മക്ക : ഹജ്ജിന്നായി എത്തിയ തൃക്കരിപ്പൂര്‍ വെള്ളാപ്പ് സ്വദേശി മക്കയില്‍ നിര്യാതനായി. വെള്ളാപ്പ് ജുമാ മസ്ജിദ് പരിസരത്തെ പരേതനായ ഒ.ടി.അബ്ദുല്ല ഹാജിയുടെ മകന്‍ പുത്തലത്ത് സുലൈമാന്‍(65) ആണ് മക്കയില്‍ വെച്ച് മരിച്ചത് . ബന്ധുക്കള്‍ക്കൊപ്പം ഒക്ടോബര്‍ ഏഴിനാണ് ഇദ്ദേഹം മക്കയില്‍ എത്തിയത് .
മക്കയിലെത്തി ആദ്യ ദിവസം ഉംറ നിര്‍വഹിച്ച സുലൈമാന്‍ അടുത്ത ദിവസം മുതല്‍ ശ്വാസ സംബന്ധമായ അസുഖം ബാധിച്ച് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശനിയാഴ്ച ഉച്ചയോടെ കുളിമുറിയില്‍ കുഴഞ്ഞു വീണ അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചിരുന്നുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു . കഴിഞ്ഞ നാല് വര്‍ഷമായി സര്‍ക്കാര്‍ ഹജ് കമ്മറ്റി മുഖേന ഹജിന് അപേക്ഷിച്ച ഇദ്ദേഹത്തിന്ന് ഈ വര്‍ഷമാണ് അവസരം ലഭിച്ചത്.
ഭാര്യ: എ.പി.സുബൈദ. മക്കള്‍: ഷബീര്‍(കുവൈറ്റ്), ശബീന ,ഷമീം( എം.ഫാം വിദ്യാര്‍ഥി, ചെന്നൈ).
മരുമക്കള്‍: അഫ് സീറ, സ്വാദിഖ്(കുവൈറ്റ്). സഹോദരങ്ങള്‍: മുഹമ്മദ് കുഞ്ഞി, അബ്ദുല്‍ ഖാദര്‍(ഇരുവരും മലേഷ്യ). മയ്യിത്ത് മക്കയില്‍ കഴിഞ്ഞ ദിവസം ഇശാ നമസ്കാരത്തിന് ശേഷം കബറടക്കി.