The first & The best web portal about Udinur Village & its Villagers living all over the world
Head Line
FLASH NEWS
2010 നവംബർ 6, ശനിയാഴ്ച
രിസാല സ്റ്റഡി സര്‍ക്കിള്‍ ദുബായ് സോണല്‍
സാഹിത്യോത്സവ്: റാസ് അല്‍ഖോര്‍ ജേതാക്കള്‍
ദുബായ്: കേരള സ്റ്റേറ്റ് സുന്നി വിദ്യാര്‍ഥി സംഘടനയായ എസ്.എസ്.എഫ് പ്രവര്‍ത്തകരുടെ ഗള്‍ഫ് കൂട്ടായ്മയായ രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍.എസ്.സി ) യുടെ ദുബൈ സോണല്‍ സാഹിത്യോത്സവില്‍ 174 പോയിന്റോടെ റാസ് അല്‍ ഖോര്‍ സെക്ടര്‍ ജേതാക്കളായി. ദേര സെക്ടര്‍ രണ്ടാം സ്ഥാനവും, മുഹൈസിന സെക്ടര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വെള്ളിയാഴ്ച ദുബായ് മംസാറിലെ അല്‍ ഇത്തിഹാദ് സ്കൂളില്‍ നടന്ന പ്രൌടോജ്ജ്വല ചടങ്ങിന്റെ പ്രാരംഭ സെഷന്‍ പ്രമുഖ പത്ര പ്രവര്‍ത്തകന്‍ കെ.എം.അബ്ബാസും, സമാപന സെഷന്‍ കഥാ കൃത്ത് സന്തോഷ് എച്ചിക്കാനവും ഉദ്ഘാടനം ചെയ്തു. ദുബായ് മുന്സിപാലിറ്റി സീനിയര്‍ മീഡിയ കറസ്പോണ്ടന്റും, കവിയുമായ ഇസ്മയില്‍ മേലടി പരിസ്ഥിതി മലിനീകരനത്തിനെതിരെ ഉള്ള സമൂഹ ചിത്ര രചന ഉദ്ഘാടനം ചെയ്തു.
2010 നവംബർ 3, ബുധനാഴ്‌ച
തൃകരിപൂരില്‍ നിന്നുമുള്ള ഹാജിമാര്‍ ഉള്‍പടെ മലയാളി തീര്‍ഥാടകര്‍ മദീനയിലെ പുണ്യ നഗരിയില്‍ എത്തി .
മക്ക ; മലയാളി ഹജിമാരെല്ലാം മക്കയില്‍ നിന്നും മദീനയിലെ പരിശുദ്ധ ഹറം ഷെരീഫില്‍ എത്തി.
കഴിഞ്ഞ ദിവസം ഉച്ചയോടെ മക്കയില്‍ നിന്നും പുറപെട്ട ഹജ്ജു സംഘം മഗ്രിബു നമസ്കരത്തോടെ മദീനയിലെ പള്ളിയില്‍ എത്തിയിരുന്നു. മലയാളി ഹജിമാരുള്‍പ്പടെ ഏതാണ്ട് എല്ലാ ഹാജിമാരും മദീനയില്‍ എത്തിയതിനാല്‍ പുണ്യ നഗരം തീര്‍ഥാടകരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്.
തൃകരിപൂരില്‍ നിന്നുമുള്ള മുജമ്മ , വി ഹെല്‍പ്പ് . തുടങ്ങി ഹജ്ജു ഗ്രൂപ്പ് അംഗങ്ങള്‍ എല്ലാം മഗ്രിബു നമസ്കാരത്തിനു മദീന പള്ളിയില്‍ എത്തിയിരുന്നു . ഇവര്‍ മഗ്രിബു നമസ്കാരത്തിന് ശേഷം റൌള ഷെരീഫ് സിയാരത്തും നടത്തി.
