ഉദിനൂർ യൂനിറ്റ് എസ്.വൈ.എസിന്റെയും എസ്.എസ്.എഫിന്റെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് 'സാന്ത്വനം 2015' സംഘടിപ്പിച്ചു.
കഴിഞ്ഞ ദിവസം ഉദിനൂർ യുനീക് എജു ക്കോം സെന്ററിൽ നടന്ന ക്യാമ്പിൽ നേത്ര രോഗം, ദന്ത രോഗം, ജനറൽ ചെക്കപ്പ്, രക്ത ഗ്രൂപ്പ് നിർണ്ണയം, ഷുഗർ, പ്രഷർ, കൊള സ്ട്രോൾ പരിശോധന എന്നിവക്ക് പുറമെ പ്രവാചക ചികിൽസയായ ഹിജാമ (കൊമ്പ് വെക്കൽ) എന്നിവയും നടന്നു. തികച്ചും സൗജന്യമായി നടന്ന ക്യാമ്പിൽ നാടിന്റെ നാനാ ഭാഗങ്ങളിൽ നിന്നുള്ള നിരവധി പേർ പങ്കെടുത്തു.
ഉദിനൂരിൽ ഗ്രാമത്തിന്റെ സന്തതികളായ ഡോ: ആയിഷ സിയാദ്, ഡോ: അഷ്കർ അലി ടി, ഡോ: നജ്‌ല നിസാം, ഡോ: വഫ ശാഹുൽ അബ്ദുല്ല, ഡോ: നഫീസത്തുൽ മിസിരിയ എന്നിവരെ ചടങ്ങിൽ ആദരിച്ചു.