Head Line

Head Line

FLASH NEWS

POWERED BY TEE CEE'S CREATIONS.......>

2011, ഫെബ്രുവരി 16, ബുധനാഴ്‌ച


അബൂദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ കാന്തപുരത്തിന്റെ പ്രഭാഷണം


അബൂദാബി: ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൌണ്‍ടെഷന്‍ യു.എ. ഇ നാഷണല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്നു വരുന്ന മീലാദ് കാമ്പയിന്റെ ഭാഗമായി അബൂദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ മദ്ഹു റസൂല്‍ (സ) പ്രഭാഷണം നടത്തുന്നു.

ഫെബ്രു 18 വെള്ളി രാത്രി 7 മണിക്ക് നടക്കുന്ന പ്രഭാഷണത്തിന് വിപുലമായ സൌകര്യങ്ങളാണ് സംഘാടകര്‍ ഒരുക്കിയിരിക്കുന്നത്. മാസങ്ങള്‍ക്ക് മുമ്പ് ഇന്ത്യന്‍ രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ ആയിരുന്നു ഇന്ത്യന്‍ ഇസ്ലാമില്‍ സെന്ററിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തത്. പ്രസ്തുത കെട്ടിടത്തില്‍ നടക്കുന്ന ഏറ്റവും ബഹു ജന സാന്നിധ്യമുള്ള പരിപാടി ആയിരിക്കും കാന്തപുരത്തിന്റെ മദ്ഹു റസൂല്‍ (സ) പ്രഭാഷണം.

കാല്‍ നൂറ്റാണ്ട് മുമ്പ് കാന്തപുരം ഉസ്താദ് അബൂദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടത്തിയ മത പ്രഭാഷണ പരമ്പര ആയിരുന്നു യു.എ.ഇ യിലെ ജനങ്ങളെ ഏറ്റവും ആകര്‍ഷിച്ച പ്രഭാഷണം എന്ന് പഴമക്കാര്‍ ഇന്നും ഓര്‍ക്കുന്നു. പ്രസ്തുത കാസറ്റ് ഇന്നും അമൂല്യ സമ്പത്തായി സൂക്ഷിക്കുന്ന പലരും ഉണ്ട്.