മക്കയില്‍ കഴിഞ്ഞ ദിവസം മഗ്രിബോടെ കനത്ത മഴ പെയ്തു , മഗ്രിബു നമസ്കരത്തിന്നായി ലക്ഷകണകിനു തീര്‍ത്ഥാടകര്‍ ഹറം പള്ളിയിലേക് പുറപ്പെടാന്‍ ഒരുങ്ങവെയാണ് ശക്തമായ ഇടിയോടെയുള്ള മഴകോരിചോരിഞ്ഞത് .
മഴ ശക്തമായി പെയ്തു തുടങ്ങിയതോടെ റോഡുകളിലും , ഹരമിലെകുള്ള വഴികളിലും മഴവെള്ളം കെട്ടികിടന്നത് ഹാജിമാരുടെ പള്ളിയിലെകുള്ള യാത്രക്ക് തടസ്സമായിരുന്നു . മക്കയില്‍ നിന്നും മദീനയിലേക്ക് ഹജിമാരുമായി പോകാനൊരുങ്ങിയ പല വാഹനങ്ങളും മണിക്കൂറുകളോളം റോഡില്‍ കിടക്കേണ്ടി വന്നു .എന്നാല്‍ ഇതൊന്നും വകവെക്കാതെ പല ഹാജിമാരും പലവഴികളിലായി ഹറം പള്ളിയില്‍ പ്രാര്‍ത്ഥനക്കായി എത്തിയിരുന്നു .
മഴ തിമര്‍ത്തു പെയ്യാന്‍ തുടങ്ങിയപ്പോള്‍ കഅബലയതിന്റ്റെ സ്വര്‍ണ്ണ പാത്തിയിലൂടെ മഴവെള്ളം താഴേക്ക് ഒഴുകുന്ന അപൂര്‍വ കാഴ്ച കണ്ട സന്തോഷത്തിലായിരുന്നു വിഷമങ്ങള്‍ സഹിച്ചും ഹരമിലെത്തിയ ഹാജിമാര്‍ . പല ഹാജിമാരും പത്തികടിയില്‍ നിന്ന് കൊണ്ട് ഒഴുകി വരുന്ന മഴ വെള്ളം സ്പര്ഷികാനുള്ള തിരക്കിലായിരുന്നു. ഇതോടെ ഹിജ്റ് ഇസ്മാഈല്‍ വിശ്വാസികളെ കൊണ്ട് തിങ്ങിനിറഞ്ഞിരുന്നു. ഈ തകര്‍പ്പന്‍ മഴയോടെ മക്കയിലെ കാലാവസ്ഥയ്ക്ക് ഏറെ മാറ്റവും സംഭവിച്ചു,
മദീനയില്‍ കാര്യമായ മഴയൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. മദീനയില്‍ എത്തിയ തൃകരിപൂരിലെ വി ഹെല്‍പ്പ് , മുജമ്മ , ഖിദ്മ തുടങ്ങി ഹജ്ജു ഗ്രൂപിലെ ഹജിമാരെല്ലാം മസ്ജിദു ദര്ധാസിന്റ്റെ അടുത്തുള്ള ബില്‍ടിന്ഗുകളിലയാണ് താമസികുന്നത് .
