നാടെങ്ങും ക്ലിപ്പ് വിവാദം കൊഴുക്കുകയാണ ല്ലോ? ഇതിന്റെ മറ പറ്റി കഴിഞ്ഞ ദിവസം ഉദിനൂരിലും ഉണ്ടായി ഒരു സംഭവം. ഉദിനൂർ യൂനിറ്റ് എസ്. വൈ. എസ് സെക്രട്ടരി പി. സൈനുൽ ആബിദിനു ആജീവനാന്ത കാന്തപുരം വിരോധിയും, മറുപക്ഷത്തിന്റെ അബൂദാബിയിലെ കോർഡിനേറ്ററും ആയ ഒരു വ്യക്തി ദുരുദ്ധേശത്തോടെ നടത്തിയ നെറ്റ് കോൾ ആണു ചുവ ടെ.
ഇത്തരം അപക്വമതികളായ ആളുകളാണു നമ്മുടെ നാട്ടിൽ എന്നും അനൈക്യത്തിന്റെയും, ചിദ്രതയുടെയും വിത്തു പാകുന്നതെന്ന് ഇനിയെങ്കിലും സമൂഹം തിരിച്ചറിയ ട്ടെ.
മൂന്നര പതിറ്റാണ്ടിലധികമായി ഉദിനൂരിൽ സ്തുത്യർഹമായ പ്രവർത്തനങ്ങൾ നടത്തുന്ന എസ്. വൈ എസിന്റെ പ്രവർത്തനം കേവലം ഒരു ഊമ ഫോൺ കോളിലൂടെ തകർത്തു കളയാമെന്നു ധരിച്ചു വശായതാണു ഈ സുഹ്രുത്തിനു പറ്റിയ തെറ്റ്.
ഒരു കയ്യിൽ ഏറ്റവും ലെയിറ്റസ്റ്റ് ടെക് നോളജിയും മറു കയ്യിൽ തസ്ബീഹ് മാലയുമായി കർമ്മ പഥത്തിൽ അജയ്യ മുന്നേറ്റം നടത്തുന്ന ഒരു നേതൃത്വത്തിന്റെ അനുയായികൾ ആണു എസ്. വൈ. എസുകാർ എന്ന് ഇനിയെങ്കിലും മനസ്സിലാക്കുക.
അള്ളാഹുവിന്റെ ദീനിനു വേണ്ടി ആത്മാർത്ഥമായി പ്രവർത്തിക്കുമ്പോൾ ഒരു ശക്തിക്കും നമ്മെ പരാജയപ്പെടുത്താൻ സാധിക്കില്ലെന്ന് നാം ഉറച്ചു വിശ്വ സിക്കുന്നു. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണു ഈ ക്ലിപ്പ്. ഇതിനു മുമ്പും സമാനമായ സംഭവം ഉണ്ടായതിൽ നിന്നും താങ്കൾ ഒരു പാഠവും പഠിച്ചില്ലെന്നു വേണം കരുതാൻ. പേരിൽ മാത്രം നാം മുസ്ലിമായാൽ പോര. അള്ളാഹുവിന്റെ ഖളാ ഖദ് റുകളിൽ നാം വിശ്വസിക്കണം. കള്ള പ്രചരണങ്ങൾ കൊണ്ടോ, ഊമ ഫോൺ കോൾ കൊണ്ടോ സത്യത്തിന്റെ വെളിച്ചം ഊതിക്കെടുത്താമെന്ന് ധരിച്ചതാണു താങ്കൾക്ക് പറ്റിയ തെറ്റ്.
എസ്. വൈ. എസിന്റെ സെക്രട്ടരി താങ്കളെ പോലെ അപക്വമായി സംസാരിക്കുമെന്ന് താങ്കൾ കരുതിയോ? ജമാ അത്തിനെതിരിൽ ഗൂഡാലോചന നടത്താൻ അദ്ധേഹം നിങ്ങളെ സഹായിക്കുമെന്ന് കരുതിയോ? എങ്കിൽ അതാണു താങ്കൾക്കു പറ്റിയ ഭീമാബദ്ധം. എസ്. വൈ.എസ് ഒരിക്കലും നമ്മുടെ മഹത്തായ ജമാ അത്തിനെതിരെ സമരം ചെയ്തിട്ടില്ല. മറിച്ച് നമ്മുടെ സമരം പിൻ സീറ്റിലിരുന്ന് ജമാ അത്തിനെ തെറ്റായ വഴിയിലേക്ക് തിരിച്ചു വിടാൻ ശ്രമിക്കുന്ന താങ്കളെ പോലെയുള്ളവർക്കെതിരിലാണ്.
അത് കൊണ്ട് ഇനിയെങ്കിലും ഇത്തരം ഫിത്ന ഫസാദുകൾ അവസാനിപ്പിച്ച് നന്മയുടെ വഴിയിൽ സമയം ചെലവഴിക്കുക. അതിനു താങ്കൾ തയ്യാറാവുന്നില്ലെങ്കിൽ മഹല്ലിലെ നന്മ കാംക്ഷിക്കുന്ന മുഴുവൻ ആളുകളോടും നമുക്കൊന്നേ പറയാനുള്ളൂ. ഇത്തരം അപക്വമതിക ളെ ജമാ അത്തിന്റെയും, മറ്റ് സാംസ്കാരിക സംഘടനകളുടെയും ഉത്തരവാദിത്തങ്ങളിൽ നിന്ന് മാറ്റി നിർത്തുക. അല്ലാത്ത പക്ഷം നിങ്ങളുടെ ഉദ്ധേശ ശുദ്ധിയെ മറ്റുള്ളവർ സംശയിച്ചാൽ അവരെ കുറ്റപ്പെടുത്താനാവില്ല.