പ്രമൊദിന് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി
ഉദിനൂര്: കഴിഞ്ഞ ദിവസം ചീമേനിയില്‍ വെച്ചു അപകടത്തില്‍ മരിച്ച ഉദിനൂര് പരതതിച്ചാലിലെ കെ.പ്രമൊദിനു ബന്ധുക്കളും സുഹൃത്തുക്കളും ചേര്‍ന്നു കണ്ണീരില്‍ കുതിര്‍ന്ന യാത്രാ മൊഴി നേര്‍ന്നു. തലേന്ന് രാത്രി തൊഴില്‍ പരമായ ആവശ്യത്തിനു ചീമേനിയില്‍ പോയി മടങ്ങും വഴിയാണ് പ്രമൊദ് അപകടത്തില്‍ പെട്ടത്. കാലത്ത് അതുവഴി പോയ ലോറിക്കാര്‍ ആണ് രക്തം വാര്‍ണ്ന നിലയില്‍ റോടരികില്‍ ഒരു യുവാവ് കിടക്കുന്നത് ശ്രദ്ധയില്‍ പെട്ടത്. ഉടനെ ആശുപത്രിയിലേക്ക് കൊണ്ട് പോയെങ്കിലും വഴി മദ്ധ്യ മരണം സംഭവിക്കുകയായിരുന്നു.