മക്കയിലെ പുണ്യ നഗരിയില്‍ പെയ്ത അനുഗ്രഹ മഴയും , സ്വര്‍ണ പാത്തിയിലൂടെയുള്ള മഴ വെള്ളം ലക്ഷ കണക്കിന് തീര്‍ഥാടകരുടെ തലയിലേക്ക് ഒഴുകിഎത്തുന്ന അപൂര്‍വ കാഴ്ചയും , തൃകരിപൂരില്‍ നിന്നും എത്തിയ ഹജ്ജു സംഘതിന്നു നഷ്ട്ടമായിരുന്നു , ഈ അത്യപൂര്‍വ കാഴ്ച സാക്ഷികളാകാന്‍ കഴിയാത്തതില്‍ ഞങ്ങള്‍ക്ക് ഏറെ സങ്ങടം ഉണ്ടെന്ന് വീ ഹെല്‍പ്പ് ഹജ്ജു ഗ്രൂപ്പ് ഡയരക്ടര്‍ എം ടി പി അഷ്‌റഫ് തൃകരിപൂര്‍ ഉദിനൂര്‍ ഡോട്ട് കോമിനോട് പറഞ്ഞു
ക്ഷേത്ര ദര്‍ശനത്തിനു പുറപെട്ട സംഘം അപകടത്തില്‍ പെട്ടു
നാലു മാസം പ്രായമായ കുട്ടി മരിച്ചു
ഉദിനൂര്‍ ; ഉദിനൂര്‍ തടിയന്‍കൊവ്വലില്‍ നിന്നും മൂകംബികയിലേക്ക് ക്ഷേത്ര ദര്‍ശനത്തിനു പുറപെട്ട സംഘം അപകടത്തില്‍ പെട്ടു. നാലു മാസം പ്രായമായ കുട്ടി മരിച്ചു.
തടിയന്‍ കൊവ്വലില്‍ നിന്നും പുറപെട്ട സംഘതിന്റ്റെ കാര്‍ ഉടുപ്പിയില്‍ വെച്ച് എതിരെ വന്ന മീന്‍ ലോറിയുമായി ഇടിക്കുകയായിരുന്നു , മരിച്ച കുട്ടിയുടെ അച്ഛന്‍ രാജന്‍ , അമ്മ രജിത , സഹോദരന്‍ മിഥുന്‍ എന്നിവര്‍ മണിപ്പാല്‍ ആശുപത്രിയില്‍ ചികിത്സയിലാണ് .
മരിച്ച നാലു മാസം മാത്രം പ്രായമായ കുട്ടിയുടെ പേരിടല്‍ ചടങ്ങിന്നായി ക്ഷേത്രത്തിലേക്ക് പുരപെട്ടതായിരുന്നു ഇവര്‍ .
റിപ്പോര്‍ട്ട് ; രാഘവന്‍ മാണിയാട്ട്
2010 നവംബർ 2, ചൊവ്വാഴ്ച
രിസാല സ്റ്റഡി സര്‍ക്കിള്‍ ദുബായ് സോണല്‍
സാഹിത്യോത്സവ് വെള്ളിയാഴ്ച
ദുബായ്: കേരള സ്റ്റേറ്റ് സുന്നി വിദ്യാര്‍ഥി സംഘടനയായ എസ്.എസ്.എഫ് പ്രവര്‍ത്തകരുടെ ഗള്‍ഫ് കൂട്ടായ്മയായ രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍.എസ്.സി ) യുടെ ദുബൈ സോണല്‍ സാഹിത്യോത്സവ് നവമ്പര്‍ 5 വെള്ളിയാഴ്ച ദുബായ് മംസാറിലെ അല്‍ ഇത്തിഹാദ് സ്കൂളില്‍ നടത്തുന്നു.
ദുബായ് എമിരേറ്റിലെ 21 യൂണിറ്റുകളെ വിവധ സെക്ടറുകള്‍ ആയി തിരിച്ചു കഴിഞ്ഞ ഒരു മാസക്കാലമായി നടന്നു വരുന്ന സെക്ടര്‍ തല സാഹിത്യോല്സവില്‍ വിജയികളായ 500 ലധികം കലാ പ്രതിഭകളാണ് വെള്ളിയാഴ്ച സോണല്‍ സാഹിത്യോത്സവില്‍ മാറ്റുരക്കുവാന്‍ എത്തിച്ചേരുക. രാവിലെ 8 മുതല്‍ ആരംഭിക്കുന്ന മത്സര പരിപാടികള്‍ രാത്രി 9 വരെ നീണ്ടു നില്‍ക്കും. സാമൂഹ്യ, സാംസ്കാരിക, മത, രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ വിവിധ സെഷനുകളില്‍ ആശംസാ പ്രസംഗം നടത്തും.
