ത്രിക്കരിപ്പൂർ: അൽ മുജമ്മ ഉ ഇംഗ്ലീഷ് മീഡിയം സ്കൂൾ 10 ആം തരം പരീക്ഷയിൽ ഉയർന്ന മാർക്ക് നേടിയ കെ പി ഷംസീറക്ക് മാനേജ്‌മന്റ് കമ്മിറ്റിയുടെ വകയായുള്ള സ്വർണ്ണ മെഡൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീർ വിതരണം ചെയ്തു.
എൻ അബ്ദുൽ മജീദ് മാസ്റ്ററുടെ അദ്യക്ഷതയിൽ നടന്ന പരിപാടിയിൽ എം ടി അബ്ദുൽ ജലീൽ സഖാഫി, എം ജാബിർ സഖാഫി, എ ബി അബ്ദുല്ല മാസ്റ്റർ, എം ടി പി അബ്ദുൽ റഹിമാൻ ഹാജി, വി എൻ ഹുസൈൻ ഹാജി, എം ടി പി അബൂബക്കർ മൗലവി, നാസർ നങ്ങാരത്ത്, ഒ ടി അഹ്മദ് ഹാജി എന്നിവർ സംബന്ധിച്ചു.
പ്രിൻസിപ്പാൾ അബ്ദുൽ മജീദ് ഇർഫാനി സ്വാഗതവും, എം ടി പി ഇസ്മയീൽ സ അദി നന്ദിയും പരഞ്ഞു.