മര്കസ് ഇന്ത്യയിലെ ഏറ്റവും വലിയ മസ്ജിദ് നിര്‍മ്മിക്കുന്നു
കോഴിക്കോട്: തെന്നിന്ത്യയിലെ ഏറ്റവും വലിയ ഇസ്ലാമിക കലാലയമായ കാരന്തൂര്‍ മര്‍കസിന്‍ കീഴില്‍ ഇന്ത്യയിലെ ഏറ്റവും വലിയ പള്ളി നിര്‍മ്മിക്കുമെന്നു മര്കസ് ഭാരവാഹികള്‍ അറിയിച്ചു.
മര്കസില് സൂക്ഷിച്ചിട്ടുള്ള തിരു നബി (സ) യുടെ പുണ്യ കേശങ്ങള്‍ ബഹുജനങ്ങള്‍ക്ക് ദര്‍ശിക്കാനുള്ള സൌകര്യത്തോടെ നിര്‍മ്മിക്കുന്ന ഈ മസ്ജിദിനു ശഅറെ മുബാറക് മസ്ജിദ് എന്നാണ് പേര്‍ നല്‍കിയിട്ടുള്ളത്. ഈ മസ്ജിദില് ഒരേ സമയം 25,000 പേര്‍ക്ക് നിസ്കരിക്കാനുള്ള സൌകര്യം ഉണ്ടായിരിക്കും. ഇസ്ലാമിക വസ്തു ശില്‍പ്പകലയിലാണ് പള്ളിയുടെ ഡിസൈനിംഗ്.
കഴിഞ്ഞ ദിവസം മര്കസില്‍ നടന്ന തിരുകേശ പ്രദര്‍ശന വേദിയില്‍ വെച്ച് ശഅറെ മുബാറക് മസ്ജിദ് ഫോട്ടോ അനാചാദനവും, ഫണ്ട് ഉല്‍ഘാടനവും നടന്നു. പതിനായിരക്കണക്കിനു വിശ്വാസികളാണ് തീരു കേശം ഒരു നോക്കൂ കാണാനും, അതു മുക്കിയ ജലം കരസ്ഥമാകാനും മര്കസിലെക്ക് ഒഴുകിയെത്തിയത്.
ഉത്തരെന്ത്യയിലെ സയ്യിദ് ഇഖ്ബാല് ബാറകാത്ത് വഴി അഞ്ചു വര്‍ഷം മുമ്പ് ലഭിച്ച തിരു കേശവും ഇക്കഴിഞ്ഞ മര്കസ് സമ്മേളന വേദിയില്‍ വെച്ചു യു.എഇ യിലെ ഖസ്രജി കുടുംബം വഴി ലഭിച്ച തിരു കേശവും ആണ് ഇന്നലെ പ്രദര്‍ശനത്തിനു വെച്ചിരുന്നത്.