ജീവിത സൌഖ്യത്തിനു സാമ്പത്തിക ആസൂത്രണം അത്യന്താപേക്ഷിതം : അഡ്വ: കെ.വി. ഷംസൂദ്ീന്‍
ദുബൈ: ദുരാഗ്രഹവും, പൊങ്ങച്ച സ്വഭാവവും ആണ് മനുഷ്യരെ കടക്കെണിയില്‍ ആഴ്തതുന്നത്ത് എന്നും, വരുമാനത്തിനു അനുസരീച്ച് ജീവിതം ക്രമപ്പെടുത്തുകയാണ് ഇതിനു പോം വഴിയെന്നും പ്രമുഖ സാമ്പത്തിക ഉപദേഷ്ടാവ് അഡ്വ: കെ.വി. ഷംസൂദ്ീന്‍ പ്രസ്താവിച്ചു. ജീവിത സൌഖ്യത്തിനു സാമ്പത്തിക ആസൂത്രണം അത്യന്താപേക്ഷിതമാ ണെന്നും അദ്ധേഹം കൂട്ടിചേര്‍ത്തു.
ദുബൈ തൃക്കറിപ്പൂര്‍ മുസ്ലിം ജമാഅത്തിന്റെ കീഴിലുള്ള മഹല്ല് എക്കണോമിക്കല്‍ ഡെവെലപ്മെന്റ് ആന്റ് ഇന്‌വെസ്ട്മെന്റ് ഓഫ് തൃക്കറിപ്പൂര്‍ (മെഡിറ്റ്) ന്റെ ഒന്നാം വാര്‍ഷിക പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ധേഹം. ധനം കയ്യയച്ചു ചിലവഴിക്കു ന്നതും, അതേ സമയം ചിലവഴിക്കാതെ പിശുക്കുന്നതും ഇസ്ലാം വിരോ ധിച്ചിട്ടുണ്ട്. മിത വ്യയ ശീലമാണ് സത്യ വിശ്വാസികള്‍ക്ക് വേണ്ടത്.
ചെയര്‍മാന്‍ ടി. പി. സിറാജ് അദ്ധ്യക്ഷത വഹിച്ചു. ടി. മുഹമ്മദ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എന്‍ കെ. പി ഷാഹുല്‍ ഹമീദ് സ്വാഗതവും, യു. പി. സഹീര്‍ നന്ദിയും പറഞ്ഞു. ടി. സി. ഇസ്മായീല്‍ ഖിറാഅത്തു നടത്തി.
.