യു. എ.ഇ യിലെ മുഴുവന്‍ എമിരേറ്റിലെയും പരിപാടികള്‍ പൂര്‍ത്തിയാവുന്നതോടെ 7 എമിരേറ്റിലെയും ജേതാക്കള്‍ പങ്കെടുക്കുന്ന ദേശീയ സാഹിത്യോത്സവിനു തുടക്കമാവും. ഇത്തവണ ദേശീയ സാഹിത്യോത്സവിനു ആതിതേയത്വം വഹിക്കുന്നത് ദുബായ് ആണ്.
2010 നവംബർ 1, തിങ്കളാഴ്‌ച
ഹജ്ജ് വിശേഷം 2010
ഹാജിമാരെ സ്വീകരിക്കാനായി ഗുവൈഫാത്ത് ഒരുങ്ങി
വിശുദ്ധ ഹജ്ജ് കര്‍മ്മത്തിനായി റോഡ് മാര്‍ഗ്ഗം പോകുന്ന ഹാജിമാരെ സ്വീകരിക്കാനായി യു.ഏ.ഇ സൗദി അതിര്‍ത്തിയായ ഗുവൈഫാത്ത് ഒരുങ്ങിക്കഴിഞ്ഞു.
യു.ഏ.ഇ യില്‍ നിന്നും, ഒമാനില്‍ നിന്നും ദിനേന നൂറു കണക്കിന് വാഹനങ്ങളാണ് ഇത് വഴി ഹജ്ജിനും ഉമ്രക്കും ആയി കടന്നു പോകുന്നത്. വളരെ ചെലവ് കുറഞ്ഞ നിരക്കില്‍ ഹജ്ജ് കര്‍മ്മം പൂര്‍ത്ത്തീകരിക്കമെന്നത് കൊണ്ട് മലയാളികള്‍ ഉള്‍പ്പെടെ നിരവധി വിദേശീയര്‍ റോഡ് മാര്‍ഗ്ഗമുള്ള ഹജ്ജ് ഉമ്രയെ ആശ്രയിച്ച ഒരു കാലം ഉണ്ടായിരുന്നു. അന്ന് കേവലം 3500 ദിര്‍ഹം ഉണ്ടായിരുന്നാല്‍ ഹജ്ജ് ചെയ്തു മടങ്ങാമായിരുന്നു, പക്ഷെ 4 വര്ഷം മുമ്പ് സൗദി അധികൃതര്‍ യു.ഏ.ഇ യുടെ ഹജ്ജ് ക്വോട്ട ഗണ്യമായി കുറക്കുകയും, ഫീസ് ഇനത്തില്‍ ഭീമമായ തുക വര്‍ദ്ധനവും വരുത്തിയതോടെ വിദേശികള്‍ക്ക് ഹജ്ജ് ചാര്‍ജ്ജ് ഇരട്ടിയില്‍ അധികമായി. അഥവാ 7500 ദിര്‍ഹം. ഇത് വിമാന യാത്രക്ക് സമാനമായ തുക ആയതിനാല്‍ പിന്നീട് മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ റോഡ് മാര്‍ഗ്ഗമുള്ള യാത്രയെ ക്രമേണ കയ്യൊഴിയുകയായിരുന്നു. എങ്കിലും സ്വന്തമായി വാഹനത്തില്‍ കുടുംബ സമേതം റോഡു മാര്‍ഗ്ഗം പോകുന്ന മലയാളികള്‍ ഇപ്പോഴും കുറവല്ല.
