Head Line

Head Line

FLASH NEWS

POWERED BY TEE CEE'S CREATIONS.......>

2011, ഓഗസ്റ്റ് 8, തിങ്കളാഴ്‌ച

പലിശരഹിത സാമ്പത്തിക വ്യവസ്ഥിതി ലോക പ്രതിസന്ധിക്ക് പരിഹാരമാകും: കാന്തപുരം

ദുബൈ: പലിശരഹിതവും നീതിയുക്തവുമായ വ്യാപാരങ്ങളും സാമ്പത്തിക ഇടപാടുകളും വ്യവസ്ഥിതിയായി സ്വീകരിക്കുമ്പോഴേ ലോകം പുരോഗതി പ്രാപിക്കൂ എന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജന. സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിയുടെ ദുസ്സൂചനകള്‍ വീണ്ടും വരുമ്പോള്‍ വീണ്ടു വിചാരത്തിന് എല്ലാവരും സന്നദ്ധമാകണം. ദുബൈ മര്‍കസില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാമ്പത്തിക സമത്വം മുന്നില്‍ കണ്ടുകൊണ്ടുള്ള സമ്പദ്‌വ്യവസ്ഥയാണ് ഇസ്‌ലാമിന്‍േറത്. സമ്പത്തിന്റെ വിഹിതം ദരിദ്രര്‍ക്കു ധാനം ചെയ്യുന്നതിലൂടെയുണ്ടാകുന്ന സമത്വശാസ്ത്രം ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങളിലൊന്നായാണ് പരിഗണിച്ചത്. ഏറ്റവും വലിയ രാജ്യങ്ങള്‍ സാമ്പത്തികമായി തകരുന്നത് എന്തുകൊണ്ടെന്ന് ചിന്തിക്കണം. മാന്ദ്യം വരുമ്പോള്‍ ലോകത്ത് ഉണ്ടായിരുന്ന പണത്തിന് എന്തു സംഭവിക്കുന്നുവെന്നും പഠിക്കണം. പലിശകളെയും പലിശകളില്‍നിന്നുണ്ടാകുന്നതിനെയും സൃഷ്ടാവ് നശിപ്പിക്കുമെന്ന വിശുദ്ധ ഖുര്‍ആന്റെ പ്രഖ്യാപനം ഇപ്പോള്‍ ശ്രദ്ധേയമാണ്. ശരിയായ ഇസ്‌ലാമിക് ബാങ്കിങ് സംവിധാനമാണ് നിലവില്‍ വരേണ്ടത്. ഇസ്‌ലാമിക് ബാങ്കിങിന്റെ മറവില്‍ പലിശ വ്യവസ്ഥിതി തന്നെ തുടരുന്നത് ഗണം ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു.

തിരുകേശം വിവാദമാക്കാന്‍ സുന്നികള്‍ ആഗ്രഹിക്കുന്നില്ല. വിവാദമുണ്ടാക്കുന്നവര്‍ അതില്‍നിന്നു പിന്തിരിയണമെന്നാണ് അഭ്യര്‍ഥിക്കാനുള്ളത്. ലോകത്ത് പലയിടത്തും പ്രവാചക കേശവും മറ്റു തിരുശേഷിപ്പുകളും സൂക്ഷിച്ചിട്ടുണ്ട്. ഞങ്ങള്‍ക്കു ബോധ്യപ്പെട്ടതുകൊണ്ടാണ് വിശ്വസിക്കുന്നത്. ബോധ്യപ്പെടാത്തവര്‍ വിശ്വസിക്കണമെന്നു നിര്‍ബന്ധിക്കുന്നില്ല. വിശ്വാസമില്ലാത്തവര്‍ അതിനെ നിന്ദിക്കരുതെന്നും കാന്തപുരം പറഞ്ഞു..

