ഉദിനൂർ: യുനീക് ചരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ വിപുലമായ വിദ്യാഭ്യാസ സെമിനാർ സംഘടിപ്പിക്കുന്നു. 2014 ഡിസമ്പർ 14 ഞായർ കാലത്ത് 10 മണിക്ക് യുനീക് എജുക്കോം സെന്റർ കേമ്പസിലാണു സെമിനാർ നടക്കുക.
സ്വദേശത്തും വിദേശത്തും തൊഴിൽ സാധ്യതകൾ ഉള്ള വിവിധ കോഴ്സുകളെക്കുറിച്ചും, യുനീക് ക്യാമ്പസിൽ അടുത്ത അധ്യയന വർഷം ആരംഭിക്കാൻ ഉദ്ധേശിക്കുന്ന വിവിധ സംരംഭങ്ങളെ കുറിച്ചും സെമിനാറിൽ വിപുലമായി പ്രതിപാദിക്കും. പ്രഗൽഭ വിദ്യാഭ്യാസ വിചക്ഷണന്മാർ സെമിനാറിനു നേത്രുത്വം നൽകും.
സെമിനാറിന്റെ വിജയത്തിനായി പി.മുഹമ്മദ് കുഞ്ഞി ഹാജി എടച്ചാക്കൈ ചെയർമാനും, അബ്ദുൽ റസാക്ക് പുഴക്കര കൺവീനറുമായി സ്വാഗത സംഘം രൂപീകരിച്ചു. എ.ബി ശൗകത്ത് അലി വൈസ് ചെയർ മാനും, സി. അക്ബർ ജോയിന്റ് കൺവീനറുമാൺ.
യുനീക് ചെയർ മാൻ എ.കെ കുഞ്ഞബ്ദുള്ള ഹാജി അദ്ധ്യക്ഷത വഹിച്ചു. യുനീക് സെക്രട്ടരി ടി.അബ്ദുല്ല മാസ്റ്റർ പദ്ധതി വിശദീകരണം നടത്തി. ടി.പി മഹമൂദ് ഹാജി, പി.സൈനുൽ ആബിദ്, എൻ.അബ്ദുൽ റശീദ് ഹാജി, ടി.സി മുഹമ്മദ് സാനി, ടി. മുഹമ്മദ് കുഞ്ഞി ഹാജി തുടങ്ങിയവർ സംബന്ധിച്ചു.