എന്നാല്‍ യു.ഏ.ഇ ഒമാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള നിരവധി സ്വദേശികള്‍ ദിനേന ഇത് വഴി കടന്നു പോകുന്നു. യു.ഏ.ഇ യുടെ അതിര്‍ത്തിയിലുള്ള ഈ ചെക്ക് പോസ്റ്റില്‍ നിന്നും യാത്രാ രേഖകള്‍ പരിശോധിച്ചു ഉറപ്പു വരുത്തിയ ശേഷമേ യാത്രക്കാരനെ അതിര്‍ത്തി കടക്കാന്‍ അനുവദിക്കുകയുള്ളൂ. തിരക്കേറിയ ഹജ്ജ് വേളയിലും, റംസാനിലെ ഉമ്ര വേളയിലും ഈ പരിശോധനക്കായി മണിക്കൂറുകളോളം കാത്ത് നില്‍ക്കേണ്ടി വരും. ഇങ്ങിനെ കാത്ത് നില്‍ക്കുന്ന യാത്രക്കാര്‍ക്ക് വിശ്രമിക്കാനായി വിപുലമായ ടെന്റുകള്‍ അധികൃതര്‍ ഇവിടെ ഒരുക്കി വെച്ചിട്ടുണ്ട്.
മലയാളികള്‍ റോഡു മാര്‍ഗ്ഗമുള്ള ഹജ്ജ് ഒഴിവാക്കിയെങ്കിലും റോഡു മാര്‍ഗ്ഗമുള്ള ഉമ്ര അവര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. പണ്ഡിതന്മാരുടെ നേതൃത്വത്തില്‍ ആവശ്യമായ ഗൈഡന്‍സ് നല്‍കിക്കൊണ്ടുള്ള ഈ യാത്ര പലര്‍ക്കും അവിസ്മരണീയമാണ്. ഇതിനായി നിരവധി മലയാളി സംഘടനകള്‍ യു.ഏ.ഇ യില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എസ്. വൈ.എസ്, സുന്നി സെന്റര്‍, കെ.എം.സി.സി.തുടങ്ങിയവ അക്കൂട്ടത്തില്‍ മുന്‍ നിരയിലുണ്ട്.
യു.ഏ.ഇ യിലെ തന്നെ ഏറ്റവും വലിയ ഉമ്ര സംഘമായ ദുബായ് എസ്.വൈ.എസ് ഉമ്ര സംഘം, അബൂദാബിയിലെ യര്മൂക്ക് ഹജ്ജ് ഉമ്ര സംഘം എന്നിവ മുഖേന പ്രതിമാസം നൂറു കണക്കിന് യാത്രക്കാരാണ് ഇത് വഴി കടന്നു പോകുന്നത്. ദുബൈയില്‍ നിന്നും ഉദിനൂര്‍ നിവാസികളായ വി.പി.കെ ഹനീഫ്, വി.പി.കെ നവാസ്, ഉദിനൂര്‍ ഖാദിമുല്‍ ഇസ്ലാം ജമാ അത്ത് ദുബായ് സെക്രട്ടറി ടി.റഹ്മത്തുള്ള, സഹോദരങ്ങളായ ടി.ശരീഫ്, ഏ.സി. ഷബീര്‍ ഉദിനൂര്‍ ഡോട്ട് കോം വെബ് എഡിറ്റര്‍ ടി.സി.ഇസ്മായില്‍ തുടങ്ങിയവര്‍ ദുബായ് എസ്.വൈ.എസ് സംഘം മുഖേനയും ഉദിനൂര്‍ വെല്‍ഫെയര്‍ സെന്റര്‍ അബൂദബി ശാഖാ കണ്‍വീനര്‍ ടി.അഷ്‌റഫ് യ്ര്മൂഖ് ഹജ്ജ് സംഘം മുഖേനയും
ഈ അടുത്തായി ഇത് വഴി ഉമ്രക്കായി കടന്നു പോയവരില്‍ ഉള്‍പ്പെടുന്നു. ഇവിടെ ഗൈഡന്‍സ് ആവശ്യമുള്ള ഉദിനൂര്‍ നിവാസികള്‍ക്ക് ഉദിനൂര്‍ ഡോട്ട് കോം ഹെല്‍പ്പ് ഡസ്കില്‍ ബന്ധപ്പെടാം. 0097150 8199842
ഫോട്ടോ ആന്റ് റിപ്പോര്‍ട്ട്: ഹസൈനാര്‍ ഏ.ജി
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)