വളരുന്ന കോഴിക്കോട് നഗരത്തില്‍ വിശാലമായ ഒരു പള്ളി ആവശ്യമാണെന്ന് മുന്‍ കൂട്ടി കണ്ടാണ്‌ ശ അ ര്‍ മുബാറക് മസ്ജിദ് നിര്‍മ്മാണത്തിന് തയ്യാറായത്. കേരളത്തില്‍ സമ്പൂര്‍ണ്ണ  ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം നടത്തിയ ശേഷം പള്ളി നിര്‍മ്മിക്കാമെന്നു വെച്ചാല്‍ അത് നടപ്പുള്ള കാര്യമല്ല. ഒരു ചോദ്യത്തിനുത്തരമായി കാന്തപുരം പ്രതികരിച്ചു. അതെ സമയം മര്‍കസ് ഒരു വശത്ത് കൂടി ദരിദ്രരെയും, അനാഥ അഗതികളെയും, സംരക്ഷിക്കുകയും, വിദ്യാഭ്യാസ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തി കൊണ്ടിരിക്കവേ തന്നെ മറുവശത് കൂടി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ മസ്ജിദുകളും, മദ്രസകളും കോളെജുകളും നിര്‍മ്മിച്ച്‌ കൊണ്ടിരിക്കുകയും ചെയ്തു വരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത് മാര്‍ക്സിന്റെ മാത്രം ഭാദ്യതയല്ല, വിമര്‍ശനവുമായി നടക്കുന്നവരും ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് സമയം കണ്ടെത്തണം. 

========================================================

ദുബായ് അന്താരാഷ്ട്ര ഖുര്‍ ആന്‍ അവാര്‍ഡ് പ്രോഗ്രാം
സി. മുഹമ്മദ്‌ ഫൈസിയുടെ പ്രഭാഷണം 11 നു


ദുബായ്: അന്താരാഷ്ട്ര ഖുര്‍ ആന്‍ അവാര്‍ഡ് പ്രോഗ്രാം പരിപാടികളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഖുര്‍ ആന്‍ പ്രഭാഷണ പരിപാടിയില്‍ മര്‍കസ് പ്രതിനിധി സി. മുഹമ്മദ്‌ ഫൈസിയുടെ പ്രഭാഷണം ആഗസ്ത് 11 വ്യാഴം രാത്രി 9 .30 നു ഖിസൈസ് ജം ഇയ്യത്തുല്‍ ഇസ്ലാഹ് ഓഡിറ്റോറിയത്തില്‍ നടക്കും. പരിപാടിയുടെ അന്തിമ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി മര്‍കസ്, ഐ. സി. എഫ് ഭാരവാഹികള്‍ കഴിഞ്ഞ ദിവസം ദുബായ് മര്‍കസ് ആസ്ഥാനത് വിളിച്ചു ചേര്‍ത്ത പത്ര സമ്മേളനത്തില്‍ അറിയിച്ചു.

ഖുര്‍ആന്‍ അവതരിച്ച മാസത്തില്‍ ഖുര്‍ആനിക സന്ദേശം സമൂഹത്തിനു എത്തിക്കുക എന്ന ലകഷ്യ ത്തോടെയാണ് ദുബായ് ഗവ: കീഴിലുള്ള അന്താരാഷ്‌ട്ര ഹോളി ഖുര്‍ആന്‍ അവാര്‍ഡ് കമ്മിറ്റി ഇത്തരം ഒരു സംരംഭം വിവിധ ഭാഷകളില്‍ സംഘടിപ്പിക്കുന്നത്. ദുബായിലെ ഏറ്റവും വലിയ വിദേശി സമൂഹം എന്ന പരിഗണന വെച്ചാണ് അവാര്‍ഡ് കമ്മിറ്റി മലയാളി സംഘടനകളെ ഈ സംരംഭത്തില്‍ സഹകരിപ്പിക്കുന്നത്.

ഇത് ആറാം തവണയാണ് ദുബായ് മര്‍കസിന്റെ പ്രതിനിധി ഈ വേദിയില്‍ പ്രഭാഷണത്തിനെത്തുന്നത്. ഇതിനു മുമ്പ് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍, പേരോട് അബ്ദുല്‍ റഹിമാന്‍ സഖാഫി, മുഹമ്മദ്‌ ഷാഫി സഖാഫി എന്നിവര്‍ മര്കസിനെ പ്രതിനിധീകരിച്ചിട്ടുണ്ട്. സി ഫൈസി ഇത് രണ്ടാം തവണയാണ്. ഇതിനു മുമ്പ് 2009 ലായിരുന്നു അദ്ദേഹം ഹോളി ഖുര്‍ആന്‍ വേദിയില്‍ പ്രഭാഷണം നടത്തിയത്.