Head Line

Head Line

FLASH NEWS

POWERED BY TEE CEE'S CREATIONS.......>

2014 ഏപ്രിൽ 10, വ്യാഴാഴ്‌ച

ഉദിനൂർ യുനീക്കിൽ ഭാഷാ പഠന കോഴ്സ്‌ ആരംഭിച്ചു

ഉദിനൂർ: സ്കൂൾ അവധിക്കാലം പഠനാർഹമാക്കുക എന്ന ലക്ഷ്യവുമായി ഉദിനൂർ യുനീക്‌ എജു ക്കോം സെന്ററിൽ പ്ര ത്യേക ക്ലാസ്സ്‌ ആരംഭിച്ചു.

വിദ്യാർത്ഥികൾക്ക്‌ വിവിധ ഭാഷാ പരിശീലനം നൽകുന്ന കോഴ്സിൽ അറുപതിലധികം കുട്ടികൾ ഇതിനകം റജിസ്റ്റർ ചെയ്തു. കോഴ്സി ന്റെ ഉൽഘാടനം അൽ മുജമ്മ ഉൽ ഇസ്ലാമി വൈസ്‌ പ്രസിഡന്റ്‌ സയ്യിദ്‌ തയ്യിബ്‌ അൽ ബുഖാരി ഉൽഘാടനം ചെയ്തു.

യുനീക്‌ ചെയർമ്മാൻ എ.കെ കുഞ്ഞബ്ദുല്ല, സെക്രട്ടരി ടി.അബ്ദുല്ല മാസ്റ്റർ, എസ്‌.വൈ.എസ്‌ പ്രസിഡന്റ്‌ ടി.പി മഹമൂദ്‌ ഹാജി, സെക്രട്ടരി പി. സൈനുൽ ആബിദ്‌, ട്രഷറർ ടി.പി. ശാഹു ഹാജി, എൻ.അബ്ദുൽ റശീദ്‌ ഹാജി, ടി.പി അബ്ദുൽ സലാം ഹാജി, ടി.സി ഖാദർ ഹാജി, എ.ജി ഖാലിദ്‌, എം.ടി.പി അബൂബക്കർ മൗലവി, ടി.സി മുഹമ്മദ്‌ സാനി, ടി.സി മുസമ്മിൽ തുടങ്ങിയവർ സംബന്ധിച്ചു.