന് വൈകിട്ട് ആറിനു അബുദബി ഐ സി സി ഹാളിലും നാലിന് വൈകിട്ട് ആറിനു ഷാര്‍ജ സഹാറ ഹോട്ടലിലുമാണ് പരിപാടി.


തൃക്കരിപ്പൂര്‍ , പടന്ന, വലിയപറമ്പ ഗ്രാമ പഞ്ചായത്ത് സ്വദേശികളായ പ്രവാസികളെയാണ് ആലോചനാ യോഗത്തിലേക്ക് ഉദ്ദേശിക്കുന്നത്. കാന്‍സര്‍, കിഡ്നി രോഗങ്ങള്‍ , മറ്റു ശാരീരികവും മാനസികവുമായ അസ്വാസ്ഥ്യങ്ങള്‍ നേരിടുന്ന രോഗികള്‍ എന്നിവരുടെ പരിചരണമാണ് സൊസൈറ്റി ഏറ്റെടുത്തു നടത്തുന്നത്. വാട്ടര്‍ ബെഡുകള്‍, വീല്‍ ചെയറുകള്‍ എന്നിവ ആവശ്യക്കാര്‍ക്ക് എത്തിച്ചു നല്‍കുക, മൂത്ര വിസര്‍ജനത്തിലുള്ള കത്തീറ്ററുകള്‍ മാറ്റി നല്‍കുക , കാന്‍സര്‍ രോഗികള്‍ക്ക് വേദന സംഹാരികള്‍ എത്തിച്ചു നല്‍കുക, സ്ഥിരമായി മരുന്ന് കഴിക്കേണ്ടി വരുന്ന പാവപ്പെട്ട രോഗികള്‍ക്ക് മരുന്നുകള്‍ ലഭ്യമാക്കുക എന്നിവയും സൊസൈറ്റി ഏറ്റെടുത്തു നടത്തി വരുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് : 055 8907875 (എന്‍.കെ.പി ഹസ്സന്‍), 050 6955712  (വി പി അഹമദ് കബീര്‍ ), 050 5287280 ( സഹീര്‍ യു.പി), 055 4561874 (മുഹമ്മദ്‌ കുഞ്ഞി എം.ടി.പി)

റിപ്പോര്‍ട്ട്:  വി പി അഹമദ് കബീര്‍

..

ചെറുവത്തൂര്‍ ഉപജില്ല കായിക മേള ; ചീമേനി ഹൈസ്കൂള്‍ ചാമ്പ്യന്‍മാര്‍ ; ഉദിനൂര്‍ രണ്ടാംസ്ഥാനത്ത്;

ഉദിനൂര്‍ ; ചെറുവത്തൂര്‍ ഉപജില്ല സ്കൂള്‍ കായിക മേള സമാപിച്ചു , ചീമേനി ഹൈ സ്കൂള്‍ ചാമ്പ്യന്‍മാര്‍ . കൂടുതല്‍ ഉയരവും വേഗതയും തേടി എഴുപത്തി അഞ്ചോളം വിദ്യാലയങ്ങളില്‍ നിന്നായി ആയിരത്തി അഞ്ഞൂറോളം കായിക വിദ്യാര്‍ഥികള്‍ ഇന്ജോടിഞ്ചു പോരാടിയ മേളയിലാണ് ഇരുനൂറ്റി നാല്പത്തി രണ്ടു പോയന്റ്ടു നേടി ചീമേനി ഹൈ സ്കൂള്‍ ചാമ്പ്യന്‍ പട്ടം ചൂടിയത് . മത്സരത്തിന്റ്റെ ആദ്യം മുതല്‍ പകുതിയോളം സമയം വരെ പ്രതിരോധ ശേഷിയോടെ , ഏറെ കായിക താരങ്ങളെ കേരളത്തിന്‌ സംഭാവന ചെയ്ത ഉദിനൂര്‍ ഹൈ സ്കൂള്‍ പിടിച്ചു നിന്നുവെങ്കിലും , അവസാന റൌണ്ടില്‍ എത്തിയപ്പോഴേക്കും രണ്ടാം സ്ഥാനത്തേക്ക് തെന്നി വീഴുകയായിരുന്നു . ഇവര്‍ക്ക് ഇരുനൂറ്റി ഏഴു പോയന്റ്റൊടെ രണ്ടാം സ്ഥാനം എന്നതില്‍ തൃപ്തി അടയേണ്ടി വന്നു . തൊണ്ണൂറ്റി മൂന്നു പോയന്റ്ടു നേടി കുട്ടമത്ത് ഹൈ സ്കൂള്‍ മൂന്നാം സ്ഥാനത്തും എത്തി .


വൈകീട്ട് നടന്ന സമാപന ചടങ്ങില്‍ വെച്ച് എ ഇ ഒ വി കൃഷ്ണന്‍ മാസ്റ്റര്‍ വിജയികള്‍ക്ക് ട്രോഫികള്‍ വിതരണം ചെയ്തു .