ദുബായ്: മാനവികതയെ ഉണര്‍ത്തുന്നു എന്ന പ്രമേയവുമായി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ നടത്തുന്ന കേരള യാത്രയുടെ സമാപന ദിവസമായ ഏപ്രില്‍ 28നു തിരുവനന്തപുരത്തേക്ക് യു.എ.ഇ യില്‍ നിന്നും ചാര്‍ട്ടേര്‍ട് വിമാനം പറക്കുന്നു. ദുബായ് ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൌണ്‍ടെഷന്‍ (ഐ.സി.എഫ്) കമ്മിറ്റിയുടെയും, ദുബായ് മര്‍കസിന്റെയും, അനുബന്ധ സ്ഥാപനങ്ങളുടെയും ആഭിമുഖ്യത്തിലാണ് വിമാനം ചാര്‍ട്ടര്‍ ചെയ്യുന്നത്. വിമാന യാത്രയില്‍ ചേരാന്‍ ആഗ്രഹിക്കുന്നവര്‍ ബന്ധപ്പെടുക: 0559783859